ദാസേട്ടന്‍ എന്നോട് ഇറങ്ങി പോകാന്‍ പറഞ്ഞു, എംജി ശ്രീകുമാര്‍ വന്നത് അതുകൊണ്ടല്ല; പ്രിയദര്‍ശന്‍
സംവിധായകന്‍ എന്ന രീതിയില്‍ വലിയ സംഭാവനകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച വ്യക്തിയാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, അഭിമന്യു, മിഥുനം, തേന്മാവിന്‍ കൊമ്പത്ത്, കാലാപാനി, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങള്‍ മലയാളി ആരാധകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.
ഹേര ഫേരി,ഹംഗാമ, ഭൂല്‍ ഭൂലയ്യ, ചുപ് ചുപ് കേ, ഗരം മസാല തുടങ്ങി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങളും ശ്രദ്ധേയമാണ്. മലയാള ചിത്രം റാം ജിറാവു സ്പീക്കിംഗിന്റെ ഹിന്ദി റീമേക്കാണ് ഹേര ഫേരി. തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു അന്‍പേ ശിവം. എന്നാല്‍ അന്‍പേ ശിവം ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് പ്രിയദര്‍ശനും കമല്‍ഹാസനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പ്രിയദര്‍ശന്‍ പിന്മാറുകയായിരുന്നു.

പിന്നീട് ചിത്രം സുന്ദര്‍ സി സംവിധാനം ചെയ്യുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കൂടുതലും ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് എംജി ശ്രീകുമാറാണ്. അതിനുള്ള കാരണം വ്യക്തമാക്കി കൊണ്ട് മുമ്പ് കൈരളി ടിവിയ്ക്ക് പ്രിയദര്‍ശന്‍ നല്‍കിയ അഭിമുഖം വീണ്ടും വൈറല്‍ ആവുകയാണ്. യേശുദാസ് തന്നെ പണ്ടൊരിക്കല്‍ ഇറക്കി വിട്ടതിനെക്കുറിച്ചും പ്രിയദര്‍ശന്‍ പറയുന്നുണ്ട്.
'ഞാന്‍ ജനിച്ച സമയം തൊട്ട് മലയാള സിനിമയില്‍ കേള്‍ക്കുന്ന പാട്ടുകള്‍ ദാസേട്ടന്റെ പാട്ടുകളാണ്. എന്റെ ആദ്യകാല സിനിമയില്‍ അദ്ദേഹം പാടിയിട്ടുമുണ്ട്. ഇത് ചെറിയ സംഭവമാണ്. ഞാന്‍ സംവിധായകന്‍ ആണെന്ന് അറിഞ്ഞിട്ടാണോ അല്ലാതെയാണോ എന്നൊന്നും അറിയില്ല. എന്നോട് ഇറങ്ങി പോകാന്‍ പറയുന്നു. ബോയിംഗ് ബോയിംഗ് സിനിമയുടെ സമയത്താണ്. അത് അങ്ങനെ ഒരു സംഭവമുണ്ടായി എന്നല്ലാതെ അദ്ദേഹം അങ്ങനെ ഉദ്ദേശിച്ച് ചെയ്തതൊന്നും അല്ല. അങ്ങനെ കരുതി എനിക്ക് അദ്ദേഹത്തോട് ഒന്നുമില്ല,' പ്രിയദര്‍ശന്‍ പറയുന്നു.
അദ്ദേഹത്തിന്റെ മുന്നില്‍ വേറെ ആരും ഒന്നുമല്ല. യേശുദാസ് മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള നടനാണ്. അദ്ദേഹത്തിന്റെ മുന്നില്‍ താന്‍ വളര ചെറിയ ആളാണ്. പക്ഷെ, അതിന്റെ പുറത്തുള്ള ഒരു വൈരാഗ്യവും ഒന്നും കൊണ്ടല്ല എംജി ശ്രീകുമാറും ഞാനും ഒന്നിച്ചത്. ലാല്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് പ്രേംനസീറുമായി പ്രശ്‌നം ഉണ്ടായി, നസീര്‍ സറിനെ വേണ്ട എന്ന് വെച്ചിട്ടല്ലല്ലോ ലാലിനെ വെച്ച് സിനിമ എടുക്കുന്നത്.

അതുപോലെ തന്നെ എം ജി ശ്രീകുമാറും താനും ഒക്കെ കളിച്ചു വളര്‍ന്ന കൂട്ടുകാരയതുകൊണ്ടും അവന്റെ കഴിവ് അറിയാവുന്നതുകൊണ്ടും അവനെക്കൊണ്ട് പാടിച്ചു എന്നതാണ് സത്യം. ചിത്രം എന്ന സിനിമ കഴിഞ്ഞപ്പോഴേക്കുമാണ് ദാസേട്ടന്‍ എന്റെ സിനിമകളില്‍ അധികം പാടാതെയായത്. അപ്പോഴേക്കും ശ്രീക്കുട്ടന്‍ വളരെ പ്രശസ്തനായ ഗായകനായി. അതായിരുന്നു സംഭവം. പക്ഷെ അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. വിജയ് യേശുദാസ് ഹിന്ദിയില്‍ പാടിയ പാട്ടുകള്‍ അധികവും തന്റെ സിനിമയില്‍ ആണ് പാടിയത്.
സത്യത്തില്‍ ദാസേട്ടനുമായി ഒരു പ്രശ്‌നമുണ്ടായിട്ടല്ല അദ്ദേഹം എന്റെ സിനിമയില്‍ പാടാതിരുന്നത്. അത് കഴിഞ്ഞ് മേഘം വന്നപ്പോള്‍ ദാസേട്ടന്‍ വീണ്ടും പാടി. മേഘത്തിന്റെ സമയത്ത് ദാസേട്ടനെ ഞാന്‍ വിളിച്ചു. ഇങ്ങനെ ഒരു സിനിമ എടുക്കുന്നുണ്ട്. ദാസേട്ടന്‍ പാടണം എന്ന് പറഞ്ഞു. അപ്പോള്‍ ദാസേട്ടന്‍ പറഞ്ഞു; അതാണല്ലോ എന്റെ ജോലി. അന്ന് അങ്ങനെ ഒരു സംഭവം നടന്നതൊന്നും ദാസേട്ടന് ഓര്‍മയില്ല. എപ്പോഴാടാ ഇത് എന്നാണ് അദ്ദേഹം ചോദിച്ചത് എന്നും പ്രിയദര്‍ശന്‍ ഓര്‍ത്തെടുക്കുന്നു.


Click it and Unblock the Notifications