ഫഹദ് ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്നുള്ള ആശങ്കയുണ്ട്, സംവിധായകൻ പറയുന്നു
കേരളത്തിന് അകത്ത് മാത്രമല്ല പുറത്തും കൈനിറയെ ആരാധകരുളള യുവതാരമാണ് ഫഹദ് ഫാസിൽ. നടന്റെ ഏറ്റവും പുതിയ ചിത്രമായ ഇരുൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ നസീഫ് യൂസഫ് ഇസുദ്ദീനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോഷൂട്ട്, കാണൂ
മുംബൈയിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹത്തിന്റ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി സിനിമ ചെയ്യണമെന്ന്. ഇപ്പേഴിത ലോക്ക് ഡൗൺ കാലത്ത് തന്റെ സ്വപ്നം സത്യമായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നസീഫ്. മലയാളസിനിമയുമായി വലിയ ബന്ധം ഇല്ലാത്ത നസീഫ് യൂസഫ് ഇസുദ്ദീൻ ഫഹദിനെ വെച്ച് സിനിമ ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ ആശങ്കയുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

വർഷങ്ങൾക്ക് മുൻപ് സുഹൃത്ത് സുനിൽ യാദവ് ഹിന്ദിയിൽ എഴുതിയ സ്ക്രിപ്റ്റ് ആണിത്. തിമിർ എന്നാണ് ഹിന്ദിയിൽ പേര് നൽകിയിരുന്നത്. അദ്ദേഹം ഹിന്ദിയിൽ പല തവണ സിനിമ ചെയ്യാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. രണ്ടു വർഷം മുൻപ് അദ്ദേഹം ഈ സ്ക്രിപ്റ്റ് എന്നെ ഏൽപ്പിച്ചു. വായിച്ചപ്പോൾ എനിക്കിത് മലയാളത്തിൽ ചെയ്താൽ കൊള്ളാം എന്ന് തോന്നി. ഈ പടം ചെയ്യാൻ വേണ്ടിയാണു ഞാൻ ബോംബെയിൽ നിന്ന് ഇങ്ങോട്ട് വന്നത്. ലോക്ഡൗൺ ആയപ്പോൾ ഈ സ്ക്രിപ്റ്റ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. സ്റ്റോറി തന്നെ ഒറ്റ സ്പേസിൽ നടക്കുന്നതായിരുന്നു

മലയാള സിനിമയുമായി അധികം ബന്ധമെന്നുമില്ലെങ്കിലും ഫഹദിന്റെ വലിയ ആരാധകനാണ് ഇദ്ദേഹം. നടന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും നസീഫ് യൂസഫ് ഇസുദ്ദീൻ അഭിമുഖത്തിൽ പറഞ്ഞു. സിനിമാട്ടോഗ്രാഫർ ജോമോൻ ടി. ജോണിനോടാണ് ആദ്യം ഈ കഥ പറയുന്നത്. അദ്ദേഹമാണ് ഈ സിനിമയുടെ പ്രൊഡ്യൂസറും സിനിമാട്ടോഗ്രാഫറും . ജോമോൻ ചേട്ടൻ ചോദിച്ചു നീ ആരെയാണ് കഥാപാത്രങ്ങളായി കാണുന്നത് എന്ന്. ഫഹദ് ഫാസിൽ എന്ന് മടിച്ചു മടിച്ചാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ലയിരുന്നു. വലിയ ബഡ്ജറ്റ് ഇല്ലാത്ത മൂവി ആണ്. രണ്ടു ദിവസം കഴിഞ്ഞു ജോമോൻ ചേട്ടൻ ഫഹദിന്റെ ഓഫിസിൽ വന്നു കഥപറയാൻ പറഞ്ഞു. ഞാൻ പോയി കഥ പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് ഇഷ്ടമാവുകയായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞു സൗബിൻ ചേട്ടനോട് കഥപറഞ്ഞു. അദ്ദേഹവും കഥ കേട്ട് എക്സ്സൈറ്റഡ് ആയി. ലോക്ഡൗൺ ആയി ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്കുന്നതുകൊണ്ടു "അഭിനയിക്കാൻ കൊതിയാകുന്നു" എന്നാണു സൗബിൻ ഇക്ക പറഞ്ഞത്. പിന്നെ നായികയുടെ കാര്യത്തിൽ ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. പടത്തിൽ ആകെ മൂന്നുപേരെ ഉള്ളൂ , സൗബിൻ ഇക്കയോടും ഷാനു ഇക്കയോടും ഒപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന ഒരു നടി തന്നെ വേണമായിരുന്നു. അങ്ങനെ ഒരാളെ കണ്ടെത്തുമോ എന്നെനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. സൗബിൻ ഇക്ക ആണ് ദർശനയുടെ പേര് പറഞ്ഞത്. ദർശന വന്നു, അവരുടെ വർക്കുകളും ബാക്ഗ്രൗണ്ടും അറിഞ്ഞപ്പോൾ എനിക്ക് കോൺഫിഡൻസ് ആയി. ആ കഥാപാത്രവുമായി ദർശന വളരെ നന്നായി കണക്റ്റ് ചെയ്തു. അതിന്റെ റിസൾട്ട് കാണാൻ ഉണ്ട്. പടം കാണുമ്പോൾ അറിയാം ദർശന ആ റോൾ വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.
Recommended Video

ഒടിടി റിലീസ് പ്ലാൻ ചെയ്തു കൊണ്ട് തന്നെയാണ് സിനിമ ചെയ്തത്. ഉരുൾ മലയാളി പ്രേക്ഷകരെ മാത്രം ഉദ്ദേശിച്ച് ഇറക്കിയ ചിത്രമല്ല. കേരളത്തിന് പുറത്തും ഫഹദിന് ഫാൻസ് ഉണ്ട്. അവരും കാത്തിരിക്കുകയാണ്, സബ്ടൈറ്റിൽ ഉള്ളതുകൊണ്ട് റിലീസ് ചെയ്യുമ്പോൾ തന്നെ എല്ലാവർക്കും ഒരുമിച്ച് സിനിമ കാണാൻ കഴിയും എന്ന സന്തോഷമുണ്ട്. തിയറ്ററിന്റെ ഫീൽ വേറെയാണ്, ഞാനും ഒരു തിയറ്റർ ഫാൻ ആണ്. ചിത്രം പുറത്തിറങ്ങുമ്പോൾ നല്ല ടെൻഷൻ ഉണ്ട്. കൂടാതെ ഫഹദിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് ആശങ്കയുണ്ടെന്നും സംവിധായകൻ പറയുന്നു.


Click it and Unblock the Notifications











