twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ആ വിജയചിത്രം ഒന്നും മറച്ചുപിടിച്ചുകൊണ്ട് ചെയ്ത സിനിമയല്ല, തുറന്നുപറഞ്ഞ് പ്രിയദര്‍ശന്‍

    By Prashant V R
    |

    മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഏക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. സംവിധായകന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സൂപ്പര്‍താരങ്ങളെ വെച്ചുളള പ്രിയദര്‍ശന്‍ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകള്‍ ഒരുക്കിയിട്ടുളള സംവിധായകനാണ് പ്രിയദര്‍ശന്‍.

    മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമകളായിരുന്നു പ്രിയദര്‍ശന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ബോയിംഗ് ബോയിംഗ്, ചിത്രം, കിലുക്കം, ചന്ദ്രലേഖ തുടങ്ങി മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്. മലയാളത്തില്‍ വലിയ വിജയമായ സിനിമകള്‍ പിന്നീട് ബോളിവുഡിലും ചെയ്തിരുന്നു സംവിധായകന്‍.

    അതേസമയം മലയാള സിനിമയില്‍

    അതേസമയം മലയാള സിനിമയില്‍ കോപ്പിയടി ആരോപണങ്ങള്‍ എറ്റവും കൂടുതല്‍ നേരിട്ടുളള സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. ഇതേ കുറിച്ച് ഒരഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ സിനിമകള്‍ സംഭവിക്കുന്നതിലെ യഥാര്‍ത്ഥ സത്യാവസ്ഥ എന്തെന്ന് തുറന്നുപറയുകയാണ് സംവിധായകന്‍.

    കോപ്പിയടി ആരോപണമെന്ന്

    കോപ്പിയടി ആരോപണമെന്ന് പറയപ്പെടുന്ന സിനിമകള്‍ മറച്ചുവെച്ച് ചെയ്യുന്നതല്ലെന്നും അത് അത്തരം സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്യുന്ന സിനിമയാണെന്നും സംവിധായകന്‍ പറയുന്നു. ചിത്രം, കിലുക്കം, വെളളാനകളുടെ നാട്, ആര്യന്‍, ഇങ്ങനെയുളള സിനിമകളിലൊന്നും നിങ്ങള്‍ക്കിത് അവകാശപ്പെടാന്‍ കഴിയില്ല, പറ്റുന്ന ചില സിനിമകളുണ്ട്.

    അതായത് ചന്ദ്രലേഖ

    അതായത് ചന്ദ്രലേഖ പോലെയുളള സിനിമ, മറ്റൊരു സിനിമ അത് ചെയ്യാന്‍ പ്രചോദനമാവുകയാണ് ചെയ്തത്. അല്ലാതെ അത് പോലെ കോപ്പി അടിച്ചു വെക്കുകയല്ല. എംടി സാറിന്റെ നഗരമേ നന്ദിയും അടൂര്‍ സാറിന്റെ കൊടിയേറ്റവുമൊക്കെ കോപ്പിയടിയാണെന്ന് പറഞ്ഞുകുറ്റപ്പെടുത്തിയവര്‍ പോലും ഇവിടെയുണ്ട്. അവരെ കുറിച്ച് വരെ ഇങ്ങനെ അപവാദം പറയുന്നെങ്കില്‍ എന്നെ കുറിച്ച് പറയുന്നതില്‍ തെറ്റല്ല.

    എനിക്ക് നാഷണല്‍ അവാര്‍ഡ്

    എനിക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ച ചിത്രമാണ് കാഞ്ചീവരം. അതിനൊന്നും ആര്‍ക്കും ഒരു അവകാശവും പറയാന്‍ കഴിയില്ല. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ ഒരു കാലാപാനിയോ ഒരു കാഞ്ചിവരമോ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ ചെയ്യുന്ന സിനിമകള്‍ മുഴുവന്‍ ആളുകളെ രസിപ്പിക്കാന്‍ വേണ്ടിയാണ്. അല്ലാതെ ഞാന്‍ മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതാന്‍ വേണ്ടി സിനിമ ചെയ്യുന്ന വ്യക്തിയൊന്നുമല്ല. ബോയിംഗ് ബോയിംഗ് എന്ന സിനിമ ഇങ്ങനെയൊരു സിനിമയില്‍ നിന്ന് എടുത്ത് ചെയ്തതാണ് എന്ന് ഞാന്‍ ഒളിച്ച് വച്ചല്ല ചെയ്തത്. പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു

    Recommended Video

    'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
    മലയാളത്തില്‍ മോഹന്‍ലാലിനെ

    മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയുളള ഒപ്പം എന്ന ചിത്രമാണ് സംവിധായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. ഒപ്പത്തിന് പിന്നാലെയാണ് ഈ കൂട്ടുകെട്ടില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരുന്നത്. സിനിമ റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

    Read more about: mohanlal priyadarshan
    English summary
    director priyadarshan reveals about his successfull movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X