സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പുണ്ടോ?, രജനികാന്ത് നല്ല നടനാണോയെന്നതിൽ സംശയമുണ്ട്; രാം ഗോപാൽ വർമ വാക്കുകൾ
രംഗീല അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനും എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവും എല്ലാമാണ് അറുപത്തിരണ്ടുകാരനായ രാം ഗോപാൽ വർമ. വിവാദ പരാമർശങ്ങളുടെയും പ്രവൃത്തികളുടെയും പേരിൽ അടുത്തിടെയായി നിരന്തരം വാർത്തകളിൽ ഇടംപിടിക്കുകയും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തിട്ടുള്ള സംവിധായകൻ കഴിഞ്ഞ ദിവസം ഇന്ത്യൻ സിനിമയിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ രജനികാന്തിനെ കുറിച്ചും അമിതാഭ് ബച്ചനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രജനികാന്ത് നല്ല നടനാണോയെന്നതിൽ സംശയമുണ്ടെന്നാണ് രാം ഗോപാൽ പറഞ്ഞത്. സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പുണ്ടോയെന്നും രാം ഗോപാൽ വർമ ചോദിച്ചു.

അടുത്തിടെ നൽകിയ അഭിമുഖത്തില്‍ നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടയിലായിരുന്നു രാം ഗോപാല്‍ വര്‍മയുടെ വിവാദ പരമാര്‍ശം. ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനികാന്ത് ഒരു നല്ല നടനാണോയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സത്യയില്‍ മനോജ് ബാജ്പയ് ചെയ്തത് പോലൊരു കഥാപാത്രം രജനികാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
സ്ലോ മോഷന്‍ ഇല്ലാതെ രജനികാന്തിന് നിലനില്‍പ്പില്ല. അമിതാഭ് ബച്ചന്റെ ഒരു കഥാപാത്രത്തിന് വയറുവേദന അനുഭവപ്പെട്ട ഒരു സിനിമ കണ്ടത് ഞാൻ ഓർക്കുന്നു. എനിക്ക് ആ രംഗം വെറുപ്പായിരുന്നു. അമിതാഭ് ബച്ചന് വയറുവേദന വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ എപ്പോഴും അവരെ അർദ്ധദേവന്മാരെപ്പോലെയാണ് കാണുന്നത്.
അർദ്ധദേവന്മാർക്ക് കഥാപാത്രങ്ങളാകാൻ കഴിയില്ല. ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ലെന്നുമാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. രാം ഗോപാൽ വർമയുടെ അഭിമുഖം വൈറലായതോടെ രജനികാന്ത് ആരാധകർ ഇളതി. സോഷ്യൽമീഡിയ വഴി സംവിധായകനുള്ള മറുപടികളും ട്രോളുകളും രജനി ആരാധകർ കൊടുത്ത് തുടങ്ങി.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് രജനികാന്ത്. എഴുപത്തിനാലുകാരനായ താരത്തിന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ എല്ലാ തിരക്കും മാറ്റിവെച്ച് ആളുകൾ പ്രായഭേദമന്യേ തിയേറ്ററുകളിലേക്ക് എത്തുന്നത് അദ്ദേഹത്തിന്റെ സ്റ്റൈലും മാസും കാണാൻ വേണ്ടി മാത്രമാണ്.

ജെയിലറിനുശേഷം രജനി സിനിമകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതേസമയം രാം ഗോപാൽ വർമയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ സാരിയാണ്. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഇതിനകം തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.
ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാൾ പിൻതുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് സാരി എന്ന ചിത്രം പറയുന്നത്.
നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തിയത്. ആർജിവി ചിത്രത്തിൽ ഗ്ലാമറസ് റോൾ ചെയ്തതിന്റെ പേരിൽ ആരാധ്യയ്ക്കും ഏറെ വിമർശനം സോഷ്യൽമീഡിയ വഴി ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications











