Don't Miss!
- Sports
തോറ്റാലും കുഴപ്പമില്ല, ലോകകപ്പില്‍ ഇന്ത്യ അതു തുടരണം! ഉപദേശവുമായി ദാദ
- Finance
ഒരിക്കൽ വീണാൽ എഴുന്നേൽക്കാൻ പറ്റാത്ത തെറ്റുകളിതാ; നിക്ഷേപം മുൻപ് ഇക്കാര്യങ്ങൾ അറിയണം
- News
പ്രണയം തകര്‍ന്നു, ആ ദിനം ഓര്‍ത്തുവെച്ച് ലോട്ടറിയെടുത്ത യുവാവിന് ബംപര്‍; കൈയ്യില്‍ ലക്ഷങ്ങള്‍
- Technology
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Lifestyle
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
'നിർബന്ധിച്ച് വണ്ടിയിൽ കയറ്റിയ ശേഷം അർദ്ധരാത്രി മമ്മൂക്ക എന്ന വഴിയിൽ ഇറക്കി വിട്ടു, കരഞ്ഞു പോയി'; സംവിധായകൻ!
മെഗസ്റ്റാർ മമ്മൂട്ടി തൊട്ടതെല്ലാം പൊന്നാക്കിയ വർഷമായിരുന്നു കഴിഞ്ഞുപോയ 2022. നാലിൽ അധികം സിനിമകൾ മമ്മൂട്ടിയുടേതായി 2022ൽ തിയേറ്ററുകളിലെത്തിയിരുന്നു. എഴുപതാം വയസിലും ഹിറ്റുകൾ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ആരാധകരടക്കം എല്ലാവരും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
ക്രിസ്റ്റഫറാണ് റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ.

ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.
ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് മലയാള സിനിമയിൽ അനേകം ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായും പിന്നീട് സ്വതന്ത്ര സംവിധായകനായും പ്രവർത്തിച്ചിട്ടുള്ള പോൾസൺ മമ്മൂക്കയുമായുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹത്തിൽ നിന്നും നേരിടേണ്ടി വന്ന വിഷമത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തതിലാണ് പോൾസൺ മനസ് തുറന്നത്. 'മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയിൽ നിന്നും തിരിച്ച് പോകാൻ തുടങ്ങുമ്പോൾ ഫാസിലിനോട് മമ്മൂട്ടി പറഞ്ഞു ഞാൻ തിരുവനന്തപുരത്തേക്കാണ് പോകുന്നത് എനിക്ക് കൂട്ടിന് പോൾസണിനെ വിടണമെന്ന്.'
'ഞാൻ ആ സമയത്ത് മറ്റെന്തോ ജോലി ചെയ്യുകയായിരുന്നു. ഫാസിൽ എന്റെ അടുത്ത് വന്ന് പറഞ്ഞു. മമ്മൂട്ടിക്കൊപ്പം പോണം പെട്ടിയൊക്കെ റെഡിയാണോയെന്ന്. കേട്ടതും ഒപ്പം പോകാൻ പറ്റില്ലെന്നും ഷൂട്ടിങിന് ഞാൻ കൊണ്ടുവന്ന ഒരുപാട് സാധനങ്ങൾ ഇവിടെ ഉണ്ടെന്നും അതെല്ലാം പാക്ക് ചെയ്ത് തിരികെ കൊണ്ടുപോകണമെന്നും ഞാൻ പറഞ്ഞു. അപ്പോൾ ഫാസിൽ പറഞ്ഞു അത് ഞാൻ കാറിനകത്ത് കൊടുത്തുവിട്ടോളാം മമ്മൂട്ടിക്കൊപ്പം പൊക്കോളൂവെന്ന്.'
'എന്നിട്ടും എനിക്ക് മനസുണ്ടായില്ല മമ്മൂക്കയ്ക്കൊപ്പം പോകാൻ. ഞാൻ പോകുന്നില്ലെന്ന് പറയുന്നത് കേട്ട മമ്മൂക്ക വന്ന് എന്നോട് പറഞ്ഞു. ഞാൻ തന്നെ വീട്ടിൽ കൊണ്ടുവിട്ടോളം എന്റെ ഒപ്പം വരൂവെന്ന്. അങ്ങനെ കാറിൽ കയറി യാത്ര ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും അദ്ദേഹത്തിന്റെ ഡ്രൈവറും മാത്രമെ കാറിലുണ്ടായിരുന്നുള്ളു.'
