'മകന് വേണ്ടി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ, സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

പൊതുവെ താരങ്ങളോ താരങ്ങളുടെ മക്കളോ വിവാഹിതരാകാൻ പോകുകയാണെങ്കിൽ ഒരാഴ്ച മുമ്പ് തന്നെ അതുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും സോഷ്യൽമീഡിയയിൽ നിറയും.

എന്നാൽ ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനും മലയാളത്തിന്റെ അഭിമാനവുമായ പ്രിയദർശന്റേയും നടി ലിസിയുടയേും മകൻ സിദ്ധാർഥിന്റെ കാര്യത്തിൽ ഇതൊന്നും ഉണ്ടായിരുന്നില്ല.

വളരെ സ്വകാര്യവും ലളിതവുമായ ചടങ്ങുകളാണ് സിദ്ധാർഥ് പ്രിയദർശന്റെ വിവാഹത്തിനുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളൊന്നും നേരത്തെ പുറത്ത് വരാതിരുന്നതിനാൽ തന്നെ വൈകിട്ടോടെ സിദ്ധാർഥിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ആരാധകരും അമ്പരന്നു.

കല്യാണി പ്രിയദർശനെപ്പോലെ തന്നെ സിദ്ധാർഥും മാതാപിതാക്കളെപ്പോലെ തന്നെ സിനിമയുടെ ഭാ​ഗമാണ്.

മകന് വേണ്ടി ഒരുമിച്ചു

അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിനെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. ചെന്നൈയിലെ ഇവരുടെ പുതിയ ഫ്ലാറ്റിൽ തീര്‍ത്തും ലളിതവും സ്വകാര്യവുമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്.

പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ട്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍. വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു വിവാഹം.

വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാർഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തത്. ചന്തുവെന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞതാണ്.

അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം മരയ്ക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ചേരുകയായിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരവും ലഭിച്ചിരുന്നു. സിദ്ധാർഥിന്റെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

പുറത്ത് വന്ന ചിത്രങ്ങളിൽ ആരാധകരേയെല്ലാം ആകർഷിച്ചത് നടി ലിസിയുടെ സാന്നിധ്യമാണ്. വളരെ വർഷങ്ങൾക്ക് ശേഷമാണ് പ്രിയദർശന്റെ ഒരു കുടുംബ ചിത്രം സോഷ്യൽമീഡിയയിൽ വരുന്നത്.

ലിസിയുമായി പിരിഞ്ഞ ശേഷം മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ മാത്രമാണ് പ്രിയദർശൻ പൊതുവെ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. ലിസിയും ചെന്നൈയിൽ ഒറ്റയ്ക്കാണ് താമസം. കേരള സ്റ്റൈലിലാണ് സിദ്ധാർഥിന്റെ വിവാഹം നടന്നതെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്.

ചടങ്ങുകള്‍ എല്ലാം ഭംഗിയായി

കേരള സാരിയും ലളിതമായ മേക്കപ്പും ആഭരണങ്ങളുമാണ് വധു മെർലിൻ ധരിച്ചിരുന്നത്. സിദ്ധാർഥ് ക്രീം നിറത്തിലുള്ള വിവാഹ​ വസ്ത്രമാണ് ധരിച്ചിരുന്നത്. വിവാഹ മോചിതരായ ലിസിയും പ്രിയദര്‍ശനും മക്കളുടെ എന്ത് കാര്യത്തിന് വേണ്ടിയും ഒരുമിച്ച് നിൽക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

മകന്റെ കല്യാണത്തിന് ഒരുമിച്ച ഇരുവരും അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ എല്ലാം ഭംഗിയായി ചെയ്തു. പ്രിയദര്‍ശന്‍-ലിസി താര ദമ്പതികളുടെ വിവാഹ മോചനം പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍

വളരെ ഐക്യമായി കഴിഞ്ഞുപോയ അവര്‍ക്കിടയില്‍ വളരെ വേഗമാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. 'കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്ക് വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും ചോദ്യം.'

'ഒരു കാര്യത്തിന് വേണ്ടിയും ഇഷ്ടപ്പെട്ട ജോലി ഉപേക്ഷിക്കരുത്. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കഴിയുമായിരുന്നു. പക്ഷെ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല' എന്നാണ് മുമ്പൊരിക്കൽ വിവാഹമോചനത്തെ കുറിച്ച് ലിസി പറഞ്ഞത്.

1990 ഡിസംബര്‍ 13നാണ് ലിസിയും പ്രിയദര്‍ശനും വിവാഹതരായത്. 24 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണ് ലിസി.

Read more about: priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X