നന്ദനത്തെക്കുറിച്ചാണ് പൃഥ്വിരാജ് പറയാറുള്ളത്, എന്‍റെ സിനിമയെക്കുറിച്ച് പറയാറില്ലെന്ന് രാജസേനന്‍

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് രാജസേനന്‍. ആഗ്രഹമെന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, മേലേപറമ്പില്‍ ആണ്‍വീട്, വാര്‍ധക്യപുരാണം തുടങ്ങി പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഇറങ്ങിയത്. കുടുംബകഥകളുമായാണ് മിക്കപ്പോഴും അദ്ദേഹം എത്താറുള്ളത്.

സംവിധാനത്തിന് പുറമെ അഭിനയത്തിലും രാഷ്ട്രീയത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് രാജസേനന്‍. ഭക്തിഗാനങ്ങളിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. തന്നിലെ അഭിനേതാവിനെക്കുറിച്ചും, പൃഥ്വിരാജിന്റെ ആദ്യ സിനിമയെക്കുറിച്ചുമെല്ലാം വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി ഈ സിനിമയിലായിരുന്നു പൃഥ്വി ആദ്യമായി അഭിനയിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

അഭിനയം

അഭിനയം

ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എന്നിലെ നടന്‍ ബെറ്റര്‍ ആകില്ല. ഞാന്‍ മറ്റു നടന്മാര്‍ക്ക് സംവിധായകനെന്ന നിലയില്‍ അഭിനയിച്ചു കാണിച്ചു കൊടുക്കുമ്പോഴുള്ള പെര്‍ഫെക്ഷന്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ കിട്ടില്ല. അതിന്റെ പ്രധാന കാരണം എന്റെ പിന്നില്‍ എന്നെ നിയന്ത്രിക്കാന്‍ ഒരാള്‍ ഇല്ല എന്നതാണ്. ഒരുപക്ഷേ മറ്റൊരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ എന്റെ അഭിനയം കൂടുതല്‍ നന്നാവും. പക്ഷേ എന്നെ ആരും അഭിനയിക്കാന്‍ വിളിക്കാറില്ല.

വിളിക്കാറില്ല

വിളിക്കാറില്ല

ഇവിടെ മറ്റു സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ അഭിനയിക്കുമ്പോഴാണ് എന്നെ മാറ്റി നിര്‍ത്തുന്നത്. തമിഴില്‍ ആണെങ്കില്‍ ചിലപ്പോള്‍ എനിക്ക് ചാന്‍സ് കിട്ടും. കാരണം അവിടെ ഇവിടെയുള്ളത് പോലെയുള്ള ഈഗോ ഒന്നുമില്ല. ഞാന്‍ ഇനി പുതിയ ഒരു സിനിമ ചെയ്യുമ്പോള്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച പഴയ ആളുകളുമായി സിനിമ ചെയ്യാന്‍ സാധ്യതയില്ല. എല്ലാവരും പുതിയ ആളുകള്‍ ആയിരിക്കും.

പൃഥ്വിരാജിന്‍റെ ആദ്യ സിനിമ

പൃഥ്വിരാജിന്‍റെ ആദ്യ സിനിമ

ഞാന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന നടന്‍ വരുന്നതെങ്കിലും അദ്ദേഹം എന്റെ സിനിമയുടെ പേര് ആദ്യമായി അഭിനയിച്ച സിനിമയായി പറയാറില്ല. നന്ദനമാണ് ആദ്യ ചിത്രമെന്ന പൃഥ്വിരാജ് പറയൂ. 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജിന്റെ നന്ദനം വരുന്നത്. എല്ലാവര്‍ക്കും ഓടിയ സിനിമയുടെ പേര് പറയാനാണ് താല്‍പര്യമെന്നും രാജസേനന്‍ പറയുന്നു.

സിനിമാജീവിതം

സിനിമാജീവിതം

മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് പൃഥ്വിരാജും സിനിമയിലെത്തിയത്. ഫാസിലായിരുന്നു ഈ സിനിമയ്ക്കായി താരപുത്രന് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. നന്ദനത്തിനായി വിളിച്ചതിനെക്കുറിച്ചും പൃഥ്വിരാജിനെ അഭിനയിപ്പിച്ചതിനെക്കുറിച്ചും പറഞ്ഞും രഞ്ജിത്ത് എത്തിയിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി മികച്ച അഭിനേതാവായി മാറുകയായിരുന്നു അദ്ദേഹം. അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു പൃഥ്വിരാജ്. ലൂസിഫറിന്റെ രണ്ടാം ഭാഗവുമായി എത്തുന്നുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X