നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാനായിരുന്നു ഞാൻ; കാഴ്ചപ്പാടൊക്കെ മാറി, ഞാനിപ്പോ എന്റെ ഫാനാണെന്ന് ഒമര്‍ ലുലു
കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട സിനിമകളാണ് സംവിധായകന്‍ ഒമര്‍ ലുലുവിന്റേത്. ലോകത്താകമാനം വൈറലായി മാറിയ ഒരു അഡാറ് ലവിന് ശേഷം നിരവധി സിനിമകളാണ് ഒമര്‍ പ്രഖ്യാപിച്ചത്. ഏറ്റവും പുതിയതായി 'നല്ല സമയം' എന്ന പേരില്‍ സംവിധാനം ചെയ്ത സിനിമയുടെ വിശേഷങ്ങളാണ് സംവിധായകന്‍ പങ്കുവെച്ചിരുന്നത്.
പുത്തന്‍ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന്‍ തിരക്കുകളിലും മറ്റുമായിരുന്നു ഒമര്‍ ലുലു. ഇതിനിടെ പല അഭിമുഖങ്ങളിലും താരം പങ്കെടുക്കുകയും വിശേഷങ്ങള്‍ പറയുകയും ചെയ്തിരുന്നു. അതിലൊന്നില്‍ ഞാനിപ്പോള്‍ എന്റെ ഫാനാണെന്ന് സംവിധായകന്‍ പറഞ്ഞത് വ്യാപകമായി വൈറലായി. ശരിക്കും ഇത് വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നാണ് ഒമര്‍ പറയുന്നത്.

സിനിമകളുടെ പേരിലും അല്ലാതെയുമായി നിരന്തരം വിമര്‍ശിക്കപ്പെടാറുള്ള സംവിധാകനാണ് ഒമര്‍ ലുലു. തുറന്ന നിലപാടുകള്‍ പറയുന്നതിന്റെ പേരിലാണ് ഭൂരിഭാഗവും സംവിധായകന്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഏറ്റവും പുതിയതായി താന്‍ പറഞ്ഞൊരു കാര്യം വളച്ചൊടിക്കപ്പെട്ടതിന്റെ കാരണവും സത്യത്തില്‍ അങ്ങനെ പറഞ്ഞത് എന്തിനാണെന്നും പറയുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഒമര്‍ ലുലു തന്റെ നിലാപാട് വീണ്ടും വ്യക്തമാക്കിയത്.

'ഞാന്‍ ഇപ്പോ എന്റെ ഫാനാണ്.. ഹൈദര്‍ അലി ആയിട്ട് ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ഇങ്ങനെയാണ് ഇത് പല ഓണ്‍ലൈന്‍ പോര്‍ട്ടലിലും വളച്ച് ഒടിച്ച് വന്നത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റായി ഇട്ടത്. ഞാന്‍ ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയായിരുന്നു കൂടുതല്‍ കണ്ടിട്ട് ഉള്ളത്.

അന്ന് മമ്മൂക്കയുടെ പടങ്ങള്‍ ഒരു തവണയെ ഞാന്‍ കണ്ടിട്ടുള്ളു. 'അന്ന് മമ്മൂക്കയുടെ പടത്തില്‍ സെന്റിമെന്‍സായിരുന്നു കൂടുതല്‍. അതുകൊണ്ട് ഒരു തവണ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നില്ല. പക്ഷെ ലാലേട്ടന്റെ പടങ്ങള്‍ അക്കാലത്ത് ഫുള്‍ എന്റര്‍ടെയ്ന്‍മെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടന്‍ ചെയ്യുമായിരുന്നു.'

'പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാന്‍ പറയാറുണ്ടായിരുന്നുള്ളു. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു ഞാന്‍. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വേറെ ഒരു പണിയും ഇല്ലാതെ ഇരിക്കുക ആയിരുന്നല്ലോ. അപ്പോഴാണ് സത്യം പറഞ്ഞാല്‍ ഞാന്‍ എല്ലാം ഒന്ന് നിക്ഷപക്ഷമായി ചിന്തിച്ചത്. എന്റെ വ്യൂസ് മൊത്തം മാറിയത് എന്ന് വേണമെങ്കില്‍ പറയാം.

ചെറുപ്പത്തില്‍ എന്റെ വീട്ടിലെ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു. അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോ മനസ്സിലായി, ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള തമാശ സിനിമകളാണ്. ഞാന്‍ ഇപ്പോള്‍ മമ്മൂട്ടി ഫാനുമല്ലാ കെയ്താന്‍ ഫാനുമല്ലാ ഞാന്‍ ഇപ്പോ എന്റെ ഫാനാണ്', എന്നും പറഞ്ഞാണ് ഒമര്‍ ലുലു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. നവംബറില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ മുപ്പതിന് ചിത്രം തിയറ്ററുകൡലേക്ക് എത്തും. ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് നടക്കുന്നതൊക്കെ കൊണ്ടാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. ഇര്‍ഷാദ്, നൂലുണ്ട വിജീഷ്, ഷാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് നല്ല സമയം.
ഇതിന് ശേഷം പവര്‍ സ്റ്റാര്‍ എന്ന ബാബു ആന്റണി സിനിമയുമായിട്ടാണ് ഒമര്‍ ലുലു എത്തുക. ചിത്രീകരണം ആരംഭിച്ചിട്ടില്ലെങ്കിലും അടുത്ത ചിത്രമതാവുമെന്നാണ് വിവരം.


Click it and Unblock the Notifications











