For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  |

  ഹാപ്പി വെഡ്ഡിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. ഹാപ്പി വെഡ്ഡിംഗിന് ശേഷം ചങ്ക്‌സ്, അഡാറ് ലവ് തുടങ്ങിയ സിനിമകളും സംവിധായകന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. ധമാക്ക എന്ന ചിത്രമാണ് സംവിധായകന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. പക്ക എന്‌റര്‍ടെയ്‌നര്‍ സിനിമകളുമായാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍ സ്റ്റാറാണ് ഒമര്‍ ലുലുവിന്‌റെ പുതിയ സിനിമ. മാസ് ആക്ഷന്‍ ചിത്രം നായകനായുളള ബാബു ആന്റണിയുടെ തിരിച്ചുവരവ് സിനിമ കൂടിയാണ്. പവര്‍സ്റ്റാറിന് പുറമെ മമ്മൂട്ടി, ദിലീപ് തുടങ്ങിയവരെ നായകന്മാരാക്കിയുളള ഡ്രീം പ്രോജക്ടുകളെ കുറിച്ചും അടുത്തിടെ ഒമര്‍ ലുലു മനസുതുറന്നു.

  ദിലീപിനെ നായകനാക്കി അംബാനി എന്ന ചിത്രമാണ് സംവിധായകന്റെ മനസിലുളളത്. മാസ് കോമഡി എന്റര്‍ടെയ്‌നറായി സിനിമ വരുമെന്നുളള സൂചനകളാണ് പുറത്തുവന്നത്. ദിലീപിന് പുറമെ മമ്മൂട്ടിയെ വെച്ചുളള സ്വപ്‌ന സിനിമയെ കുറിച്ചും ഒമര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ നായികയായി നയന്‍താരയും, സംഗീത സംവിധായകനായി അനിരുദ്ധും ചിത്രത്തില്‍ വരണമെന്നാണ് സംവിധായകന്റെ ആഗ്രഹം.

  അതേസമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആദ്യം ആരെ വെച്ച് പടം ചെയ്യും എന്ന് ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഒമര്‍ ലുലു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ താരങ്ങളെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്. രണ്ട് പേരുടെ ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ താന്‍ ആദ്യം മമ്മൂക്കയുടെ പടം ചെയ്യുമെന്ന് ഒമര്‍ ലുലു പറയുന്നു. അതിന്റെ കാരണവും ഒമര്‍ പറഞ്ഞു.

  മമ്മൂക്ക സെറ്റില്‍ ചൂടാവുമെന്നൊക്കെ കേട്ടിട്ടുണ്ട്. അപ്പോ മമ്മൂക്ക ചൂടാവുന്നതൊക്കെ കണ്ട് അതിന്‌റെ ഒരു അനുഭവം കിട്ടുമല്ലോ. എന്നിട്ട് പോയി ലാലേട്ടന്‌റെ പടം ചെയ്യും. ലാലേട്ടന്‍ വളരെ കൂളാണല്ലോ, ചിരിയോടെ സംവിധായകന്‍ പറഞ്ഞു. മമ്മൂക്കയെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. ഇടയ്ക്ക് വാട്‌സ്ആപ്പിലൊക്കെ മെസേജ് അയക്കാറുണ്ട്.

  മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്‌റെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടി, അറിയാകഥ പറഞ്ഞ് തിരക്കഥാകൃത്ത്‌

  മമ്മൂക്കയ്ക്ക് മെസേജ് അയക്കുമ്പോ നമ്മുടെ ഹൃദയമിടിപ്പൊക്കെ ഒന്ന് കൂടും. അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ, മറുപടി തരുമോ എന്നൊക്കയുളള ഒരു ചിന്തയാണ് ആ സമയത്ത് മനസിലുണ്ടാവുക. എന്നാല്‍ മമ്മൂക്കയുടെ മറുപടി വരുമ്പോ ഒരു സന്തോഷമാണ്. ലാലേട്ടന്റെ നമ്പര്‍ ഇതുവരെ കിട്ടിയിട്ടില്ല. അദ്ദേഹത്തെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല, ഒമര്‍ ലുലു പറഞ്ഞു.

  മമ്മൂക്കയും ലാലേട്ടനും വീഡിയോ കോള്‍ ചെയ്യുന്നത് പല സെറ്റുകളിലും കണ്ടിട്ടുണ്ട്, അനുഭവം പങ്കുവെച്ച് നന്ദു

  ഈ ബുൾ ജെറ്റിന് പിന്തുണയുമായി ചങ്ക്‌സിലെ കാറോട്ട കഥയുമായി ഒമർ ലുലു

  പിന്നെ സുരേഷ് ഗോപി എനിക്ക് കുറെ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. അഡാറ് ലവുമായി ബന്ധപ്പെട്ട കേസിന്റെ സമയത്ത്‌ സുരേഷേട്ടനാണ് കൂടെ നിന്നത്. ഞാന്‍ ആ സമയത്ത് എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് സുരേഷേട്ടന്‍ വിളിച്ചത്. അഡാറ് ലവിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് ഫലഖ്‌നമ പോലീസ് സംവിധായകനെതിരെ കേസെടുത്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ചാണ് അത് പിന്നെ പരിഹരിച്ചത്. ആദ്യമായിട്ടാണ് അന്ന് ഒരു കോടതിയില്‍ കയറുന്നതെന്നും. അതും ആദ്യം തന്നെ സുപ്രീം കോടതിയില്‍ എന്നും അഭിമുഖത്തില്‍ ചിരിയോടെ ഒമര്‍ ലുലു ഓര്‍ത്തെടുത്തു.

  നസ്രിയയും അനന്യയും മേഘ്‌നയുടെ കുഞ്ഞിനെ വിളിക്കുന്ന പേരുകള്‍, തുറന്നുപറഞ്ഞ് നടി

  Read more about: mammootty mohanlal omar lulu
  English summary
  director omar lulu reveals he would like to first work with mammootty and later mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X