ഒന്നിച്ച് ഒരു മുറിയില്‍ കിടന്നുറങ്ങിയവരാണ് മോഹന്‍ലാലും ഞാനും; ചാന്‍സ് ചോദിച്ചിട്ടും തന്നില്ലെന്ന് സംവിധായകന്‍

ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിനൊരുക്കിയ സംവിധായകനാണ് പോള്‍സന്‍. നിരവധി ചിത്രങ്ങള്‍ക്ക് അസിസ്റ്റന്റായി, പിന്നീട് സ്വതന്ത്ര സംവധായകനായി മാറിയ പോള്‍സന്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെയായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന് പോകുമ്പോള്‍ മോഹന്‍ലാലിന്റെ കൂടെ ഒരു റൂമിലാണ് താനും താമസിച്ചിരുന്നതെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍.

അന്ന് ഒന്നിച്ച് കിടന്നുറങ്ങിയവര്‍ ആണെങ്കിലും ഒരു ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ അദ്ദേഹം തന്നില്ലെന്ന് പോള്‍സന്‍ വെളിപ്പെടുത്തുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മോഹന്‍ലാലിനെ കുറിച്ച് മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായിട്ടും തുടക്കത്തില്‍ തനിക്കുണ്ടായിരുന്ന സൗഹൃദത്തെ പറ്റിയാണ് പോള്‍സന്‍ സംസാരിച്ചത്.

ഞാനും മോഹന്‍ലാലും താമസിച്ചിരുന്നത് ഒരേ മുറിയിലായിരുന്നു

നോക്കെത്താദൂരത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ ഞാനും മോഹന്‍ലാലും താമസിച്ചിരുന്നത് ഒരേ മുറിയിലായിരുന്നു. എന്റെ കൂടെ തന്നെയാണ് കിടക്കുന്നത്. എന്നിട്ട് പഴയ താരങ്ങളുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തതിനെ പറ്റിയും മറ്റുമൊക്കെയായി ഓരോ വിശേഷങ്ങളും പുള്ളി ചോദിക്കും.

നസീര്‍ സാറിനെയൊക്കെ കണ്ട് പഠിക്കണം. അദ്ദേഹം കൃത്യസമയത്ത് ലൊക്കേഷനില്‍ വരും. എല്ലാവരുമായി മിംഗിള്‍ ചെയ്യും. അതൊക്കെയാണ് നസീര്‍ സാര്‍ ചെയ്തിരുന്നതെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.

ലൊക്കേഷനില്‍ വരുന്നതും കൃത്യനിഷ്ഠയുമൊക്കെ മോഹന്‍ലാല്‍ കൃത്യമായി പാലിക്കും

നസീര്‍ സാറിനെ പോലെ ലൊക്കേഷനില്‍ വരുന്നതും കൃത്യനിഷ്ഠയുമൊക്കെ മോഹന്‍ലാല്‍ കൃത്യമായി പാലിക്കും. മമ്മൂട്ടി പാലിക്കുന്നില്ലെന്നല്ല.
അന്ന് മമ്മൂട്ടിയുമായി എനിക്ക് സൗഹൃദമില്ല. പിന്നീടാണ് അദ്ദേഹവുമായി പരിചയപ്പെടുന്നതും പുള്ളിയുടെ സിനിമകളില്‍ വര്‍ക്ക് ചെയ്തതും. പാച്ചിക്കയുടെ സിനിമകളില്‍ നിന്നുമാണ് അവരുമായി ഞാന്‍ കണക്ഷന്‍ തുടങ്ങുന്നത്. ഒരു ഡേറ്റ് പറഞ്ഞാല്‍ ആ ഡേറ്റിന് തന്നെ വര്‍ക്ക് ചെയ്യുന്ന ആളാണ് മമ്മൂട്ടി.

മോഹന്‍ലാല്‍ എല്ലാവരോടും ഒരുപോലെ സംസാരിച്ച് നടക്കുന്നയാളാണ്

മോഹന്‍ലാല്‍ എല്ലാവരോടും ഒരുപോലെ സംസാരിച്ച് നടക്കുന്നയാളാണ്. മമ്മൂട്ടി പൊതുവേ സൈലന്റാണ്. ആവശ്യമില്ലാത്തതിന് സംസാരിക്കാതെ എവിടേലും ഇരിക്കുകയേ ചെയ്യുകയുള്ളു. മോഹന്‍ലാലിനോട് എന്തും പറയാം. പക്ഷേ മമ്മൂട്ടിയോട് പറയാന്‍ പോയാല്‍ മറുപടി എന്തായിരിക്കുമെന്ന് ഓര്‍ത്ത് പേടിക്കേണ്ടി വരും. ഇപ്പോഴും ആ പേടിയുണ്ട്.

ഇത്രയുമൊക്ക ബന്ധമുണ്ടെങ്കിലും അവരുമായി അടുക്കാന്‍ പോകാന്‍ ഇനിയെനിക്ക് പറ്റില്ല

ഇത്രയുമൊക്ക ബന്ധമുണ്ടെങ്കിലും അവരുമായി അടുക്കാന്‍ പോകാന്‍ ഇനിയെനിക്ക് പറ്റില്ലെന്നും പോള്‍സന്‍ വ്യക്തമാക്കി. കാണുമ്പോള്‍ അത്രയും സ്‌നേഹത്തോടെയാണ് അവര്‍ പെരുമാറുന്നത്. പക്ഷേ ഇപ്പോള്‍ ചെന്നിട്ട് പഴയത് പോലെയൊന്നും സംസാരിക്കാന്‍ സാധിക്കില്ല. പണ്ട് നേരിട്ട് വിളിക്കുമ്പോള്‍ സംസാരിക്കുന്നത് അവരാണ്. ഇപ്പോള്‍ അവരെ വിളിച്ചാല്‍ കിട്ടില്ല. എന്റെ കൂടെ അസിസ്റ്റന്റ് ആയിരുന്ന ഇപ്പോള്‍ വലിയ സംവിധായകര്‍ ആയിരുന്നവരോട് പോലും ഞാന്‍ വിളിച്ച് സംസാരിക്കാറില്ല.

 മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്. ഒരിക്കല്‍ മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നാല് പേരുടെ സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു. പിന്നെ നോക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അന്നെനിക്ക് വിഷമം തോന്നി. ഒന്ന് ചോദിച്ച് നാണംക്കെട്ടു. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പോള്‍സന്‍ പറയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X