Don't Miss!
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ലോകത്തെ എല്ലാ സിനിമയും കാണും, അതിൽ നിന്ന് മറ്റൊരു സിനിമ; അന്ന് പ്രിയദർശൻ അപമാനിക്കപ്പെട്ടപ്പോൾ
മലയാള സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പ്രിയദർശൻ സിനിമകൾക്ക് ഇപ്പോഴും വലിയ ആരാധക വൃന്ദം പ്രേക്ഷകർക്കിടയിൽ നിലനിൽക്കുന്നു. 80 കളിലും 90 കളിലും പ്രിയദർശൻ സിനിമകൾ ഉണ്ടാക്കിയ തരംഗം ചെറുതല്ല. മോഹൻലാൽ-പ്രിയദർശൻ കൂട്ട് കെട്ട് എപ്പോഴും ഹിറ്റുകൾ സൃഷ്ടിച്ചിരുന്നു. മോഹൻലാൽ എന്ന നടന്റെയും പ്രിയദർശൻ എന്ന സംവിധായകന്റെയും വളർച്ച് ഏകദേശം ഒരു കാലഘട്ടത്തിൽ തന്നെ ആയിരുന്നു.
പ്രിയന്റെ സിനിമകൾ മോഹൻലാലിന്റെ കരിയറിനും മോഹൻലാലിന്റെ സാന്നിധ്യം പ്രിയനും സംവിധായകനെന്ന നിലയിൽ ഉപകരിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും പ്രിയദർശൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ ചെയ്ത ഹിറ്റ് സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താണ് പ്രിയദർശൻ ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ഇപ്പോഴിതാ പ്രിയദർശനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പത്രപ്രവർത്തകനായ സുകു പാൽക്കുളങ്ങര. മാസ്റ്റർ ബിൻ ചാനലിനോടാണ് പ്രതികരണം.

'ലോകത്ത് ഏത് സിനിമ ഇറങ്ങിയാലും പ്രിയദർശൻ കാണും. അതിൽ നിന്ന് പുതിയൊരു സിനിമ ഉണ്ടാക്കും. എല്ലാം സാഹിത്യ സൃഷ്ടികളും അങ്ങനെ ആണുണ്ടാവുന്നത്. പ്രിയന്റെ പടങ്ങൾ അവിടെന്നും ഇവിടെന്നുമൊക്കെ കട്ട് ചെയ്തതാണെന്ന് പലരും പറയുന്നു. പക്ഷെ അത് റീമേക്ക് ആണെങ്കിലും മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് കൊണ്ട് വന്ന് ഒരു ചിരിസാഗരം സൃഷ്ടിക്കുന്നത് നിസാര കാര്യം അല്ല'

'പ്രിയദർശന് ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഐവി ശശിയുടെ കൂടെ ഒരു പടത്തിന് സ്ക്രിപ്റ്റ് എഴുതി അസിസ്റ്റന്റ് ആയി വർക്ക് ചെയ്തു. അവിടെ നിന്ന് അദ്ദേഹത്തിന് പരിഗണന ഒന്നും ലഭിച്ചില്ല. വീട്ടിൽ പോവാൻ നൂറ് രൂപ ചോദിച്ച് പോലും അവർ കൊടുത്തില്ല. ടൈറ്റിലിൽ പോലും പേര് വെച്ചില്ല. ഒരു സിനിമയ്ക്ക് അദ്ദേഹം സ്ക്രിപ്റ്റ് എഴുതി ടൈറ്റിലിൽ പേര് വരും എന്ന് കൂട്ടുകാരോടെല്ലാം പറഞ്ഞിട്ട് ടൈറ്റിൽ വന്നപ്പോൾ പ്രിയദർശന്റെ പേരില്ല'

കൂട്ടുകാരുടെ മുന്നിൽ ഇളിഭ്യനായ ചെറുപ്പക്കാരനായി. തിരക്കഥാകൃത്തിന്റെ പേരായി മലയാളത്തിലെ പ്രശസ്തനായ സാഹിത്യകാരന്റെ പേരാണ്. അതിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മറുപടി നിങ്ങളെയൊക്കെ ആരറിയും എന്നാണ്. അത്തരം വീഴ്ചകളിൽ നിന്നും അവഹേളനങ്ങളിൽ നിന്നും വാശിയോടെ രക്ഷപ്പെട്ട സംവിധായകനാണ്. ഈ ദുരനുഭവങ്ങൾ കൊണ്ട് പല പ്രാവശ്യം ഇനി സിനിമയിലേക്ക് ഇല്ല എന്ന് പറഞ്ഞ പോയ ഒരാളാണ് പിന്നെ തിരിച്ചു വരുന്നത്.

'സിനിമാക്കാരനാവണമെന്ന മോഹവുമായി മദ്രാസിൽ താമസിക്കുമ്പോൾ കൈയിൽ കാശില്ല. വീരാളി എന്ന നിർമാതാവിന്റെ കൂടെ താമസിച്ചു. അവിടെ താമസിച്ച് കഥ എഴുതിക്കൊടുക്കും. അദ്ദേഹത്തിന് രാവിലെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം. വാടകകൊടുക്കണ്ട. അങ്ങനെ കുക്കിന്റെ പണി കൂടെ ചെയ്തു'
'കഷ്ടപ്പാടൊന്നും പ്രിയന് അനുഭവിക്കേണ്ട കാര്യമില്ല. കുടുംബപരമായി നോക്കുമ്പോൾ അച്ഛൻ സ്റ്റേറ്റ് ലൈബ്രേറിയൻ ആയിരുന്നു. അമ്മ സോഷ്യൽ വെൽഫെയറിലെ ഉദ്യോഗസ്ഥ ആയിരുന്നു. അവരുടെ വീട്ടിൽ ജീവിക്കാനുള്ള എല്ലാ സൗഭാഗ്യവും ഉണ്ടായിരുന്നു,' സുകു പാൽക്കുളങ്ങര പറഞ്ഞു.

പ്രശസ്തി പോലെ തന്നെ കരിയറിൽ പ്രിയദർശന് വിമർശനങ്ങളും വന്നിട്ടുണ്ട്. ചെയ്ത മിക്ക സിനിമകളും ഹോളിവുഡ് സിനിമകളും മറ്റും കോപ്പിയടിച്ചാണെന്നായിരുന്നു വിമർശനം. താളവട്ടം എന്ന സിനിമ വൺ ഫ്ല്യൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന സിനിമയുടെ പകർപ്പാണെന്ന് പലരും ചൂണ്ടികാട്ടിയിരുന്നു. ഹിന്ദിയിൽ ചെയ്ത മിക്ക സിനിമകളും മറ്റ് പലരും മലയാളത്തിൽ ചെയ്തവ ആണ്. ഇതിന്റെ പകർപ്പവകാശവും ചൊല്ലി തർക്കം നിലനിന്നിരുന്നു.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും