For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരേ ദിവസം ജനിച്ച ഞാനും ഭാര്യ റിൻഷിയും'; അപൂർവങ്ങളിൽ‌ അപൂർ‌വമായ ഭാ​ഗ്യത്തെ കുറിച്ച് സംവിധായകൻ ഒമർ ലുലു!

  |

  വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തത്. ആ കുറച്ച് സിനിമകൾ കൊണ്ട് തന്നെ അറിയപ്പെടുന്ന സംവിധായകനായി യൂത്തിന്റെ മനസിൽ വരെ കയറിപ്പറ്റാൻ ഒമർ ലുലുവെന്ന സംവിധായകന് സാധിച്ചു.

  മുപ്പത്തിയേഴുകാരനായ ഒമർ ലുലുവിന്റെ യഥാർഥ പേര് ഒമർ അബ്ദുൾ വഹാബ് എന്നാണ്. 2016 മുതലാണ് ഒമർ ലുലു സിനിമകൾ സംവിധാനം ചെയ്ത് തുടങ്ങിയത്. ആദ്യ സംവിധാന സംരംഭം സിജു വിത്സൺ നായകനായ ഹാപ്പി വെഡ്ഡിങ്ങായിരുന്നു.

  Also Read: പഞ്ചാബി ഹൗസിന് രണ്ടാം ഭാഗം ആലോചിച്ചു, പക്ഷെ വേണ്ടെന്ന് വെച്ചു; കാരണമിതാണ്: മെക്കാർട്ടിൻ പറയുന്നു

  ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ദൃശ്യ, അനു സിത്താര തുടങ്ങിയവരായിരുന്നു നായികമാർ.

  ഇതുവരെ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള സിനിമയായും സിനിമാ പ്രേമികൾ പറയുന്ന ചിത്രം കൂടിയാണ് ഹാപ്പി വെഡ്ഡിങ്. സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തില പാട്ടുകളും ​​ഹിറ്റായിരുന്നു.

  Also Read: 'സുരേഷേട്ടാ... നിങ്ങൾ പിന്മാറണം... ചേട്ടനല്ല മേനകയെ കെട്ടേണ്ടത്, എല്ലാവരും സുരേഷേട്ടനെ ശപിച്ചു'; മേനക സുരേഷ്!

  ഹാപ്പി വെഡ്ഡിങിന് ശേഷം 2017ൽ ചങ്ക്സ് എന്ന സിനിമ ഒമർ സംവിധാനം ചെയ്തു. ബാലു വർ​ഗീസ്, ഹണി റോസ്, ​ഗണപതി, ധർമ്മജൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്.

  പലരും ഒമറിനെ ചിത്രത്തിലെ ഡബിൾ മീനിങ് കോമഡിയുടെ പേരിൽ ഒരുപാട് കുറ്റപ്പെടുത്തിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാ​ഗം ആവശ്യപ്പെട്ട് പലരും തനിക്ക് മെസേജ് അയക്കാറുണ്ട് അടുത്തിടെ ഒമ‌ർ വെളിപ്പെടുത്തിയിരുന്നു.

  Also Read: ഭർത്താവായി അഭിനയിക്കരുതെന്ന് ജോത്സ്യൻ പറഞ്ഞിട്ടുണ്ട്; മുകേഷിന്റെ ആശങ്കയെക്കുറിച്ച് സംവിധായകൻ

  അതിന്റെ പേരിലും നിരവധി ട്രോളുകളും പരിഹാസങ്ങളും ഒമർ ലുലുവിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഈ രണ്ട് സിനിമകൾക്ക് ശേഷമാണ് സെൻസേഷൻ ചിത്രം ഒരു അഡാർ ലവ് ഒമർ ലുലു സംവിധാനം ചെയ്തത്.

  സ്കൂൾ വിദ്യാർഥികളുടെ കഥ പറഞ്ഞ ചിത്രത്തിലെ ​ഗാനങ്ങളും നായകനും നായികയുമെല്ലാം വലിയ സെൻസേഷനായി മാറിയിരുന്നു. ഒരു അഡാർ ലവ്വാണ് പ്രിയ വാര്യർ എന്ന ​നായികയെ മലയാളത്തിന് സമ്മാനിച്ചത്. ‌ചിത്രത്തിലെ പ്രിയയുടെ കണ്ണിറുക്കൽ രം​ഗങ്ങൾ‌ വലിയ തോതിൽ സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്നു.

  സോഷ്യൽമീഡിയയിൽ സജീവമായ ഒമർ ലുലു പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യയും താനും ഒരേ ദിവസം ജനിച്ചവരാണെന്നും അതിനാൽ‌ ഒരുമിച്ചാണ് പിറന്നാൾ ആഘോഷിക്കാറുള്ളത് എന്നുമാണ് സോഷ്യൽമീഡിയ പോസ്റ്റിൽ ഒമർ ലുലു കുറിച്ചിരിക്കുന്നത്.

  'ഒരേ ദിവസം ജനിക്കാന്‍ ഭാഗ്യം ലഭിച്ച ഞാനും ഭാര്യ റിൻഷിയും.... കൂടെ ഞങ്ങളുടെ ചക്കര കുട്ടികൾ ഇഷാൻ, ഐറിൻ, ധ്വനി... പടച്ചോന് നന്ദി... എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കാൻ സാധിക്കട്ടെ...', എന്നാണ് കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഒമർ ലുലു കുറിച്ചത്.

  ഫോട്ടോ വൈറലായതോടെ നിരവധി പേർ ഒമറിനും ഭാര്യയ്ക്കും ആശംസകൾ‌ നേർന്ന് എത്തി. അപൂർവങ്ങളിൽ അപൂർവ്വം പ്രിയതമനും പ്രിയതമയ്ക്കും ഒരേ ദിവസം പിറന്നാൾ.

  രണ്ടുപേർക്കും സമ്പൽസമൃതിയുടെ ഒരായിരം പിറന്നാൾ ആശംസകൾ എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിച്ചത്. അടുത്തിടെയാണ് ഒമറിന് മൂന്നാമത്തെ കുഞ്ഞ് പിറന്നത്.

  ഒമറിനും ഭാര്യ റിന്‍ഷിയ്ക്കും രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇര്‍ഷാദ് പ്രധാന കഥാപാത്രമായെത്തുന്ന നല്ല സമയമാണ് ഒമറിന്റെ പുതിയ ചിത്രം.

  പുതു മുഖ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നല്ല സമയത്തിന്റെ പ്രോമോ സോങ് ഫ്രീക്ക് ലുക്ക് കഴിഞ്ഞ ​ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ആദ്യത്തെ മുഴുനീള സ്റ്റോണര്‍ കോമഡിയായെത്തുന്ന ചിത്രമാണ് നല്ല സമയം.

  Read more about: omar lulu
  English summary
  Director Omar Lulu And His Wife Birthday On Same Day, Latest Social Media Post Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X