അന്ന് ലാൽ മമ്മൂട്ടിയിൽ നിന്ന് ഇടി വാങ്ങിയ കാലം, മോഹൻലാൽ ചെയ്ത സഹായത്തെ കുറിച്ച് പ്രിയദർശൻ

ഇന്ന് സിനിമയിൽ പകരക്കാരില്ലാതെ വാഴുന്ന ഭൂരിഭാഗം പേർക്കും പറയാൻ കഷ്ടപ്പാടിന്റേയും ദാരിദ്രത്തിന്റേയും സൗഹൃദത്തിന്റേയും വലിയൊരു കഥയുണ്ടാകും. ഇത്തരത്തിന്റെ സ്വന്തം കഠിന പ്രയത്നം കൊണ്ട് സിനിമയിൽ‌ തന്റേതായ സ്ഥാനം കണ്ടെത്തി താരമാണ് മോഹൻലാൽ. സിനിമ ജീവിതത്തിൽ വളർച്ചയുടെ ഓരോ പടവും ചവിട്ടി കയറുമ്പോഴും തനിയ്ക്കൊപ്പമുള്ളവരേയും ലാൽ മുറുകെ പിടിച്ചിരുന്നു. ഇത് തന്നെയാണ് മോഹൻലാലിന്റെ ജീവിത വിജയവും.

മോഹൻലാലിനൊപ്പം സിനിമ ജീവിതത്തിൽ നടന്നു കയറിയ ഒരു സംവിധായകനാണ് പ്രിയദർശൻ. ഇന്ത്യൻ സിനിമയിൽ പകരം വയ്ക്കാനാവാത്ത നടനായി ലാൽ മാറിയപ്പോൾ മലയാളികളുടെ മറ്റൊരു സ്വകാര്യ അഹങ്കാരമായി പ്രിയദർശൻ ഉയരുകയായിരുന്നു. 1984 ൽ പൂച്ചയ്ക്കൊരു മൂക്കൂത്തിയിൽ തുടങ്ങിയ ലാൽ- പ്രിയദർശൻ കോമ്പോ കുഞ്ഞാലി മരയ്ക്കാറിൽ വരെ എത്തി നിൽക്കുയാണ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇന്നും കിലക്കവും , ചിത്രവും താളവട്ടവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിത മോഹൻലാൽ സൂപ്പർ താരമായി മാറാൻ ആഗ്രഹിച്ച കാലത്തെ കുറിച്ച് സംവിധായകൻ പ്രിയദർശൻ. സുഹൃത്തുക്കൾക്കിടയിൽ അങ്ങനെയൊരു കാലമുണ്ടായിരുന്നു എന്ന് സംവിധായകൻ പറഞ്ഞു. മനോരമയ്ക്ക് സത്യൻ അന്തിക്കാടുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   പ്രിയദർശൻ എന്ന സംവിധായകൻ ഇല്ല

മോഹൻൻലാൽ എന്ന മനുഷ്യൻ ഇല്ലെങ്കിൽ പ്രിയദർശൻ എന്ന സംവിധായകൻ ഇല്ല. എന്നാൽ പ്രിയദർശൻ എന്ന സംവിധായകൻ ഇല്ലെങ്കിലും മോഹൻലാൽ എന്ന നടൻ ഉണ്ടാകുമായിരുന്നു.കയ്യിൽ അതിനുള്ള കോപ്പുണ്ടായിട്ട് കണ്ട സ്വപ്നമല്ല സിനിമ. ഇവനുണ്ടായതുകൊണ്ടു സംഭവിച്ചതാണ്. ഇത് പല തവണ ഞാൻ എന്റെ മക്കളോട് പറഞ്ഞിട്ടുമുണ്ട്.അവർ കാണുന്നതു അച്ഛന്റെ സുഹൃത്തായി മാത്രമാണ്. അതിലും എത്രയോ ഉയരെയാണ് മോഹൻലാൽ എന്ന് ഇവർ അറിയണം.