'ഡ്രൈവർ ഉറങ്ങുകയാണ്. മമ്മൂട്ടിയാണ് ഓടിക്കുന്നത്. മമ്മൂട്ടി അദ്ദേഹം സിനിമയിൽ വന്ന കഥയും മറ്റുമൊക്കെ പറയുന്നുണ്ടായിരുന്നു. മമ്മൂട്ടിയെ സ്ഫോടനത്തെ സെറ്റിൽ വെച്ച് ഞാൻ കണ്ടിരുന്നു. അന്ന് മമ്മൂക്ക ഉദയയുടെ തിണ്ണയിൽ ഇരിക്കുകയായിരുന്നു.'
'ഞാൻ സ്നേഹിച്ച് കല്യാണം കഴിച്ച കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞിരുന്നു. വീട് സ്വന്തമായി ഇല്ലെന്നും വാടകയ്ക്കാണ് താമസിക്കുന്നതെന്നും പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹത്തിന് വിഷമമായി.'

'അതിനെ കുറിച്ചും കുറച്ച് നേരം സംസാരിച്ചു. തനിയാവർത്തനം അടക്കം അഞ്ചോളം പടങ്ങൾ അന്ന് റിലീസിന് ഒരുങ്ങുന്ന സമയമാണ്. അതിനാൽ സംസാരിക്കവെ അദ്ദേഹം എന്നോട് പറഞ്ഞു ഈ അഞ്ച് പടം റിലീസായാൽ ഞാൻ സൂപ്പർ ഹീറോയാകുമെന്ന്. അന്ന് തന്നെ നല്ല കോൺഫിഡൻസ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.'
'പിന്നീട് അദ്ദേഹവും ഞാനും സംസാരിക്കവെ അദ്ദേഹം എന്നോട് അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും പിന്നീട് ആ ഡേറ്റുകൾ വിറ്റ് കാശാക്കി സ്വന്തമായി വീട് വാങ്ങിക്കോളാനും പറഞ്ഞു. ആ ഐഡിയ നല്ലതാണെന്ന് മമ്മൂക്ക പറഞ്ഞത് കേട്ടശേഷം ഞാൻ പറഞ്ഞു. ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു എങ്ങാനും സിനിമ പൊട്ടിയാൽ എന്റെ കൈയ്യിലുള്ള കാശ് നഷ്ടമാകില്ലേയെന്ന്.'
'അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എന്നോട് ദേഷ്യപ്പെട്ടു. അവസാനം കാറിൽ നിന്ന് ഇറക്കി വിട്ടു. വെളുപ്പിന് മൂന്ന് മണി എന്തോവാണ് സമയം ഞാൻ കരഞ്ഞുപോയി. കൈയ്യിലുള്ള കാശിന് അടുത്ത വണ്ടി വരുമ്പോൾ കയറി പോകാമെന്ന് കരുതി ഞാൻ വഴിയിൽ നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ പോയ സ്പീഡിൽ അദ്ദേഹം തിരികെ വന്നു.'
'എന്നെ നിർബന്ധിച്ച് പിടിച്ച് വലിച്ച് കാറിൽ കയറ്റി. അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണമൊക്കെ തന്നു. പെട്ടന്ന് ദേഷ്യം വരും അതുപെട്ടന്ന് പോവുകയും ചെയ്യും മമ്മൂക്കയ്ക്ക്' പോൾസൺ പറഞ്ഞു.
-
ബ്ലെസ്ലി ബിഗ് ബോസിലെ കൂട്ടുകാരെയെല്ലാം അണ്‍ഫോളോ ചെയ്തു! എല്ലാവരുമായി താരം തെറ്റിയോ? ശാലിനി പറയുന്നു
-
ആളുകള്‍ പറഞ്ഞ പണമൊന്നും മമ്മൂട്ടി തന്നിട്ടില്ല, സഹായം ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത്; മോളി കണ്ണമാലിയുടെ മകന്
-
അമ്മയുടെ മാല വിറ്റാണ് വിവാഹ മോചന കേസ് നടത്തിയത്; ആദ്യ വിവാഹത്തെക്കുറിച്ച് മഞ്ജു പിള്ള