ഗുരുവിലെ ആ സീൻ അഭിനയിച്ചപ്പോൾ വല്ലാത്തൊരു സ്പിരിച്വൽ ഫീൽ മോഹൻലാലിന് ഉണ്ടായി!

മോഹൻലാലിൻര എവർഗ്രീൻ ഹിറ്റ് ചിത്രമാണ് ഗുരു. 1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ചിത്രം ഇന്നും സിനിമ കോളങ്ങളിലും സോഷ്യൽ മീഡിിയയിലും ചർച്ച വിഷയമാണ്. രഘുരാമൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ചിത്രീകരണ സമയത്ത് മോഹൻലാലിനുണ്ടായ ചില അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ രാജീവ് അഞ്ചൽ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

rajeev anchal

ഗുരുവിന്റ ഷൂട്ടിങ്ങിൽ ഉടനീളം മോഹൻലാൽ വെജിറ്റേറിയൻ ഭക്ഷണമാണ് കഴിച്ചിരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ കുറെ അനുഭവങ്ങൾ എന്നോട് പറഞ്ഞിരുന്നു. ചിത്രത്തിൽ ലാലിനെ കല്ലെറിയുന്ന ഒരു സീനുണ്ട്. എന്നെ കല്ലെറിയരുതെന്ന് പറഞ്ഞ് കുന്നിൻ ചെരുവിൽ നിൽക്കുന്ന സീനാണ്. അത് കഴിഞ്ഞ് അദ്ദേഹം എന്നോട് വളരെ വൈകാരികമായി പറഞ്ഞു. വല്ലാത്തൊരു സ്പിരിച്വൽ ഫീൽ തന്നിലുണ്ടായെന്ന്.പുള്ളി ഹൈലി സ്പിരിച്വൽ ഫീലിലാണ് സേലത്തെ മുഴുവൻ ഭാഗവും എടുത്തത്'- സംവിധായകൻ രാജീവ് അഞ്ചൽ പറഞ്ഞു

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

മോഹൻലലിനെ കൂടാതെ വൻ താരനിരായിരുന്നു ചിത്രത്തിൽ അണിനിരന്നത്. നെടുമുടി വേണു, സുരേഷ് ഗോപി, മധുപാൽ, കവേരി, സിത്താര, മുരളി, ശ്രീനിവാസൻ, തുടങ്ങിയവരായിരുന്നു മറ്റുള്ള താരങ്ങൾ. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്. ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ഗുരുവിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ചിത്രത്തിലെ ഗാനങ്ങൾക്ക് പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നും ഈ ഗാനങ്ങൾ പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.

രാജിവ് അഞ്ചൽ ചിത്രങ്ങളെല്ലാം കാലത്തിനും മുൻപെ സഞ്ചരിക്കുന്ന സിനിമകളാണ്. ഒരു കലാസം‌വിധായകനായാണ് രാജീവ് അഞ്ചൽ തൻറെ സിനിമ ജീവിതം തുടങ്ങുന്നത്. അഥർവം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പീന്നീട് പദ്മരാജന്റെ ഞാൻ ഗന്ധർവനിലും കലാസംവിധാനം നിർവഹിച്ചത് രാജീവ് അഞ്ചൽ ആയിരുന്നു. രാജീവ് അഞ്ചൽ ആദ്യമായി സം‌വിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ബട്ടർഫ്ലൈസ് . മോഹൻലാലായിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് , കാശ്മീരം, ഗുരു, പൈലറ്റ്സ്, ഋഷിവംശം, എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിലെ മിക്ക ചിത്രങ്ങളും ഇപ്പോഴും ചർച്ച വിഷയമാണ്.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X