For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഹണി റോസുമായി ചങ്ക്സ് 2 വേണമെന്നാണ് പലരുടേയും ആവശ്യം'; തനിക്ക് മെസേജ് അയക്കുന്നവരെ കുറിച്ച് ഒമർ ലുലു!

  |

  2016ൽ ഹാപ്പി വെഡ്ഡിങ് എന്ന പ്രണയ ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയുടെ ഭാ​ഗമായ സംവിധായകനാണ് ഒമർ ലുലു. സിനിമ വലിയ വിജയമായിരുന്നു. നല്ല ​ഹ്യൂമർ പ്രേക്ഷകരിലേക്ക് എത്തിച്ച സിനിമ കൂടിയായിരുന്നു ഹാപ്പി വെഡ്ഡിങ്.

  സിജു വിൽസൺ, ഷറഫുദ്ദീൻ, അനു സിത്താര, സൗബിൻ ഷാഹിർ തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ പാട്ടുകളും കോളജ് സീനുകളുമെല്ലാം വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.

  Also Read: 'അവൾ എന്റെ യഥാർഥ ജീവിതത്തിലേയും നായിക'; കത്രീനയുടെ പേര് കേട്ടപ്പോൾ നാണം കൊണ്ട് ചുവന്ന് സൽമാൻ ഖാൻ!

  കേരളത്തിൽ നൂറ് ദിവസത്തോളം ഓടിയ സിനിമ കൂടിയായിരുന്നു ഹാപ്പി വെഡ്ഡിങ്. ഒമർലുലു സിനിമകളിലെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ വൈറലാവാതിരിക്കാറില്ല.

  ചിലപ്പോൾ പാട്ടാകും ഡയലോ​ഗുകളാകും സീനുകളാകും അങ്ങനെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള എന്തെങ്കിലുമൊരു ഘടകം ഒമർലുലു സിനിമകളിൽ ഉണ്ടാകും. ഹാപ്പി വെഡ്ഡിങിന് ശേഷം ചങ്ക്സാണ് ഒമർ ലുലു സംവിധാനം ചെയ്ത സിനിമ.

  Also Read: 'വേറെ വഴിയില്ല.... അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു'; വർക്കൗട്ടിനായി ജിമ്മിൽ‌ ചേർന്ന് നടി ബീന ആന്റണി!

  ചിത്രത്തിന് കഥ എഴുതിയതും ഒമർലുലു തന്നെയായിരുന്നു. ഹണി റോസ്, ബാലു വർ​ഗീസ്, ​ഗണപതി, ധർമ്മജൻ ബോൾ​ഗാട്ടി, വിശാഖ് തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. പൂർണ്ണമായും യൂത്തിനെ കേന്ദ്രീകരിച്ച് ഒരുക്കിയ സിനിമയായിരുന്നു ചങ്ക്സ്.

  സിനിമ പ്രതീക്ഷച്ചപ്പോലെ ശ്രദ്ധിക്കപ്പെട്ടു. സിനിമ തിയേറ്ററിൽ ഒരു കോമേഴ്സ്യൽ സക്സസായിരുന്നു. ഇപ്പോഴിത തനിക്ക് നിരന്തരമായി സമൂ​ഹമാധ്യമങ്ങളിലൂടെയും മറ്റും വന്നുകൊണ്ടിരിക്കുന്ന മെസേജുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒമർലുലു.

  Also Read: മുരളി എന്ന് പേരെടുത്ത് വിളിച്ചു, മമ്മൂട്ടിയുടെ സെറ്റിൽ മുരളി പൊട്ടിത്തെറിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ

  തനിക്ക് വരുന്ന മെസേജുകളിൽ ഏറെയും ചങ്ക്സിന് രണ്ടാം ഭാ​ഗം ആവശ്യപ്പെട്ടുള്ളതാണെന്നാണ് ഒമർലുലു പറയുന്നത്. 'ഒരുപാട് പേർ ഹണി റോസുമായി ചങ്ക്സ് 2 വേണമെന്ന് മെസേജ് അയക്കുന്നു.... സന്തോഷം' എന്നാണ് ഒമർലുലു സോഷ്യൽമീഡിയയിൽ കുറിച്ചത്.

  സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. 'പുള്ളിക്കാരി ആയതുകൊണ്ട് ചങ്ക്‌സ് 2 അല്ല... ചങ്ക്‌സ് 10 വരെ ആണേലും എല്ലാരും ഹാപ്പിയാ...'

  'അത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിങ്ങൾ തന്നെയായിരിക്കും, മനസ് അറിഞ്ഞ് പ്രേക്ഷകർ ചിരിക്കണം. അങ്ങനൊരു സിനിമ.. ഹാപ്പി വെഡ്ഡിങ് പോലെ', എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ വന്നത്. അതേസമയം ചങ്ക്സ് റിലീസായ സമയത്ത് ചില വിമർശനങ്ങളും സിനിമയ്ക്ക് എതിരെ വന്നിരുന്നു.

  സിനിമയിലെ ഡയലോ​ഗുകളിൽ ഏറെയും ഡബിൾ മീനിങ് ഉള്ളവയാണെന്നാണ് പലരും പ്രതികൂലിച്ച് പറഞ്ഞത്. ഹണി റോസിന്റേതായി ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ സിനിമ മോഹൻലാലിന്റെ മോൺസ്റ്ററാണ്.

  സിനിമയ്ക്ക് വലിയ സ്വീകരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനത്തെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മോഹൻലാലിനേക്കാൾ സിനിമയിൽ സ്കോർ ചെയ്തത് ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രമാണെന്നാണ് സിനിമ കണ്ടവരെല്ലാം പറഞ്ഞത്.

  'എന്നെ വിശ്വസിച്ചാണ്‌ വൈശാഖ് ഏട്ടന്‍ ഈ കഥാപാത്രം ഏല്‍പ്പിച്ചത്. എന്റെ സിനിമ ഞാന്‍ തിയറ്ററില്‍ എത്തി കാണുന്നത് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ്. ഞങ്ങള്‍ വിചാരിച്ചതിലും നന്നായിട്ടുണ്ട് സിനിമ.'

  'പ്രേക്ഷകര്‍ക്ക് സിനിമ ഒരു വ്യത്യസ്തമായ അനുഭവം നല്‍കും' എന്നാണ് ഹണി റോസ് മോൺസ്റ്റർ റിലീസ് ചെയ്ത ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ഒമർ ലുലുവിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ പവർ സ്റ്റാറാണ്.

  പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ഒമർ ലുലുവിന്റെ പവർ സ്റ്റാർ. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർസ്റ്റാർ.

  Read more about: omar lulu
  English summary
  Director Omar Lulu Open Up About Fans Request About Chunkzz Movie, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X