രാവണപ്രഭുവിലെ പെരിങ്ങോടന്‍റെ മകനെ അങ്ങനെയാണ് സൃഷ്ടിച്ചത്, വെളിപ്പെടുത്തി രഞ്ജിത്ത്

തലമുറ വ്യത്യാസമില്ലാതെ മലയാള പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഒരു സിനിമയാണ് ദേവാസുരം. ഐവി ശശി- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മംഗലശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും വാര്യരുമൊക്കെ പ്രേക്ഷകരുടെ സിനിമ ചർച്ചകളിൽ നിറ സാന്നിധ്യമാണ്. ദേവാസുരത്തിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മറ്റൊരു താരമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. നടൻ അവതരിപ്പിച്ച പെരിങ്ങോടന്‍ ഇന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്.

 Ranjith- Oduvil Unnikrishnan

ചിത്രത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവിൽ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചിരുന്ന പെരിങ്ങോടൻ എന്ന കഥാപാത്രത്തിന്റെ മകനെയാണ് രഞ്ജിത്ത് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇപ്പോഴിത ആ കഥാപാത്രത്തെ കുറിച്ച് രഞ്ജിത് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. വനിതയിലെ 'ഓര്‍മ്മയുണ്ട് ഈ മുഖം' എന്ന പംക്തിയിലാണ് രഞ്ജിത്ത് മനസ്സ് തുറന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ....

"രാവണപ്രഭുവില്‍ പെരിങ്ങോടന്റെ മകന്റെ കഥാപാത്രം വരുന്നുണ്ട്. രണ്ടു തലമുറകളുടെ വ്യത്യാസം അതിലൂടെ പ്രകടമാകുന്നു. നീലകണ്‌ഠന്‍റെ മകനാണെങ്കിലും കാര്‍ത്തികേയന്‍ വ്യത്യസ്തനാണ്. അയാള്‍ ബിസിനസുകാരനാണ്. മദ്യപിക്കാതെ എന്നാലൊരു ഡിസ്റ്റലറിയില്‍ ജോലി ചെയ്യുന്ന ആളാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ മദ്യപാനം വലിയ ലഹരിയായി കൊണ്ടു നടന്ന പലരുടെയും മക്കള്‍ മദ്യപിക്കാറില്ല എന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടാണ് പെരിങ്ങോടന്‍റെ മകനെ അങ്ങനെ സൃഷ്ടിച്ചത്.

കുറച്ചു വര്‍ഷം മുന്‍പ് ഞാന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പരിസരത്തുകൂടി സഞ്ചരിച്ചിരുന്നു. ക്യാംപസിന്റെ പഴയ അന്തരീക്ഷമൊക്കെ ഏറെ മാറിപ്പോയതായി തോന്നി. എങ്കിലും ഓര്‍മ്മയില്‍ ഗൃഹാതുരതയോടെ നിറഞ്ഞു. ഞരളത്ത് ആശാന്റെ സോപാന സംഗീതവും, തൃത്താലയുടെ ചെണ്ടയുടെ മുഴക്കങ്ങളും മുഴങ്ങിയ പഴയ സന്ധ്യകള്‍. പഴയൊരു കാലത്തിന്റെത് മാത്രമായിരുന്ന ദേശാടകരായ അനാര്‍ക്കിളികളുടെ വംശം ഇന്ന് ഇല്ലാതായിരിക്കുന്നു. കവി അയ്യപ്പന്‍റെ വേര്‍പാടിലൂടെ അത്തരം കലാകാരന്മാരുടെ ഒരു പരമ്പര അവസാനിച്ചത് പോലെ എനിക്ക് തോന്നാറുണ്ട്".

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X