Don't Miss!
- News
ബെറ്റിംഗ് ആപ്പുകളും ലോൺ ആപ്പുകളും നിരോധിച്ചേക്കും; ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
'ജയൻ്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കാരണം നഷ്ടമായത് സൂപ്പർഹിറ്റ് ചിത്രങ്ങൾ', വെളിപ്പെടുത്തലുകളുമായി സംവിധായകൻ
മലയാളത്തിന്റെ അനശ്വര നടനാണ് ജയൻ. ബെൽബോട്ടം പാന്റും തീപാറുന്ന ഡയലോഗുകളും കൊണ്ട് യുവാക്കൾക്കിടയിൽ ഹരമായി മാറിയ നടനാണ് ജയൻ. മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ എന്ന വിശേഷണം ജയൻ കഴിഞ്ഞിട്ടേ മറ്റൊരാൾക്കുള്ളൂ. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര വിശേഷണങ്ങളുള്ള അനശ്വര നടനാണ് ജയൻ.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കോളിളക്കം എന്ന സിനിമയിലെ സാഹസിക ചിത്രീകരണത്തിനിടെ ജയൻ മരണപ്പെടുന്നത്. മരണത്തിന് ശേഷം തിയേറ്ററുകളിലെത്തിയ കോളിളക്കം വൻ വിജയമായി തീരുകയും ചെയ്തിരുന്നു. ഇന്നും മലയാളികൾക്ക് ജയൻ പ്രിയപ്പെട്ട നടനാണ്.

ശരപഞ്ചരം എന്ന ചിത്രത്തിന് ശേഷം ഹരിഹരൻ എടുത്ത പടത്തിലൊന്നും ജയന് അവസരം ലഭിച്ചിരുന്നില്ല. അതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
'ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സൂപ്പർ ഹീറോ ആകേണ്ട നടനായിരുന്നു ജയൻ. ചെയ്യുന്ന ജോലി എന്ത് റിസ്ക് എടുത്തും മനോഹരമാക്കുകയും ചെയ്യും. ആരും ചെയ്യാത്ത പല കാര്യങ്ങളും ചെയ്യാൻ കരുത്തുള്ള വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ വളർച്ചക്ക് അനുസരിച്ച് സ്വഭാവത്തിലും മാറ്റം വന്നു. ആ മാറ്റങ്ങൾ കാരണം നല്ല അവസരങ്ങൾ നഷ്ടമായി. ഒരിക്കൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കാരണം നഷ്ടപെട്ടത് പ്രമുഖ സംവിധായകനുമായുള്ള ചിത്രങ്ങളാണ്', സംവിധായകൻ രാധാകൃഷ്ണൻ വെളിപ്പെടുത്തി.
'സംവിധായകനായ എം കൃഷ്ണൻ നായരുടെ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഷൂട്ടിങ്ങ് നടക്കാത്തതിൻ്റെ ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന വേസ്റ്റ് ബക്കറ്റ് ചവിട്ടി മറിച്ചിരുന്നു. ഇത് കൃഷ്ണൻ കാണുകയും ഹരിഹരൻ അറിയാൻ ഇടയാവുകയും ചെയ്തു. പിന്നീട് ഹരിഹരൻ്റെ സിനിമകളിൽ നിന്ന് ജയനെ ഒഴിവാക്കുകയായിരുന്നു, രാധാകൃഷ്ണൻ പറഞ്ഞു. സിനിമകളിൽ നിന്ന് സിനിമകളിലേക്ക് ഓടി നടന്ന സമയത്തായിരുന്നു ഇങ്ങനെയൊരു സംഭവം നടക്കുന്നത്. നടന്മാരുമായി യാതൊരു ബന്ധവും ജയൻ സൂക്ഷിക്കാറില്ല', അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി
1974ൽ പുറത്തിറങ്ങിയ ശാപമോഷത്തിലൂടെയാണ് ജയൻ സിനിമയിലെത്തുന്നത്. പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമാരംഗത്ത് സജീവമായി. ചലച്ചിത്ര നടൻ ജോസ് പ്രകാശാണ് താരത്തെ സിനിമയിലെത്തിച്ചത്. പിന്നീട് ചെറിയ വേഷങ്ങളിൽ നിന്നും വില്ലനായും നായകനായും ജയൻ മലയാള സിനിമയിൽ നിറഞ്ഞു നിന്നു.
-
'പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു, പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ'; ജീജ
-
അവർക്ക് ദേഷ്യമായി തുടങ്ങി, എനിക്ക് അതോടെ പേടിയായി; അന്ന് അഞ്ച് വയസ്സേയുള്ളു; ആദ്യ ഷൂട്ടിങ് അനുഭവം പറഞ്ഞ് കാവ്യ
-
റോബിന്റെ വിവാഹ നിശ്ചയത്തിന് വരുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നിമിഷ