പ്രിയദർശൻ വരെ അത് സമ്മതിച്ചു!! ഇതിൽ കൂടുതൽ പൃഥ്വിരാജ് എന്ത് കിട്ടാൻ...

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളുമായിരുന്നു. ഇന്നും മലയാളി പ്രേക്ഷകർ ഈ ചിത്രങ്ങൾ നെഞ്ചോട് ചേർത്തു വയ്ക്കുന്നുണ്ട്.

prithivraj

ഇപ്പോഴിത പൃഥ്വിയ്ക്ക് അഭിനന്ദനവുമായി പ്രിയൻ രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ട്കെട്ടിൽ പിറന്ന ചിത്രമായ ലൂസിഫറെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ലൂസിഫർ ടീമിന് അഭിനന്ദനം അറിയിച്ച് സംവിധായകൻ രംഗത്തെത്തിയത്. ലാലേട്ടനും പൃഥ്വിയ്ക്കും കൂടാതെ തിരക്കഥകൃത്ത് മുരളി ഗോപിയ്ക്കും സംവിധായകൻ അഭിനന്ദം അറിയിച്ചിട്ടുണ്ട്. പ്രിയദർശന് പൃഥ്വി നന്ദിയും അറിയിച്ചിട്ടുണ്ട്. ഈ വാക്കുകൾ തനിയ്ക്ക് അവാർഡ് കിട്ടിയതിനു തുല്യമാണെന്നും താനൊരു സംവിധായകൻ ആയതിന് താങ്കളും ഒരു കാരണമാണെന്നും പൃഥ്വി കുറിച്ചു.

അടുത്തതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം. ചിത്രത്തിൽ മരയ്ക്കാറായിട്ടാണ് ലാലേട്ടൻ എത്തുന്നത്. ലൂസിഫറിനെ പോലെ വൻ താരനിരയാണ് മരയ്ക്കാറിലും അണിനിരക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരിക്കുകയാണ്. മോഹൻലാലിനോടൊപ്പം പ്രണവും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X