മരയ്ക്കാർ ഇനി എപ്പോൾ, മറുപടിയുമായി പ്രിയദർശൻ, ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ ഒരു ഉപദേശവും
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വർഷമായിരുന്നു 2020. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു ഈ കൊല്ലം പ്രഖ്യാപിച്ചിരുന്നത്. അതിൽ പലതും ചിത്രീകരണം പൂർത്തിയായി പ്രദർശത്തിനു വേണ്ടി തയ്യാറെടുത്തിരിക്കുകയുമായിരുന്നു. ഈ വർഷം പ്രേക്ഷകർ ആകാംക്ഷയൊടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ മോഹൻലാൽ- പ്രിയദർശൻ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിഹം. ചിത്രത്തിന്റെ റിലീസിങ്ങ് ഡേറ്റ് വരെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലം തിയേറ്ററുകൾ അടച്ചിടുകയു സിനിമ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ റീലിസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സവിധായകൻ പ്രിയദർശൻ. രേഖ മേനോനുമായുളള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോള്‍ സിനിമയെക്കാള്‍ വലിയ കാര്യങ്ങളാണ് സമൂഹത്തില്‍ നടക്കുന്നത്. സിനിമയ്ക്ക് ഇപ്പോള്‍ നാലാമത്തെയോ അഞ്ചാമത്തെയോ സ്ഥാനം മാത്രമാണുള്ളത്. ശമ്പളക്കാര്‍ക്ക് ഇപ്പോഴും വലിയ കഷ്ടപ്പാടില്ല. എന്നാല്‍ ദിവസകൂലി വാങ്ങുന്നവര്‍ വലിയ കഷ്ടത്തിലാണ്. അവരെല്ലാം നല്ല ഒരു സ്ഥിതിയിലായി കഴിഞ്ഞതിന് ശേഷം മാത്രമാവും 'കുഞ്ഞാലി മരയ്ക്കാര്‍' റീലിസ് ചെയ്യുക.
കൊറോണ കാലത്തെ ടെൻഷനുകൾ ഒഴിവാക്കാൻ കിലുക്കം പോലുള്ള സിനിമകൾ സഹായിക്കുമെന്നും പ്രിയദർശൻ പറയുന്നു. ചന്ദ്രലേഖ വീണ്ടും കണ്ടെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ പറഞ്ഞു. വീടിന് അകത്തിരിക്കുമ്പോൾ ബോറടി മാറ്റുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില ഓർമകളെക്കുറിച്ച് ഇപ്പോൾ എഴുതുന്നുണ്ട്. വേദനിപ്പിക്കുന്നതും സന്തോഷം നിറഞ്ഞതുമായ നിരവധി ഓർമകൾ ജീവിതത്തിലുണ്ടെന്നും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
മോളിവുഡിലെ ഏറ്റവും വലിയ ചിത്രമായിട്ടാകും മരയ്ക്കാർ പുറത്തിറങ്ങുക. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ ഒരേസമയം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍, റോയ് സിജെ, സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മലയാള സിനിമാ ചരിത്രത്തിലെ എറ്റവും ചെലവേറിയ ചിത്രമായിട്ടാണ് മരക്കാര്‍ എത്തുന്നത്.മധു, സിദ്ധിഖ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.യു/എ സര്‍ട്ടിഫിക്കറ്റാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്


Click it and Unblock the Notifications