'ഇവനെ അങ്ങ് കെട്ടിയാലോ?' ആ ട്രോൾ വീഡിയോ കണ്ട് സംവിധായകൻ
ആമിനത്താത്തേടെ പൊന്നുമോളാണ്... എന്ന് തുടങ്ങുന്ന ട്രോൾ ഗാനം മലയാളികൾക്ക് അത്രവേഗം മറക്കാൻ കഴിയില്ല. നല്ല മാപ്പിളപ്പാട്ട് പാടുന്ന മോദിയുടേയും ട്രപിന്റേയും രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ട്രംപിന്റെ ഇന്ത്യൻ സന്ദർശന വേളയിലെ ദൃശ്യങ്ങൾക്കൊപ്പം മലയാളം പാട്ടുകൾ ചേർത്തു കൊണ്ടായിരുന്നു വീഡിയോ നിർമ്മിച്ചത്. നിമിഷ നേരം കൊണ്ട് ഗാനം സോഷ്യൽ മീഡിയയിലും സമൂഹമാധ്യമങ്ങളfലും വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിത വീണ്ടും മോദിയേയും ട്രംപിനെയും കൊണ്ട് വീണ്ടും പാട്ടു പാടിപ്പിച്ചിരിക്കുകയാണ് ട്രോളൻമാർ. ഇത്തവണ ഗാനം മലയാളത്തിലല്ല . ലോക നേതാക്കന്മാർ തമിഴിലാണ് പാട്ട് പാടിയിരിക്കുന്നത്. ദളപതി' എന്ന ചിത്രത്തിലെ 'കാട്ട് കുയില്' എന്ന പാട്ടാണ് ഭാവം നൽകി കൃത്യമായി ചുണ്ടനക്കി ഇരുവരും ചേർന്ന് പാടുന്നത്.
ആഫ്രിക്കൻ പര്യടനത്തിനിടയിൽ ടാൻസാനിയയിൽ എത്തിയ മോദി പരമ്പരാഗതമായ ആഫ്രിക്കൻ ഡ്രംസ് കൊട്ടിയതിന്റെ ദൃശ്യങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. അതേസമയം പാട്ട് തുടങ്ങുന്നത് ട്രംപാണ്. പിന്നീട് മോദിയും ചേർന്നു. പാട്ടിനൊപ്പമുള്ള നേതാക്കന്മാരുടെ ലിപ് സിങ്കാണ് വീഡിയോയിലെ പ്രധാന ഹൈലൈറ്റ്. മോദിയും ട്രംപും പരസ്പരം കെട്ടിപ്പിടിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ട്രാംപിന്റേയും മോദിയുടേയും വീഡിയോ കണ്ട് അമ്പരന്ന് സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ വീഡിയോ പങ്കുവെയ്ക്കുന്നതിനോടൊപ്പം രസകരമായ ഒരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്. 'ഈ എഡിറ്ററെ അങ്ങ് കെട്ടിയാലോ? എന്നാണ് സംവിധായകൻ കുറിച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ പാട്ടിന്റെ അണിയറ പ്രവർത്തകരെ നേടി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 'മല്ലു വൈനർ' എന്നറിയപ്പെടുന്ന മലയാളിയായ വിഘ്‌നേഷ് ജയൻ ആണ് ഈ ട്രോൾ വിഡിയോയ്ക്കു പിന്നിൽ. മാക് അക്കാദമിയിൽ വിഷ്വൽ എഫക്ട് കോഴ്സിനു പഠിക്കുകയാണ് വിഘ്‌നേഷ്.. ഇതിന് മുൻപും നിരവധി ഇതുപോലുള്ള രസകരമായ വീഡിയോ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications











