ആ സുരേഷ് ഗോപി ചിത്രത്തെ അംഗീകരിക്കാൻ മടി കാണിച്ചു, വെളിപ്പെടുത്തലുമായി രാജസേനൻ

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ. കുടുതലും കുടുംബ ചിത്രങ്ങളായിരുന്നു ഇദ്ദേഹം ഒരുക്കിയത്. ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഹെറർ ചിത്രമായ മേഘസന്ദേശത്തെ കുറിച്ച് രാജസേനൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

rajasenan-suresh gopi

സിനിമയിലെ പ്രേത കഥാപാത്രം പതിവിൽ നിന്ന് വിപരീതമായതിനാൽ അന്ന് ആ കഥാപാത്രത്തെയും, സിനിമയേയും അംഗീകരിക്കാൻ പലരും മടി കാണിച്ചെന്ന് രാജസേനൻ പറയുന്നു. ഒരു സിനിമ കണ്ടിട്ട് ഇത് എവിടേലും നടക്കുമോ? എന്ന് ചോദിക്കുന്നത് ബുദ്ധിശൂന്യമാണെന്നും എങ്ങും നടക്കാത്തതാണ് സിനിമയിലൂടെ പറയുന്നതെന്നും രാജസേനൻ വ്യക്തമാക്കി. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ..

ചില സിനിമ കണ്ടിട്ട് പ്രേക്ഷകർ പറയുന്ന ഒരു കാര്യമുണ്ട്. ഇത് എവിടെയെങ്കിലും നടക്കുമോ? സത്യത്തിൽ ആ പറച്ചിൽ ബുദ്ധി ശൂന്യമാണ്. എങ്ങും നടക്കാത്തതാണ് സിനിമയിലൂടെ പറയുന്നത്. ലോകം മൊത്തം ഏറ്റെടുത്ത 'ടൈറ്റാനിക്' എന്ന സിനിമ സാങ്കൽപ്പികമല്ലേ!. അത് ഇംഗ്ലീഷുകാരന്റെ സിനിമയായതുകൊണ്ട് ആരും ചോദ്യം ചെയ്യില്ല.

.ഈ പാവം രാജസേനൻ 'മേഘസന്ദേശം' എന്ന സിനിമ എടുത്തപ്പോൾ ഇഡ്ഡലി കഴിക്കുന്ന പ്രേതം എന്നൊക്കെ പറഞ്ഞു ചിലർ കളിയാക്കി. പിന്നെ അങ്ങനെ തന്നെ ഞങ്ങൾ പരസ്യം കൊടുത്തു. ലോകത്തിലാദ്യമായി ഇഡ്ഡലി കഴിക്കുന്ന പ്രേതം എന്ന പരസ്യമായിരുന്നു പിന്നെ കൊടുത്തത്. പ്രേതം കളർ സാരിയുടുത്തപ്പോൾ അതും ചോദ്യം ചെയ്തു. അങ്ങനെ ആ സിനിമയെ പല രീതിയിൽ വിമർശിക്കുകയും പ്രേത കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ ആ സിനിമയേയും കഥാപാത്രത്തെയും പലരും അംഗീകരിക്കാൻ തയ്യാറായില്ല- രാജസേനൻ പറയുന്നു.

Recommended Video

2021ല്‍ മലയാളികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ | FilmiBeat Malayalam

2001 ൽ സുരേഷ് ഗോപിയെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു മേഘസന്ദേശം. സംയുക്ത വർമ, രാജശ്രീ നായർ എന്നിവരാണ് നായികയായി എത്തിയത്. നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരീശ്രീ അശോകൻ, ഇന്ദ്രൻസ്, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കെ. രാധാകൃഷ്ണനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X