twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് നിർബന്ധിച്ച് പറഞ്ഞിട്ടും കേട്ടില്ല, ചതിയാകും, അന്ന് സിനിമ ചെയ്യാതിരുന്നതിനെ കുറിച്ച് നാദിർഷ

    |

    മിമിക്രിയിലൂടെ സിനിമയിൽ എത്തിയ കലാകാരനാണ് നാദിർഷ. നടനാവാൻ ആഗ്രഹിച്ച താരം പിന്നീട് മലയാള സിനിമയിലെ വിവിധ മേഖലകളിൽ തിളങ്ങുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെയാണ് ആദ്യം സിനിമയിൽ എത്തിയത്. എന്നാൽ അഭിനയത്തിൽ അത്രയധികം തിളങ്ങാൻ നാദിർഷയ്ക്കായില്ല. എന്നാൽ ഗായകൻ, ഗാനരചയിതാവ് എന്നീ മേഖലൽ ശോഭിക്കാൻ കഴിഞ്ഞിരുന്നു. അവതാരകനായും ശോഭിച്ചിരുന്നു.

    കറുപ്പിൽ വ്യത്യസ്ത ലുക്കിൽ പ്രയാഗ, ചിത്രം നോക്കൂകറുപ്പിൽ വ്യത്യസ്ത ലുക്കിൽ പ്രയാഗ, ചിത്രം നോക്കൂ

    തോറ്റു, ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസിന്റെ വാക്കുകൾ വൈറൽതോറ്റു, ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസിന്റെ വാക്കുകൾ വൈറൽ

    2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെ ജനപ്രിയ സംവിധായകൻ എന്ന പേര് നാദിർഷയ്ക്ക് ലഭിക്കുകയായിരുന്നു.

    ഗുരുവായ ബാലചന്ദ്ര മേനോൻ എന്റെ ആദ്യ ചിത്രത്തിൽ സ്വന്തം പേരിൽ തിരക്കഥ നൽകിയില്ല, വിജി തമ്പി പറയുന്നുഗുരുവായ ബാലചന്ദ്ര മേനോൻ എന്റെ ആദ്യ ചിത്രത്തിൽ സ്വന്തം പേരിൽ തിരക്കഥ നൽകിയില്ല, വിജി തമ്പി പറയുന്നു

    സിനിമയിൽ എത്താൻ വൈകി

    സിനിമ സംവിധാനം ചെയ്യാൻ വൈകിപ്പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് നാദിർഷ. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജെംഗ്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് സിനിമ സംവിധാനം ചെയ്യാൻ വൈകിപ്പോയോ എന്നുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഇല്ല, സിനിമയിലേയ്ക്ക് വരാനുള്ള സമയം ഇതായിരുന്നു എന്നാണ് നാദിർഷ പറഞ്ഞത്. നാദിർഷയെക്കാളും അനുഭവ സമ്പത്ത് കുറഞ്ഞ പലരും ഇന്ന് സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും ബ്രിട്ടാസ് വൈകിയതിന്റെ കാരണം ആരാഞ്ഞ് കൊണ്ട് വീണ്ടും ചേദിക്കുന്നു.

    നല്ല സിനിമകൾ ചെയ്യണം

    സിനിമയെ കുറിച്ച് കൂടുതൽ അറിയാവുന്നത് കൊണ്ടാണ് വൈകിയതെന്നായിരുന്നു നാദിർഷയുടെ മറുപടി. സിനിമ സംവിധാനം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പഠിച്ച് വേണം സിനിമ ചെയ്യാൻ. കോടികൾ ചെലവാക്കിയാണ് സിനിമ നിർമ്മിക്കുന്നത്. അത് അറിയാൻ പാടില്ലാത്ത ഞാൻ ചെയ്യാമെന്ന് ഏൽക്കുന്നത് ആ നിർമ്മാതാവിനോട് ചെയ്യുന്ന കൊല ചതിയാണ്. നല്ല സിനിമ ചെയ്തു അല്ലെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന സിനിമ ചെയ്തു എന്ന് കേൾക്കാനാണ് ഇഷ്ടമെന്നു മറുപടിയായി നാദിർഷ പറഞ്ഞു.

    ദിലീപ് പറഞ്ഞു

    ദിലീപ് സിനിമ സംവിധാനം ചെയ്യാൻ നിർബന്ധിച്ചതിനെ കുറിച്ചും നാദിഷ അഭിമുഖത്തിൽ പറയുന്നുണ്ട്. നിരവധി തവണ ദിലീപ് സിനിമ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴും ഞാൻ പറഞ്ഞത് അതിനുള്ള നല്ലൊരു തിരക്കഥയും സമയവും വരുമെന്നാണ്. കുറെ നിർമ്മാതാക്കൾ തന്നെ സിനിമ ചെയ്യാൻ സമീപിച്ചിട്ടുണ്ടെന്നും നാദിർഷ അഭിമുഖത്തിൽ പറയുന്നു. എ

    Recommended Video

    ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam
    ദിലീപ് ചിത്രം

    201 5 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണിക്ക് ശേഷം രണ്ട് ചിത്രങ്ങൾ കൂടി നാദിർഷ സംവിധാനം ചെയ്തിരുന്നു. അമർ അക്ബർ അന്തോണിക്ക് വേണ്ടി തിരക്കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജുമായിരുന്നു രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനും വേണ്ടി തിരക്കഥ എഴുതിയത്. ഈ ചിത്രവും വൻ വിജയം നേടിയിരുന്നു. 2019 ൽ പുറത്തിറങ്ങിയ മേരാനാ ഷാജിയാണ് നാദിർഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. കേശു ഈ വീടിന്റെ നാഥൻ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ദിലീപാണ് ചിത്രത്തിലെ നായകൻ.

    Read more about: nadirsha dileep
    English summary
    Directer Nadirshah Opens Up About Why He Is Delaying Movies To Get Directed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X