twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ ആ ഹിറ്റ് കഥാപാത്രം ഉണ്ടായത് ബാലനിൽ നിന്ന്, കുട്ടി ഉള്ളിൽ വേദനയായി, കഥ പറഞ്ഞ് റാഫി

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് പഞ്ചാബിഹൗസ്. 1998 ൽ റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നത്തെ തലമുറയും നെഞ്ചിലേറ്റുന്ന ഒരു ദിലീപ് ചിത്രമാണ് പഞ്ചാബിഹൗസ്.

    ഗ്ലാമറസ് ലുക്കിൽ ഇനിയ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    ദിലീപിന്റെ ഉണ്ണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഉണ്ണി അവിചാരിതമായി ഒരു പഞ്ചാബികുടുംബത്തിൽ എത്തിപ്പെടുന്നതോടെയാണ് കഥ മാറുന്നത്. ഇപ്പോഴിത പഞ്ചാബിഹൗസ് എന്ന ചിത്രത്തിന്റ കഥ ഉണ്ടായതിനെ കുറിച്ച് റാഫി. മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . സംവിധായകന്റെ വാക്കുകൾ ഇങ്ങനെ....

    തീവണ്ടിയാത്ര

    ഒരിക്കൽ മദ്രാസിലേയ്ക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഒരു സ്റ്റേഷനിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു. എന്നാൽ കഴിക്കുന്നതിന് മുൻപ് തന്നെ ഭക്ഷണം കേടായി എന്ന് മനസ്സിലായി. അപ്പോൾ തന്നെ ആഹാരം കുപ്പത്തൊട്ടിയിൽ കളഞ്ഞു. അപ്പോഴേക്കും ഒരു കുട്ടി വേഗം ചെന്ന് ആ ഭക്ഷണത്തിന്റെ പൊതിയെടുത്തു കഴിക്കാൻ ഒരുങ്ങി. എന്നാൽ ഞാൻ അത് വിലക്കുകയായിരുന്നു. കുട്ടിയ്ക്ക് ഭക്ഷണം വാങ്ങാൻ പണം നൽകുകയും ചെയ്തു.

    സംസാരിക്കാത്ത  കുട്ടി

    സ്കൂൾ യൂണിഫോം ആയിരുന്ന കുട്ടിയുടെ വേഷം. മുഖം കണ്ടപ്പോൾ മലയാളിയെ പോലെ തോന്നി. ഇനി കേരളത്തിൽ നിന്ന് നാട് വിട്ട് വന്നതാണോ എന്ന് അറിയാൻ വേണ്ടി വെറുതെ പേര് ചോദിച്ചു. കേൾക്കാനും സംസാരിക്കാനും കഴിയാത്ത കുട്ടിയായിരുന്നു. അവൻ അത് ആംഗ്യഭാഷയിലൂടെ കാണിച്ചു. പക്ഷെ അവന്റെ കണ്ണുകളിൽ എന്തോ മറച്ചു പിടിക്കുന്നതായി എനിക്ക് തോന്നി. അപ്പോഴേയ്ക്കും ട്രെയിൻ വിട്ടു. അവൻ തീവണ്ടിയിൽ നിന്ന് ചാടി ഇറങ്ങുകയായിരുന്നു.

     ദിലീപിന്റെ കഥാപാത്രം

    ഇതിൽ നിന്നാണ് പഞ്ചാബിഹൗസിലെ ഉണ്ണിയെ രൂപപ്പെടുത്തി എടുത്തത്. രണ്ട് വർഷം കൊണ്ടാണ് തിരക്കഥ രൂപപ്പെടുത്തിയത്. ആദ്യം ഒരു പ്രണയകഥയായി എടുക്കാനായിരുന്നു പദ്ധതി ഇട്ടത്. ചിത്രത്തിൽ നായകൻ ഊമയായി അഭിനയിക്കുന്നു, നായികയ്ക്കും സംസാരശേഷിയില്ല, കഥ മുന്നോട്ടു കൊണ്ടുപോകാനായി ഒരു വില്ലൻ പോലുമില്ല. ഒടുവിൽ പ്രതിസന്ധികളെ തരണം ചെയ്ത് ചിത്രം ഞാനും മെക്കാർട്ടിനും ചേർ‍ന്ന് പൂർ‍ത്തിയാക്കി.

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
    പ്രതിസന്ധി

    ആദ്യം നേരിട്ട പ്രതിസന്ധി ചിത്രീകരണസമയത്തായിരുന്നു. ആദ്യം തീരുമാനിച്ചിരുന്ന നായിക സമയമായപ്പോൾ പിൻമാറുകയായിരുന്നു. ഇതോടെ ആദ്യം സിനിമയ്ക്ക് വേണ്ടി കണ്ടെത്തിയ നായികയെ തന്നെ വീണ്ടു നായികയാക്കുകയായിരുന്നു. പിന്നീട് ജഗതി ശ്രീകുമാർ, ഇന്നസെന്‍റ്, കലാഭവൻ മണി എന്നിവരെ അവരുടെ തിരക്ക് മൂലം സിനിമയ്ക്ക് കിട്ടിയില്ല. ഒടുവിൽ സിനിമ പൂർത്തിയായി.ഹരികൃഷ്ണൻസ്, സമ്മർ ഇൻ ബെത്ലഹേം സിനിമകൾക്കൊപ്പമായിരുന്നു പഞ്ചാബി ഹൗസും റിലീസ് ചെയ്തത്. വിജയ സാധ്യതയത്രയൊന്നുമില്ലായിരുന്നു. പക്ഷേ ഇരുന്നൂറു ദിവസത്തോളം തിയേറ്ററുകളിൽ സിനിമ ഓടിയെന്നും റാഫി പറയുന്നു.

    Read more about: rafi dileep punjabi house
    English summary
    Director Rafi Reveals the Behind Story Of Dileep's Punjabi House movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X