ഞാന്‍ വൃത്തിക്കെട്ടവനാണെന്ന പരാമര്‍ശം സഹായിച്ചിട്ടുണ്ട്; മോഹന്‍ലാലിനെ ഉപദേശിക്കാറില്ലെന്ന് പ്രിയദര്‍ശന്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രമുഖനായ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ നിന്നും ബോളിവുഡില്‍ വരെ എത്തി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കാന്‍ പ്രിയദര്‍ശന് സാധിച്ചിരുന്നു. ഇപ്പോഴും മികച്ച സംവിധായകരില്‍ ഒരാളായി അദ്ദേഹം തുടരുകയാണ്. ഇതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്‍ നല്‍കിയൊരു അഭിമുഖം വൈറലാവുകയാണ്.
സിനിമയില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ തന്റെ സമ്പത്തെല്ലാം സിനിമയ്ക്ക് വേണ്ടി ചെലവാക്കുമെന്നാണ് അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നത്. അതുപോലെ അന്ന് ഭാര്യയായിരുന്ന ലിസിയെ കുറിച്ചും മക്കളുടെ സനിമാപ്രശേനത്തെ കുറിച്ചുമൊക്കെ സംവിധായകന്‍ സംസാരിച്ചിരുന്നു. സുഹൃത്തുക്കളെയൊന്നും താൻ ഉപദേശിക്കാറില്ലെന്നും പ്രത്യേകിച്ച് ആത്മാർഥ സുഹൃത്തായ മോഹൻലാലിനോട് പോലും അങ്ങനെയാണെന്നും പ്രിയദർശൻ പറയുന്നു.

'ഞാന്‍ സിനിമയില്‍ നിന്നുണ്ടാക്കിയ സ്വത്തുക്കളും സാമ്പാദ്യവുമൊക്കെ ഞാന്‍ സിനിമയില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ആ പൈസ കൊണ്ട് പോയി റബ്ബര്‍ എസ്‌റ്റേറ്റ് വാങ്ങി ഞാന്‍ മുതലാളിയായിട്ടില്ല. എന്റെ പണം മുഴുവന്‍ ഞാന്‍ സിനിമയിലേക്ക് തന്നെയാണ് ഇട്ടിരിക്കുന്നത്. പുതിയ ക്യാമറയും ലൈറ്റുകളുമൊക്കെ ഞാന്‍ വാങ്ങിക്കും. ഇതെല്ലാം കാണുമ്പോള്‍ ഭാര്യ ചോദിക്കുന്നത്, 'ചേട്ടാ ഇതൊക്കെ എവിടെയാണ് ഉണ്ടാവകു എന്നാണ്,'.
'ഇതെല്ലാം വര്‍ക്കാവുമെന്നും എവിടെയാണ് അതിന്റെ ആവശ്യം വരിക എന്നും എനിക്കറിയാം. എന്നോട് ഭാര്യ എതിര്‍ക്കില്ലെങ്കിലും സംശയം പ്രകടിപ്പിക്കാറുണ്ട്. ഈ ലൈറ്റൊക്കെ ആരെങ്കിലും എടുക്കുമോന്നാണ് അവര്‍ ചോദിക്കുന്നത്. പിന്നീട് ഈ ലൈറ്റ് വളരെ പോപ്പുലറാവും. എന്റെ സിനിമയെ കുറിച്ചുള്ള അറിവുകള്‍ എന്നെ ഈ ബിസിനസില്‍ സഹായിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്ന ബിസിനസാണ് ഞാന്‍ ചെയ്യുന്നത്. അറിയാത്തതൊന്നും ചെയ്യാറില്ല,'.

മോഹന്‍ലാലിനോട് ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞ് ഉപദേശിക്കാറുണ്ടോ എന്നായിരുന്നു അവതാരകന്‍ പ്രിയദര്‍ശനോട് ചോദിച്ചത്. 'ഞാനൊരിക്കലും സുഹൃത്തുക്കളെ ഉപദേശിക്കാറില്ല. അതിനൊരു കാരണമുണ്ട്. അവര്‍ ചെയ്യുന്നത് അവരുടെ ശരികളാണല്ലോ. പിന്നെ ഞാന്‍ ആരുടെയും ഉപദേശം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവരെ ഉപദേശിക്കാന്‍ നമുക്ക് എന്ത് അധികാരമാണുള്ളത്. എനിക്കെന്താണ് വേണ്ടതെന്ന് നോക്കിയിട്ടാണ് ഞാന്‍ ജീവിക്കുന്നതെന്ന്,' പ്രിയദര്‍ശന്‍ പറയുന്നു.
കുടുംബത്തിന്റെ പ്രധാന്യത്തെ കുറിച്ചും പ്രിയദര്‍ശന്‍ സംസാരിച്ചിരുന്നു. 'നമുക്ക് ഒരുപാട് സൗഭാഗ്യങ്ങളുണ്ട്. എല്ലാ മനുഷ്യനും വേണ്ട സൗഭാഗ്യമെന്ന് പറയുന്നത് നല്ലൊരു കുടുംബം വേണമെന്നതാണ്. ദൈവം അതെനിക്ക് തന്നിട്ടുണ്ട്. അതിനും മുകളിലൊരു സൗഭാഗ്യത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. കാറ് വാങ്ങിക്കുന്നതിനും വീട് ഉണ്ടാക്കുന്നതിനുമൊക്കെ ഒരു പരിധിയുണ്ട്. പത്ത് വീടുണ്ടാക്കിയാല്‍ അതിലെല്ലാം പോയി താമസിക്കാന്‍ നമുക്ക് സാധിക്കില്ല. എന്റെ മക്കള്‍ക്കും നല്ലൊരു കുടുംബം കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,'.
അതേ സമയം മക്കളുടെ സിനിമയിലേക്കുള്ള വരവ് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. 'മക്കള്‍ സിനിമയിലേക്ക് വരുന്നത് എനിക്ക് ഇഷ്ടമല്ല. അങ്ങനെ വന്നതിന്റെ ദുരന്തവും ഞാന്‍ കാണുന്നതാണ്. ഒരു പക്ഷേ നാളെ അവര്‍ക്ക് അതുപോലൊരു താല്‍പര്യം തോന്നുകയാണെങ്കില്‍ നോ എന്ന് ഞാന്‍ പറയുന്നില്ല. എന്നിരുന്നാലും അവര്‍ സിനിമയിലേക്ക് വരണമെന്ന് എനിക്കില്ലെന്നും' പ്രിയദര്‍ശന്‍ പറയുന്നു.
നല്ലൊരു കുടുംബത്തെ കുറിച്ച് പ്രിയദര്‍ശന്‍ സംസാരിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലിസിയുമായിട്ടുള്ള ബന്ധം താരം ഉപേക്ഷിച്ചു. 1999 ല്‍ വിവാഹിതരായ ലിസിയും പ്രിയദര്‍ശനും 2016 ലാണ് വേര്‍പിരിയുന്നത്. വിവാഹമോചനത്തിന് ശേഷവും മക്കളുടെ ആവശ്യങ്ങള്‍ക്കെല്ലാം താരങ്ങള്‍ ഒരുമിച്ച് എത്താറുണ്ട്. മാത്രമല്ല മകള്‍ കല്യാണി പ്രിയദര്‍ശന്‍ സിനിമയിലേക്ക് എത്തുകയും ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര യുവനടിമാരില്‍ ഒരാളായി മാറുകയും ചെയ്തു.


Click it and Unblock the Notifications











