ആ വിങ്ക് താൻ കൈയ്യിൽ നിന്നും ഇട്ടതാണെന്ന് പ്രിയ വാര്യർ, 'ഓർമ കുറവിന് വലിയ ചന്ദനാദി എണ്ണയാണ് ബെസ്റ്റെന്ന്' ഒമർ

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ' എന്ന പാട്ടിലൂടെ ഒറ്റ ദിവസത്തില്‍ രാജ്യമാകെ തംര​ഗമായ നടിയാണ് പ്രിയ വാര്യര്‍. പാട്ടിലെ ഒരു രംഗത്തിലെ കണ്ണിറുക്കലാണ് പ്രിയയ്ക്ക് ആ​ഗോളതലത്തിൽ ആരാധകരെ നേടിക്കൊടുത്തത്. 'വിങ്ക് ​ഗേൾ' എന്നാണ് പ്രിയയെ ആ സമയത്ത് മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചത്.

ഒമർ ലുലുവായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഒരു അഡാർ ലവ്വിലൂടെ പ്രിയയുടെ കരിയർ തന്നെ അടിമുടി മാറി. പ്രശസ്തമായ പല ബ്രാന്റഡ് ഉത്പന്നങ്ങളുടേയും അംബാസിഡറായും പ്രിയ തെരഞ്ഞെടുക്കപ്പെട്ടു.

പ്രിയ വാര്യർക്ക് പുറമെ നൂറിൻ ഷെരീഫ്, റോഷൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. കണ്ണിറുക്കൽ രം​​ഗം ഹിറ്റായതോടെയാണ് പ്രിയയെ നായികയാക്കാൻ ഒമർ ലുലു തീരുമാനിച്ചത്. ലൈവാണ് പ്രിയ വാര്യർ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ.

സിനിമയുടെ പ്രമോഷന് വേണ്ടി മംമ്ത മോഹൻ​​ദാസിനൊപ്പമെത്തി പേളി മാണിയുടെ യുട്യൂബ് ചാനലിനും പ്രിയഅഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിനിടെ വൈറലായ ​ഗാനരം​ഗത്തെ കുറിച്ചും പേളി ചോദിച്ചു.

Priya Prakash Varrier

അ‍ഞ്ച് വർഷം പിന്നിട്ടുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പ്രിയ പറഞ്ഞത്. ആ കണ്ണിറുക്കൽ സംവിധായകൻ പറഞ്ഞ് തന്നതാണോ അതോ കൈയ്യിൽ നിന്നും ഇട്ടതാണോയെന്ന് ചോദിച്ചപ്പോൾ കൈയ്യിൽ നിന്നും ‌ഇട്ടതാണെന്നായിരുന്നു പ്രിയയുടെ മറുപടി. അതോടെ പേളിയും മംമ്തയുമെല്ലാം പ്രിയയെ പ്രശംസിച്ചു.

പ്രിയയുടെ അഭിമുഖം ശ്രദ്ധനേടിയതോടെ വൈറൽ രം​ഗവുമായി ബന്ധപ്പെട്ട് നടി നടത്തിയ പ്രസ്താവന നുണയാണെന്ന് തെളിവ് സഹിതം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു. കണ്ണിറുക്കൽ വൈറലായ സമയത്ത് റോഷനും പ്രിയയും ഒമറും ചേർന്ന് റിപ്പോർട്ടർ ചാനലിന് അഭിമുഖം നൽകിയിരുന്നു. ഒമർ ലുലു പറഞ്ഞ് തന്നതുകൊണ്ടാണ് താൻ ആ രം​ഗം അഭിനയിച്ചതെന്ന് പ്രിയ വാര്യർ ആ അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്.

പ്രിയയുടെ രണ്ട് അഭിമുഖങ്ങളുടേയും വീഡിയോ പങ്കുവെച്ച് ഒമർ ലുലു സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു... 'അഞ്ച് വർഷമായി... പാവം കുട്ടി... മറന്നതാവും. വലിയ ചന്ദനാദി എണ്ണ ഓർമ കുറവിന് ബെസ്റ്റാ.....'. ഒമറിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെ പ്രിയയെ അനുകൂലിച്ചും പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്.

'അഭിനയിച്ചാൽ കാശ് കൊടുക്കണം ഇക്ക... കാരുണ്യ ലോട്ടറി ടിക്കറ്റ് കൊടുത്താൽ ആരായാലും മറന്നുപോകും, ബി​ഗ് ബോസിൽ പോകാൻ പറ്റിയ ആളാണ് പ്രിയ... ഡബിൾ സ്റ്റാന്റാണ്', എന്നെല്ലമാണ് കമന്റുകൾ. അഡാർ ലവ് ചെയ്ത ശേഷം ഒമർ ലുലുവിനെ കോൺടാക്ട് ചെയ്തിട്ടില്ലെന്നും അടുത്തിടെ പ്രിയ പറഞ്ഞിരുന്നു.

Priya Prakash Varrier

ബി​ഗ് ബോസ് സീസൺ ഫൈവിൽ നിന്നും എവിക്ടായ ഒമർ ലുലു പുതിയ സിനിമയുടെ പണിപ്പുരയിലാണ്. വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഒമർ. ഹൗസിൽ കയറി രണ്ടാഴ്ചയ്ക്കുള്ളിൽ എവിക്ടായി.

അഡാർ ലവ് കഴിഞ്ഞ് നീണ്ട ഇടവേളയെടുത്ത പ്രിയ 4 ഇയേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരികെ എത്തിയത്. വി.കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണ് പ്രിയയുടെ ലൈവ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ലൈവിൽ അഭിനയിച്ചിട്ടുണ്ട്.

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X