ലാലിന്റെ സഹായത്താൽ ജീവിച്ച കാലം

മോഹന്‍ലാൽ ആയിരുന്നു നമ്മളുടെ ഏക പ്രതീക്ഷ. അന്നു ലാല്‍ വില്ലന്‍ വേഷം മാത്രമായി നടക്കുന്ന കാലമാണ്. ആഴ്ചയില്‍ നാലു ദിവസവും മമ്മൂട്ടിയോട് ഇടി മേടിക്കും.. അന്ന് ലാൽ സിനിമയിൽ വില്ലനാണ്. എല്ലായിടത്തും കൊണ്ടു പോയി പരിചയപ്പെടുത്തും. ഒരിടത്തും രക്ഷപ്പെട്ടില്ല. അങ്ങനെ അവൻ തന്നെ പറഞ്ഞു.നിന്റെ മനസ്സിലുള്ള സിനിമ ഇവിടെ ഇല്ല. നാട്ടിലേക്കു തിരിച്ചുപോയി ആലോചിക്ക്'. ലാൽ തന്നെയാണു എന്നെ വണ്ടി കയറ്റി വിട്ടത്. അങ്ങന നാട്ടിലെത്തി എഴുതിയ സിനിമയാണ് എങ്ങനെ നീ എന്നെ മറക്കും. അന്ന് താൻ ലാലിനോട് പറഞ്ഞു നിന്റെ ഒരു ഡേറ്റ് കിട്ടിയിരുന്നെങ്കിൽ എനിയ്ക്കൊരു സിനിമയായി എന്ന്. അന്നു നൽകിയ ഡേറ്റിൽ കിട്ടിയ ഹിറ്റാണു പ്രിയദർശനെ ഇവിടെവരെ എത്തിച്ചത് പ്രിയദർശൻ പറ‍ഞ്ഞു.

 ദുരന്ത സമയത്ത്   കൂടെ നിന്നു

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്ത സമയത്ത് ഒരു ദിവസം പോലും വിളിക്കാതിരുന്നിട്ടില്ല. ഒന്നു ശാന്തമായപ്പോൾ സിനിമ ചെയ്യാനായി വിളിച്ചു തുടങ്ങി. സത്യത്തിൽ എനിയ്ക്ക് ശല്യമായി തുടങ്ങി. പലപ്പോഴും ഫോൺ ഓഫ് ചെയ്തു വച്ചിരുന്നു, അയാളെന്നെ വലിച്ചു കൊണ്ട് വരുകയായിരുന്നു, അങ്ങനെയാണ് ഒപ്പം സിനിമയുണ്ടായത്, വീണ്ടും ഒരു ജന്മം കൂടി തന്നു.

Recommended Video

Mammootty's Birthday Wishes For Mohanlal | FilmiBeat Malayalam
 മറ്റൊരു  പ്രതീക്ഷ

പ്രിയദർശൻ, മേഹാൻലാൽ കൂട്ട്കെട്ടിൽ പിറന്ന എല്ലാ സിനിമകളും തലമുറ വ്യത്യാസമില്ലാതെ ഇന്നും നെഞ്ചിലേറ്റുന്നുണ്ട്. മലയാളത്തിലെ ഹിറ്റ് കേമ്പോ ഏതെന്ന് ചോദിച്ചാൽ ആദ്യ സ്ഥാനത്ത് തന്നെ പ്രിയൻ-ലാൽ പേരുകൾ ഇടം പിടിക്കും. ഒപ്പത്തിന് ശേഷം ഈ ഹിറ്റ് മാജിക് കോമ്പോ ഒന്നിച്ചെത്തുന്ന ചിത്രമാണ് മരയ്ക്കാർ അറബി കടലിലെ സിംഹം. കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന ചിത്രം ലോക്ക് ഡൗണിനെ തുടർന്ന് റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.മാര്‍ച്ച് 26ന് മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ഉറപ്പിച്ചിരുന്ന ചിത്രമായിരുന്നു ഇത്.ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് നേരത്തെ വിറ്റുപോയിരുന്നു.

More from Filmibeat

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X