For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ന് പ്രശസ്തരായ പലരെയും പറ്റി ആദ്യം പറഞ്ഞത് പൃഥി; പെട്ടെന്ന് കഴിവ് കണ്ടുപിടിക്കുമെന്ന് രഞ്ജിത്ത് ശങ്കർ

  |

  റിയലിസ്റ്റിക് താരങ്ങൾക്കും സിനിമകൾക്കുമിടയിൽ മലയാളത്തിന് ഇന്ന് ബാക്കിയുള്ള സൂപ്പർ സ്റ്റാർ ആണ് പൃഥിരാജ് എന്നാണ് ആരാധകർ പറയുന്നത്. 40 കാരനായ നടൻ ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങളും ഖ്യാതികളും ഏറെയാണ്. നടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി ജനിച്ച പൃഥിരാജ് സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.

  അതേസമയം പെട്ടെന്നുള്ള ഉയർച്ച ആയിരുന്നില്ല കരിയറിൽ പൃഥിക്ക് സംഭവിച്ചത്. കരിയറിൽ ഒട്ടനവധി തിരിച്ചടികളും താഴ്ചയും വന്ന പൃഥി ഒരു കാലത്തെ വിവാദ താരവുമായിരുന്നു. സിനിമാ സംഘടനകളുടെ വിലക്ക് വരെ നടന് നേരെ വന്നിട്ടുണ്ട്.

  Also Read: മോഹൻലാലിന് വേണ്ടി എഴുതിയ കഥ സുരേഷ് ഗോപിയെ വെച്ച് ചെയ്തു; കരിയറിലെ കൈവിട്ടു പോയ ചിത്രമെന്ന് നിർമാതാവ്

  ഈ കാലഘട്ടത്തിലും സിനിമ ഉപേക്ഷിക്കാത്ത നടൻ മറ്റ് ഭാഷകളിലൂടെ സാന്നിധ്യം അറിയിച്ചു. ഏറെ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും കേട്ട പൃഥിക്ക് പക്ഷെ കരിയറിൽ അമ്പരപ്പിക്കുന്ന വളർച്ച ആണ് സംഭവിച്ചത്. ആദ്യ കാലത്ത് വിമർശിച്ചവർ തന്നെ പൃഥിയെ വാഴ്ത്തുന്ന സാഹചര്യവും ഉണ്ടായി.

  തുടരെ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച പൃഥി വ്യത്യസ്തമായ സിനിമകളും മേക്കിം​ഗ് രീതിയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി. ഏറെ നാളത്തെ സ്വപ്നമായിരുന്നു സംവിധാന മോഹം ലൂസിഫർ എന്ന ഹിറ്റ് സിനിമയിലൂടെ സഫലീകരിക്കുകയും ചെയ്തു. പൃഥിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയും പൃഥിക്ക് സ്വന്തമായുണ്ട്.

  Also Read: 'അവസാനം തൃഷ കുടുങ്ങിയത് സിമ്പുവിന്റെ ട്രാപ്പിൽ, വിവാഹമെന്നത് തൃഷയ്ക്ക് ഭയമാണ്'; ബയൽവാൻ രം​ഗനാഥൻ

  സിനിമാ മേഖലയിലേക്ക് നിരവധി പുതുമുഖങ്ങൾക്ക് പൃഥി അവസരം കൊടുക്കാറുണ്ട്. ഇപ്പോഴിതാ പുതുമുഖങ്ങളിലെ കഴിവ് കണ്ടുപിടിക്കാനുള്ള പൃഥിയുടെ വൈദ​ഗ്ധ്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. 'ഞാനെപ്പോഴും സിനിമയിലേക്ക് ഒരു ആവശ്യം ഉണ്ടെങ്കിൽ വിളിക്കുന്നത് പൃഥിയെ ആണ്. ഈ സിനിമയുടെ മ്യൂസിക് ഡയരക്ടർ ശങ്കറിനെ എനിക്ക് പരിചയപ്പെടുത്തുന്നത് പൃഥിരാജ് ആണ്'

  'പെട്ടെന്ന് കഴിവ് കണ്ടുപിടിക്കാൻ പറ്റുന്ന ആളാണ് പൃഥി. അതൊരു ഭയങ്കര കഴിവ് ആണ്. ഒരാൾ സ്വയം തെളിയിച്ച ആളാണെങ്കിൽ അതെളുപ്പമാണ്. പക്ഷെ ഇതൊരാളല്ല, ഒരുപാട് പേരുണ്ട്. ഇപ്പോൾ പ്രശസ്തരായ ഒരുപാട് പേർ. അവർ തീരെ പ്രശസ്തർ അല്ലാത്ത സമയത്ത് എന്നോട് അവരെക്കുറിച്ച് പറഞ്ഞ ആളാണ് പൃഥിരാജ്,' രഞ്ജിത്ത് ശങ്കർ പറഞ്ഞു.

  കടുവ, തീർപ്പ് എന്നിവയാണ് പൃഥിരാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. സലാർ, ആടുജീവിതം, തുടങ്ങി ഒരുപിടി സിനിമകളാണ് പൃഥിയുടേത് ആയി പുറത്തിറങ്ങാനുള്ളത്. പ്രഭാസിനൊപ്പം അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് സലാർ. ഏറെ പ്രതീക്ഷയോടെയാണ് സിനിമയിലെ പൃഥിയുടെ കഥാപാത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

  ​ഗോ​ൾഡ് ആണ് നടന്റെ ഉടനെ പുറത്തിറങ്ങാനുള്ള സിനിമ. ഏറെ നാളായി സിനിമയുടെ റിലീസ് നീണ്ട് പോവുകയാണ്. അൽഫോൻസ് പുത്രനാണ് സിനിമയുടെ സംവിധായകൻ.

  ഫോർ ഇയേർസ് ആണ് രഞ്ജിത്ത് ശങ്കറിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ പ്രിയ വാര്യര്യം സർജാനോ ഖാലിദും ആണ് നായിക നായകൻമാർ. ക്യാംമ്പസ് പ്രണയ കഥയാണ് സിനിമ പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം പ്രിയ വാര്യർ മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നെന്ന പ്രത്യേകതയും ഫോർ ഇയേർസിനുണ്ട്. എട്ട് പാട്ടുകളാണ് ഫോർ ഇയേർസ് സിനിമയിൽ ഉള്ളത്.

  Read more about: prithviraj
  English summary
  Director Ranjith Sankar About Prithviraj; Talks About His Skill To Find New Talents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X