For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സലീംകുമാർ രാശി ഇല്ലാത്തവൻ, ഒഴിവാക്കണമെന്ന് പറഞ്ഞു, പിന്നീട് സംഭവിച്ചതിനെ കുറിച്ച് റാഫി

  |

  പ്രേക്ഷകർക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് സലീം കുമാർ. കോമഡി കഥാപാത്രങ്ങളാവട്ടെ സീരിയസ് കഥാപാത്രങ്ങളായിക്കൊള്ളട്ടെ ഇവയെല്ലാം സലീം കുമാറിന്റെ കൈകളിൽ ഭഭ്രമാണ്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി പോകാത്ത നടനാണ് അദ്ദേഹം. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് സലിം കുമാർ തെളിയിച്ചിട്ടുണ്ട്.

  മിമിക്രി രംഗത്ത് തിളങ്ങി നിന്ന സമയത്തായിരുന്നു സലീംകുമാർ സിനിമയിൽ എത്തുന്നത്. ഹാസ്യതാരമായിട്ടായിരുന്നു താരത്തിന്റെ ചുവട് വയ്പ്പ്. ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന് ബ്രേക്ക് നൽകിയത് റാഫി മെക്കാർട്ടിൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ തെങ്കാശിപ്പട്ടണം ആയിരുന്നു, സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവർക്കൊപ്പം ഒരു രസകരമായ വേഷത്തിലായിരുന്നു സലീം കുമാർ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു താരത്തിന്റേത്. സിനിമയുടെ തുടക്കത്തിൽ തന്നെ സലീം കുമാറിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഫണ്ണി നൈറ്റ് വിത്ത് പേർളി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം സലീംകുമാറും ഷോയിൽ ഉണ്ടായിരുന്നു.

  സെറ്റിൽ സലിം എത്തിയപ്പോൾ തന്നെ മഴ തുടങ്ങി. അന്ന് പിന്നെ ഷൂട്ട് നടന്നില്ല. പിന്നെ എപ്പോഴൊക്കെ ആ ഷോട്ട് എടുക്കാൻ തുടങ്ങും അപ്പോഴെല്ലാം മഴ പെയ്യും. പൊതുവെ സിനിമയിൽ കുറെ അന്ധവിശ്വാസികളായ ആളുകളുടെ കൂട്ടം തന്നെയുണ്ട്. അപ്പോൾ അവർ പറഞ്ഞു. ഇയാൾ നിർഭാഗ്യവാനായ ആളാണ്. ഇയാളെ സിനിമയിൽ നിന്ന് ഒഴിവാക്കാമെന്ന്. കാരണം ഇദ്ദേഹത്തിന്റെ ഒരു ഷോട്ട് പോലും എടുക്കാൻ പറ്റുന്നില്ലായിരുന്നു. അങ്ങനെ സലീമിനെ സിനിമയിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്തിട്ടാണ് ഇദ്ദേഹത്തെ സിനിമയിൽ എടുത്തത്. ആ സിനിമയുടെ വലിയ ഭഗ്യമായിരുന്നു സലീമെന്നും സംവിധായകൻ റാഫി പറഞ്ഞു.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  തെങ്കാശിപ്പട്ടണത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് സലിം കുമാറിനെ ആദ്യമായി നേരിൽ കാണുന്നത്. അന്ന് സലീംകുമാർ ടിവിയിലെ വലിയ സ്റ്റാറാണ്. സിനിമയിൽ ഒരു നല്ലൊരു വേഷമായിരുന്നു ഓഫർ ചെയ്തത്. എന്നാൽ അന്ന് സലീം കുമാറിന് അധികം സിനിമയിൽ അഭിനയിക്കാൻ പറ്റില്ലായിരുന്നു. അത്രത്തോളം സ്റ്റേജ് ഷോകളും പരിപാടികളുമായിരുന്നു. തെങ്കാശിപ്പട്ടണത്തിൽ സലീമിന് ഒരു കുതിരക്കാരന്റെ വേഷമായിരുന്നു. മേക്കപ്പിട്ട ലൊക്കേഷനിൽ വരുമ്പോഴായിരുന്നു സലീമിനെ ഞാൻ ആദ്യമായി കാണുന്നത്.

  കോമഡി ഉണ്ടാക്കുന്നവരുടെ മനസ് നിറയെ സങ്കടമായിരിക്കും. അത് നമ്മൾ മറക്കുന്നത് മറ്റുള്ളവരെ ചിരിപ്പിച്ച് കൊണ്ടായിരിക്കും. എന്തെങ്കിലും തമാശ പറഞ്ഞ് ഇവരോടൊപ്പമായിരക്കും നമ്മളും ചിരിക്കുക. ഇങ്ങനെയാണ് എല്ലാ തമാശകളും ഉണ്ടാകുന്നതെന്ന് റാഫി ഷോയിൽ പറഞ്ഞു. ഇതിനെ ശരിവയ്ക്കുന്നതായിരുന്നു സലീം കുമാറിന്റെ മറുപടി. ഭൂരിഭാഗം പേരും ഇങ്ങനെതന്നെയാണ് നടനും പറഞ്ഞു. സങ്കടം വന്നാൽ എന്ത് ചെയ്യും എന്നുള്ള ചോദ്യത്തിലായിരുന്നു ഇവരുടെ മറുപടി.

  .സിനിമയിലുള്ള അന്ധവിശ്വാസങ്ങളെ കുറിച്ചും റാഫി ഷോയിൽ പറഞ്ഞു. ആദ്യ ഷോർട്ടിൽ വെള്ളമാണ് കാണിക്കുന്നതെങ്കിൽ ആ പൈസ വെള്ളത്തിൽ പോകുമെന്നാണ്. അത് സിനിമയിൽ മാത്രമല്ല ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തിലും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു 2000ൽ റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി സംവിധാന ചെയ്ത ചിത്രമായിരുന്നു ഇത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ഇത്.

  Read more about: salimkumar
  English summary
  Director Rafi About Salim kumar in Thenkasipattanam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X