For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചെറുപ്പത്തിൽ മമ്മൂട്ടി ഫാനായിരുന്നു, വലുതായപ്പോൾ ബുദ്ധിവെച്ചു, ഞാനിപ്പോൾ‌ എന്റെ ഫാനാണ്'; ഒമർ ലുലു!

  |

  വളരെ ചുരുങ്ങിയ ചിലവിൽ സിനിമ എടുത്ത് വലിയ മുതൽ മുടക്കില്ലാതെ മാർക്കറ്റിങ് നടത്തി പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ പ്രത്യേക കഴിവാണ് സംവിധായകൻ ഒമർ ലുലുവിന്. അദ്ദേഹത്തിന്റെ ഏത് സിനിമ റിലീസിനെത്തിയാലും സെൻസേഷണൽ ആകുന്നതോ വൈറൽ ആകുന്നതോ ആയ എന്തെങ്കിലും സംഭവിച്ച് ആ സിനിമ ജനങ്ങളുടെ മനസിലേക്ക് വേ​ഗത്തിൽ പതിഞ്ഞിരിക്കും.

  അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് പുതിയ സിനിമ നല്ല സമയത്തിന് വേണ്ടി പ്രമോഷൻ നടത്താൻ നടി ഷക്കീലയെ വിളിച്ച് വരുത്തിയത്.

  Also Read: 'പ്രിയപ്പെട്ടവളുടെ പാദത്തിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി പങ്കാളി'; നടി ഒന്ദ്രിലയ്ക്ക് അന്ത്യചുംബനം നൽകി പങ്കാളി!

  കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ചായിരുന്നു ഷക്കീലയ്ക്കൊപ്പം നല്ല സമയം പ്രമോഷൻ പരിപാടികൾ ഒമർ ലുലു പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ഷക്കീല വരുന്നതിനെ മാൾ അധികൃതർ എതിർത്തതോടെ സംഭവം വലിയ വിവാദമായി ചർച്ചയായി. ഒപ്പം നല്ല സമയം എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. നല്ല സമയത്തിൽ നടൻ ഇർഷാദാണ് നായകൻ.

  കൂടെ നിരവധി പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത നല്ല സമയത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ഒമർ ലുലു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

  'ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇൻ ഹരിഹർ ന​​ഗർ എന്നിവയായിരുന്നു കണ്ടത്. അന്ന് മമ്മൂക്കയുടെ പടങ്ങൾ ഒരു തവണയെ ഞാൻ കണ്ടിട്ടുള്ളു.'

  'അന്ന് മമ്മൂക്കയുടെ പടത്തിൽ സെന്റിമെൻസായിരുന്നു കൂടുതൽ. അതുകൊണ്ടാണ് ഒരു തവണ മാത്രം കണ്ടത്. പക്ഷെ ലാലേട്ടന്റെ പടങ്ങൾ അക്കാലത്ത് ഫുൾ എന്റർടെയ്ൻമെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടൻ ചെയ്യുമായിരുന്നു.'

  'പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാൻ പറയാറുണ്ടായിരുന്നുള്ളു. ഞങ്ങളുടെ നാട്ടിലെ മമ്മൂട്ടി ഫാനായിരുന്നു ഞാൻ. ഇപ്പോൾ ഞാൻ മമ്മൂട്ടി ഫാനല്ല. ഞാൻ എന്റെ ഫാനാണ്.'

  'വലുതാകുമ്പോൾ നമുക്ക് ബുദ്ധിവെക്കുമല്ലോ. അന്ന് എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു. എന്റെ മാമന്മാരടക്കം മമ്മൂട്ടിയുടെ ആളുകളായിരുന്നു. അത് ഒരു ജാതി സ്പിരിറ്റായിരുന്നുവെന്നും വേണമെങ്കിൽ പറയാം. ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള സിനിമകളാണ്.'

  Also Read: റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്ന് മല്ലിക സുകുമാരൻ, റോബിനെ തലയിൽ കൈവെച്ച് അനു​ഗ്രഹിച്ച് നടി!

  'കുട്ടിക്കാലത്ത് എന്റെ വീട്ടിലുള്ള എല്ലാവരും മമ്മൂട്ടി ഫാനായതുകൊണ്ട് ഞാനും മമ്മൂട്ടി ഫാനായതാണ്. എന്റെ നാട്ടിലെ എല്ലാവരും മോഹൻലാൽ ഫാനായിരുന്നു. ഞാൻ മാത്രമായിരുന്നു മമ്മൂട്ടി ഫാൻ. അതിലൊരു വ്യത്യസ്തതയുണ്ടായിരുന്നു.'

  'തൊണ്ണൂറുകളിലെ ലാലേട്ടനെ കുറിച്ച് പഠിച്ചാൽ അതുപോലൊരു നടൻ വേറെയില്ലെന്ന് നമുക്ക് മനസിലാകും. തൊണ്ണൂറുകളിലെ ലാലേട്ടനെ പോലോരു നടൻ വേറെയാരുമില്ല. ഇനി അതുപോലൊരു നടൻ ഉണ്ടാകുമോ ഇല്ലയോയെന്ന് പറയാൻ പറ്റില്ല.'

  'നാളത്തെ കാര്യമൊന്നും പറയാൻ പറ്റില്ല. ഇപ്പോഴുള്ള യുവനടന്മാരിൽ ആരും മോഹൻലാലിനെപ്പോലെയില്ല. പൃഥ്വിരാജൊക്കെ വന്നിട്ട് കുറെ നാളുകളായില്ലേ?. ഇന്ദ്രജിത്ത്, ആസിഫ് അവരെ കുറിച്ചൊന്നും അങ്ങനെ തോന്നുന്നില്ല. ലാലേട്ടൻ 25 വയസിലാണ് രാജാവിന്റെ മകൻ ചെയ്തത്.'

  'പവർ സ്റ്റാറിന് വേണ്ടി ഡെന്നീസ് സാറിനൊപ്പം പ്രവർത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു രാജാവിന്റെ മകൻ സിനിമയെ കുറിച്ച്. രാജാവിന്റെ മകൻ ആകെ ഷൂട്ട് ചെയ്തത് 16 ദിവസമാണ്. അതിൽ ലാലേട്ടൻ അഭിനയിച്ചത് ഒമ്പത് ദിവസമാണ്.'

  'രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് കണ്ട് നീ എന്താടാ എഴുതിവെച്ചിരിക്കുന്നത് എന്നാണ് എസ്.എൻ സ്വാമി സാർ ചോദിച്ചതെന്ന് ഡെന്നീസ് സാർ ഞങ്ങളോട് പറഞ്ഞിരുന്നു. ശേഷം രാജാവിന്റെ മകൻ ഹിറ്റായപ്പോൾ അതേ രീതി പിടിച്ചാണ് ഇരുപതാം നൂറ്റാണ്ട് ചെയ്തതെന്നും ഡ‍െന്നീസ് സർ പറ‍ഞ്ഞിരുന്നു.'

  'എനിക്ക് ലാലേട്ടനെ വെച്ച് സിനിമ ചെയ്യാനാണ് ആ​ഗ്രഹം. തുടക്കകാലത്ത് മമ്മൂട്ടിയെ വെച്ച് ചെയ്യണമെന്നായിരുന്നു. ഇപ്പോൾ അത് മാറി. മോഹൻലാലിനെ വെച്ച് ചെയ്യണമെന്നാണ് എനിക്ക്' ഒമർ ലുലു പറഞ്ഞു.

  Read more about: omar lulu
  English summary
  Director Omar Lulu Open Up About Mammootty And Mohanlal Skills, Video Goes Viral-Raed In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X