'ഷൂട്ട് ഇല്ലാത്തപ്പോൾ വീട് വൃത്തിയാക്കുകയും പാത്രം കഴുകുകയും ഭാര്യയുടെ കാലുകൾ തിരുമ്മുകയും വേണം'; രാജമൗലി

രാജമൗലി എന്ന പേര് ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു ബ്രാന്റാണ്. രാജമൗലി തൻ്റെ സിനിമകളിലൂടെയാണ് ഇന്ത്യൻ സിനിമ എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത്. ഇന്ത്യൻ സിനിമയുടെ നിലവാരം ലോക സിനിമയിൽ ഉയർത്തിയതിന് പിന്നിൽ‌ വലിയൊരു പങ്കും സംവിധായകൻ രാജമൗലിക്ക് അവകാശപ്പെട്ടതാണ്. ബാഹുബലി സീരിസുകളുടെ റിലീസോടെ ഭാഷാ തടസങ്ങൾ, മാർക്കറ്റ് ബാരിയർ, കലക്ഷൻ റെക്കോർഡുകൾ, ബജറ്റ് തടസങ്ങൾ തുടങ്ങിയവ തകരുകയും ഇന്ത്യൻ സിനിമയുടെ കരുത്ത് അദ്ദേഹം ലോകത്തിന് കാണിച്ച് കൊടുക്കുകയും ചെയ്തു.

തെലുങ്ക് സിനിമയിലേക്ക് ലോക സിനിമയുടെ ശ്രദ്ധ ലഭിച്ച് തുടങ്ങിയതും രാജമൗലി സിനിമകളിലൂടെയാണ്. രാജമൗലി ചിത്രങ്ങൾ റെക്കോർ‌ഡുകൾ സൃഷ്ടിക്കുന്നതിന് മുമ്പ് വരെ ഇന്ത്യൻ സിനിമകളുടെ മുഖമായിരുന്നത് ബോളിവുഡ് ചിത്രങ്ങളായിരുന്നു.

Director Rajamouli wife rama
Photo Credit: instagram

എന്നാൽ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളും ലോക സിനിമയ്ക്ക് മുമ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തുടങ്ങിയത് രാജമൗലിയിലൂടെയാണ്. ആർആർആർ എന്ന ചിത്രത്തിലൂടെ രൗജമൗലി ഇന്ത്യയുടെ ഓസ്‌കാർ സ്വപ്നവും പൂർത്തീകരിച്ചു. ഇപ്പോൾ തെലുങ്ക് സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ടുവരാൻ പോലും കാരണക്കാരനായ താരമൂല്യമുള്ള സംവിധായകനാണെങ്കിൽ കൂടിയും രാജമൗലി വീട്ടിൽ സ്വന്തം ഭാര്യയ്ക്ക് മുമ്പിൽ അ​ദ്ദേഹം ഒരു സാധാരണ ഭർത്താവാണ്.

ഒരിക്കൽ വീട്ടിൽ ഭാര്യയുമായി തനിക്കുള്ള കരാറുകളെ കുറിച്ച് രാജമൗലി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഭാര്യയ്ക്ക് മുമ്പിൽ സിനിമയോടുള്ള ഇഷ്ടമോ സിനിമയിലേ ഇമേജോ ഒന്നും വർക്ക് ചെയ്യില്ല. മാത്രവുമല്ല വീട്ടിലെ കാര്യങ്ങളെല്ലാം ഞാനും ചെയ്യേണ്ടതുണ്ട്. ഒഴിവുസമയങ്ങളിൽ വീട് വൃത്തിയാക്കൽ, പാത്രം കഴുകൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാറുണ്ടെന്നുമാണ് ഒരിക്കൽ പ്രിയ സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞത്.

എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പ് രാജമൗലിയും ഭാര്യയും തമ്മിലുള്ള കരാർ പ്രകാരം ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടത്രെ. സിനിമകൾ സംവിധാനം ചെയ്യുമ്പോൾ അതായത് ഷൂട്ടിങ് സമയത്ത് ഭാര്യ രമ രാജമൗലിയുടെ കാലുകൾ അമർത്തി മസാജ് ചെയ്ത് കൊടുക്കും. ഷൂട്ടിങ് ഇല്ലാത്തപ്പോൾ രാജമൗലി ഭാര്യ രമയ്ക്ക് കാലുകൾ അമർത്തി കൊടുക്കുകയും മസാജ് ചെയ്ത് കൊടുക്കുകയും വേണം. ഇരുവരും ഇടയിൽ വർഷങ്ങളായി ഇങ്ങനൊരു കരാറുണ്ടത്രെ.

രാജമൗലി തന്നെയാണ് ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തിയത്. രമ ഇടയ്ക്ക് മാത്രമാണ് കരാർ പ്രകാരം രമ എന്റെ കാലുകൾ അമർത്തി തരുന്നതും മസാജ് ചെയ്യുന്നതും. ചിലപ്പോഴൊക്കെ കരാർ ലംഘിക്കാറുമുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല. എല്ലാ ദിവസവും കരാർ പ്രകാരമുള്ള വീട്ടുജോലികൾ‌ ചെയ്യുകയും ഉറങ്ങാൻ പോകുന്നതിനുമുമ്പ് രമയുടെ കാലുകൾ മസാജ് ചെയ്ത് കൊടുക്കുകയും ചെയ്യാറുണ്ട്.

Director Rajamouli wife rama
Photo Credit: instagram

അതിൽ മുടക്കം വരുത്താറില്ലെന്നാണ് രാജമൗലി പറഞ്ഞത്. താൻ എത്ര വലിയ സംവിധായകനായാലും ഭാര്യക്ക് മുമ്പിൽ വിനയമുള്ളവനാണെന്നും രമയുടെ സ്നേഹത്തിൻ്റെ അടിമയാണെന്നും രാജമൗലി പറഞ്ഞു. രമയും സിനിമാ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. രാജമൗലി ചിത്രങ്ങൾക്ക് മിക്കപ്പോഴും കോസ്റ്റ്യൂം ചെയ്യുന്നത് രമയാണ്.

സിനിമപോലെ തന്നെ രാജമൗലി സ്നേഹിക്കുന്ന ഒന്നാണ് കുടുംബവും. രാജമൗലി സിനിമകൾപ്പോലെ തന്നെ അദ്ദേഹത്തിന്റെ പ്രണയവും വളരെ മനോഹരമാണ്. 2001ലാണ് രാജമൗലി രമയെ വിവാഹം ചെയ്തത്. രമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ രമയ്ക്ക് കാർത്തികേയൻ എന്നൊരു മകനുണ്ട്.

പിന്നീട് രാജമൗലിയുമായുള്ള വിവാഹശേഷം ഇരുവരും ഒരു മയൂഖ എന്നൊരു പെൺകുട്ടിയെ ​ദത്തെടുക്കുകയും ചെയ്തിരുന്നു. സിനിമാ പാരമ്പര്യമുള്ള വ്യക്തിയാണ് രമ. സം​ഗീത സംവി​ധായകൻ കീരവാണിയുടെ ഭാര്യ ശ്രീവല്ലിയുടെ അനുജത്തിയാണ്.

രാജമൗലി നിരവധി സിനിമകളിൽ പ്രവർത്തിക്കുകയും സിനിമാപ്രവർത്തകരുമായി അടുത്ത ബന്ധമുള്ള ആളുമായിരുന്നതിനാൽ രമയെ വർഷങ്ങളായി രാജമൗലിക്ക് അറിയാമായിരുന്നു. 2000ത്തിലാണ് രമയും അവരുടെ ആദ്യ ഭർത്താവും വിവാഹമോചിതരായത്.

More from Filmibeat

Read more about: rajamouli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X