'ജീവിതത്തിൽ ആദ്യത്തെ അനുഭവം.... ബാപ്പയും മകളും ഒരുമിച്ച് പാടിയപ്പോൾ'; സ്നേഹ ചുംബനം നൽകി നാദിർഷ!
'എട്ടാം ക്ലാസുവരെ നന്നായി വിക്ക് ഉണ്ടായിരുന്ന ആളാണ് നാദിർഷ. എന്നാൽ പാട്ട് പാടുമ്പോൾ അദ്ദേഹത്തിന് വിക്ക് അനുഭവപ്പെട്ടിരുന്നില്ല. ഞാൻ പരിചയപ്പെടുന്ന സമയത്തും കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.'
'സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിക്ക് അനുഭവപ്പെടുകയാണെങ്കില്‍ കൈ ഞൊടിച്ചാണ് അദ്ദേഹം അതിനെ മറികടന്നിരുന്നത്. ആദ്യം ഈ കൈ ഞൊടിയുടെ കാര്യം എനിക്ക് മനസിലായില്ലായിരുന്നു. ഇവൻ എന്തിനാണ് ഇടയ്ക്കിടെ കൈ ഞൊടിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ എനിക്ക് അതു മനസിലായി.'

'പക്ഷെ നിങ്ങൾ നോക്കൂ.... ആ നാദിർഷയ്ക്ക് ഇപ്പോൾ വിക്ക് ഇല്ല. അവൻ അത് ഒരുപാട് പരിശ്രമിച്ചു മാറ്റിയെടുത്തു. അവൻ ഇപ്പോൾ എവിടെയെത്തി. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്.'
'കേരളത്തിലെ എടുത്ത് പറയേണ്ട പാട്ടുകാരൻ അതും ബഹളമുള്ള പാട്ടുകളുടെ പാട്ടുകാരൻ' എന്നാണ് ഉറ്റ സുഹൃത്ത് നാദിർഷയെ കുറിച്ച് ഒരിക്കൽ ദിലീപ് പറഞ്ഞത്. നാദിർഷയുടെ ഗാനങ്ങൾ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല.
ഒരു കാലത്ത് സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു നാദിർഷ. ഇപ്പോഴിത തന്റെ മൂത്തമകളേയും സംഗീതത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് നാദിർഷ. മകൾക്കൊപ്പം ആദ്യമായി സ്റ്റേജിൽ പാട്ട് പാടാൻ സാധിച്ച സന്തോഷം മനോഹരമായ ഒരു കുറിപ്പിലൂടെയാണ് നാദിർഷ തന്റെ ആരാധകരെ അറിയിച്ചത്.
'എന്റെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോടൊപ്പം ഒരു വേദിയിൽ പാടിയപ്പോൾ...' എന്നാണ് മകൾക്കൊപ്പം സ്റ്റേജ് ഷോയിൽ പാട്ട് പാടുന്ന ചിത്രം പങ്കുവെച്ച് നാദിർഷ കുറിച്ചത്.
മസ്ക്കറ്റിൽ നടന്നൊരു പരിപാടിയിലാണ് ബാപ്പയും മകളും തകർത്ത് പെർഫോം ചെയ്തത്. മകൾക്കൊപ്പം ആദ്യമായി പാടിയ സന്തോഷത്തിൽ മകളെ കെട്ടിപിടിച്ച് സ്നേഹ ചുംബനം നൽകുന്ന ചിത്രങ്ങളും നാദിർഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
ചിത്രങ്ങൾ വൈറലായതോടെ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തി. 'നദിർഷാ... ഇപ്പോഴാണ് നമ്മുടെ ഹൃദയം കുളിർക്കുന്നത്, നാദിക്കയുടെ കഴിവ് മോൾക്കും ഉണ്ടാകുമല്ലോ, അത് നന്നായി നാദിർഷ... ഒരു പാട്ടുകാരിയും കൂടി കേരളത്തിൽ പിറക്കട്ടെ' എന്നിങ്ങനെയെല്ലാമാണ് നാദിർഷയുടെ പോസ്റ്റിന് വന്ന കമന്റുകൾ.

കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ആയിഷയുടെ വിവാഹം നടന്നത്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ ബിലാലാണ് ആയിഷയുടെ ഭർത്താവ്.
ദിലീപ് അടക്കമുള്ള വൻ താരനിര വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വളരെ ആഘോഷമായിരുന്നു ചടങ്ങുകൾ. വിവാഹ വീഡിയോയും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മിമിക്രി വേദികളിലൂടെയാണ് നാദിർഷ കലാ ജീവിതം തുടങ്ങിയത്.
പിന്നീട് നടനും സംവിധായകനും ഗായകനും ഗാനരചയിതാവും ടിവി അവതാരകനുമൊക്കയായി മാറി നാദിർഷ. നടൻ ദിലീപുമായുള്ള അദ്ദേഹത്തിന്‍റെ പരിചയം വര്‍ഷങ്ങള്‍ നീണ്ടതാണ്. ഉറ്റതോഴരാണ് ഇരുവരും. അടുത്തിടെ നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനെന്ന സിനിമയിൽ ദിലീപ് നായകവേഷം ചെയ്യുകയും ചെയ്തിരുന്നു.
ഉർവ്വശിയായിരുന്നു ചിത്രത്തിൽ നായിക. സിനിമ ഒടിടി വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അമർ അക്ബർ അന്തോണിയടക്കം നിരവധി സിനിമകൾ നാദിർഷ സംവിധാനം ചെയ്തിട്ടുണ്ട്.
ഏറ്റവും അവസാനം റിലീസ് ചെയ്ത നാദിർഷ സിനിമ ഈശോയായിരുന്നു. ചിത്രത്തിൽ ജയസൂര്യയായിരുന്നു നായകൻ. ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമയ്ക്ക് വളരെ അധികം സ്വീകാര്യത ലഭിച്ചിരുന്നു. സിനിമ പ്രഖ്യാപിച്ചപ്പോൾ ചിത്രത്തിന്റെ പേരിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്തതോടെ അവയെല്ലാം കെട്ടടങ്ങി.


Click it and Unblock the Notifications