മോഹന്‍ലാലിന്‌റെ ഒരു ഗുണം അതാണ്, ലാലിനെ ഒരിക്കലും ടെന്‍ഷനടിച്ച് കണ്ടിട്ടില്ല, അനുഭവം പങ്കുവെച്ച് പ്രിയദര്‍ശന്‍

By Midhun Raj

ഏത് തരം കഥാപാത്രങ്ങളായാലും തന്‌റെ അഭിനയം കൊണ്ട് മികവുറ്റതാക്കാറുളള താരമാണ് മോഹന്‍ലാല്‍. വര്‍ഷങ്ങങ്ങള്‍ നീണ്ട കരിയറില്‍ വ്യത്യസ്തമാര്‍ന്ന നിരവധി റോളുകളാണ് സൂപ്പര്‍താരം അവതരിപ്പിച്ചത്. മലയാളത്തിലെ മുന്‍നിര സംവിധായകരെല്ലാം മോഹന്‍ലാലിനെ വെച്ച് ശ്രദ്ധേയ സിനിമകള്‍ ചെയ്തു. മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും കൂടുതല്‍ സിനിമകളില്‍ ഉപയോഗിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഇവരുടെ കൂട്ടൂകെട്ടില്‍ വന്ന മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിട്ടുണ്ട്.

സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

കോമഡി സിനിമകള്‍ മുതല്‍ സീരിയസ് ചിത്രങ്ങള്‍ വരെ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമില്‍ നിന്നും വന്നു. അതേസമയം സെറ്റില്‍ ടെന്‍ഷന്‍ പിടിച്ച് അഭിനയിക്കുന്ന ഒരാളല്ല മോഹന്‍ലാലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്.

ഓണ്‍സ്‌ക്രീന്‍ ആണെങ്കിലും ഓഫ് സ്‌ക്രീന്‍

'ഓണ്‍സ്‌ക്രീന്‍ ആണെങ്കിലും ഓഫ് സ്‌ക്രീന്‍ ആണെങ്കിലും ലാലേട്ടന്‍ എപ്പോഴും പ്ലസന്റായിട്ടുളള ആളാണ്. ഒരു കുസൃതിയുണ്ട്. അങ്ങനെ അദ്ദേഹത്തെ കുറിച്ച്‌ പെട്ടെന്ന് ഓര്‍മ്മ വരുന്ന ഒരു മൊമെന്റ് എന്താണ് എന്നായിരുന്നു' സംവിധായകനോടുളള ചോദ്യം. ഇതിന് മറുപടിയായി 'ഒരുപാടുണ്ട്. അതുകൊണ്ട് ഒരു പ്രത്യേക മൊമെന്റിനെ കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ല എന്ന്' പ്രിയദര്‍ശന്‍ പറയുന്നു.

മോഹന്‍ലാലിന്‌റെ ഒരു ഗുണം അത് തന്നെയാണ്.

'മോഹന്‍ലാലിന്‌റെ ഒരു ഗുണം അത് തന്നെയാണ്. കാരണം ലാലിനെ ഞാന്‍ ഒരിക്കലും ടെന്‍ഷന്‍ പിടിച്ച് കണ്ടിട്ടില്ലെന്ന്' സംവിധായകന്‍ പറഞ്ഞു. 'എപ്പോഴും അനാവശ്യ ചിന്തകളില്ലാതെ മുന്നോട്ടുപോവുക എന്ന രീതിയാണ്. ഒരിക്കലും ഒരു സിനിമ മോശമായതുകൊണ്ട് ലാല് ടെന്‍ഷന്‍ പിടിക്കുന്നതോ, സൂപ്പര്‍ഹിറ്റായതുകൊണ്ട് ഭയങ്കരമായി സന്തോഷിക്കുന്നതോ കണ്ടിട്ടില്ല'.

ഒരു സിനിമ കഴിഞ്ഞാല്‍ ആ സിനിമ കഴിഞ്ഞു

'ഒരു സിനിമ കഴിഞ്ഞാല്‍ ആ സിനിമ കഴിഞ്ഞു, പിന്നെ അടുത്ത സിനിമ. ആ ഒരു ചിന്ത മാത്രമേ മോഹന്‍ലാലിനുളളൂ. അല്ലാതെ ഒരു പടം ഹിറ്റായി അതിന്‌റെ പേരില് ഭയങ്കരമായിട്ട് സന്തോഷിക്കുന്ന ഒരാളല്ല. ഒരുപാട് മോശമായാല്‍ അതിലും സങ്കടമാവില്ല പുളളിക്ക്', അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പ്രിയദര്‍ശന്‍ വ്യക്തമാക്കി.

അതേസമയം കരിയറിന്‌റെ തുടക്കം മുതല്‍

അതേസമയം കരിയറിന്‌റെ തുടക്കം മുതല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകള്‍ മോഹന്‍ലാലിന് ബ്രേക്ക് നല്‍കിയിട്ടുണ്ട്. റിലീസ് ചെയ്ത് വര്‍ഷങ്ങളായിട്ടും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലുളള സിനിമകള്‍ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. ഇവരുടെ എറ്റവും പുതിയ ചിത്രമായ മരക്കാറിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Recommended Video

Mohanlal appreciates amazing drawing by fan KP rohit
നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയില്‍

നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയില്‍ വലിയ താരനിരയാണുളളത്. കോവിഡ് വ്യാപനം കാരണം ബിഗ് ബഡ്ജറ്റ് സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്. മലയാളത്തിന് പുറമെ ബോളിവുഡിലും സജീവമാണ് പ്രിയദര്‍ശന്‍.

Read more about: priyadarshan mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X