മകളെ കുറിച്ചോർത്ത് ഏറെ അഭിമാനം, കല്യാണിയുടെ വീഡിയോ പങ്കുവെച്ച് പ്രിയദർശൻ
ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദർശൻ. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മോളിവുഡിൽ എത്തുന്നത്. കല്യാണി പ്രിയദർശൻ എന്ന പേര് അൽപം പോലും കളങ്കപ്പെടുത്തിയിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിത മകളുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ. ടെഡ് ടോക്സിൽ സിനിമയുടെ പിന്നിലെ പരിശ്രമങ്ങളെ കുറിച്ച് കല്യാണി സംസാരിക്കുന്നതാണ് പ്രിയൻ പങ്കുവച്ചിരിക്കുന്നത്.

സിനിമ എന്ന് ഉച്ചരിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ അതിന്റെ ശീലങ്ങൾ തനിയ്ക്ക് അറിയാമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കല്യാണി ടോക്ക് ആരംഭിച്ചത്. അച്ഛന്റെ സംവിധാനത്തെ കുറിച്ചും അമ്മയുടെ അഭിനയത്തെ കുറിച്ചും കല്യാണി വീഡിയോയിൽ സംസാരിക്കുന്നുണ്ട്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് സിനിമ എന്നും കല്യാണി 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
ചെറിയ പരിശ്രമങ്ങളാണ് പിന്നീട് മികച്ച സിനിമയായി മാറുന്നത്. വിപണിയിൽ ഇറങ്ങുന്ന ഏതൊരു ഉത്പന്നത്തേയും പോലെയാണ് സിനിമയും. ഇത് നല്ല രീതിയിൽ പ്രേക്ഷകരിൽ എത്തിക്കാൻ മാർക്കറ്റിങ് ടീമിന്റെ പരിശ്രമമുണ്ട്. ചിത്രം തിയേറ്ററിലെത്തി മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോഴാണ് അണിയറ പ്രവർത്തകർക്ക് സംതൃപ്തിയാകുന്നതെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.


Click it and Unblock the Notifications











