വിജയം പ്രതീക്ഷിച്ച് ചെയ്ത ആ ചിത്രം ക്ലിക്കായില്ല, പുണ്യാളന്‍ എന്ന സിനിമ എന്റെ ഫ്രസ്‌ട്രേഷന്‍ ആയിരുന്നു

ഉണ്ണി മുകുന്ദനെ നായകനാക്കി, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് എന്ന ചിത്രം ഇതിനോടകം ജനശ്രദ്ധ പിടിച്ചുകഴിഞ്ഞിട്ടുണ്ട്. ചിത്രം ഏപ്രില്‍ 11ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.

ഇപ്പോഴിതാ ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ സൈന സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറല്‍ ആകുന്നത്. തന്റെ കരിയറില്‍ വിജയം പ്രതീക്ഷിച്ച ചെയ്ത ചിത്രം പരാജയപ്പെട്ടതിനെക്കുറിച്ചാണ് സംസാരിക്കുകയാണ് രഞ്ജിത് സംസാരിച്ചത്.

jayasurya

കമേഷ്യല്‍ സക്‌സസ് പ്രതീക്ഷിച്ച് കൊണ്ട് സിനിമ ചെയ്ത് കഴിഞ്ഞാല്‍ അത് വിജയിക്കാനും സാധ്യത കുറവാണ്. അങ്ങനെ ആലോചിച്ചിട്ട് ഒരു സിനിമയേ ചെയ്തിട്ടുള്ളു. അത് പ്രേതം 2വആണ്. അത് അങ്ങനെ വിജയം കണ്ടുമില്ല എന്നാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്.

പുണ്യാളന്‍ ചെയ്യുമ്പോള്‍ ഒരു കോമഡി പടം ചെയ്യാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നു. അത് വളരെ ഹോണസ്റ്റ് ആയിട്ട് ചെയ്തതാണ്. പ്രേതം ചെയ്യുമ്പോഴത്തെ എന്റെ ആഗ്രഹം, യുവാക്കള്‍ക്ക് വേണ്ടി ഒരു സിനിമ ചെയ്യണം എന്നതായിരുന്നു. കോളേജില്‍ പോകുന്ന കുട്ടികള്‍ക്ക് വീണ്ടും വീണ്ടും കാണാന്‍ പറ്റുന്ന ഒരു സിനിമ കാണാന്‍ പറ്റും എന്നതായിരുന്നു എന്റെ ധാരണ.

പുണ്യാളന്‍ ചെയ്യുമ്പോള്‍ മുഴുവന്‍ എന്റെ ഫ്രസ്‌ട്രേഷന്‍ ആയിരുന്നു. ഞാന്‍ മേരിക്കുട്ടി ചെയ്യുമ്പോള്‍ അത് കഴിഞ്ഞ് കുറച്ചുകൂടി സക്‌സസ് ഉള്ള പടം ചെയ്യണം എന്നത് തന്നെയായിരുന്നു ആഗ്രഹം. ഒരു കഥയെ അതിലേക്ക് ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നു. അത് വര്‍ക്കാവില്ലെന്ന് മനസിലായെന്നും രഞ്ജിത് ശങ്കര്‍ പറയുന്നു.

സു സു സുധി വാത്മീകം ചെയ്യുമ്പോള്‍, വിക്ക് എന്ന് പറയുന്നത് ആളുകള്‍ക്ക് കോമഡിയാകും. എന്നാല്‍ എനിക്ക് അങ്ങനെ ഒരു സുഹൃത്തുണ്ട്. അതുകൊണ്ട് എനിക്കറിയാം അത് കോമഡിയല്ലെന്ന്. ഞാന്‍ മേരിക്കുട്ടി ചെയ്യുമ്പോഴും അങ്ങനെയാണ്. ഇപ്പോള്‍ ഫിസിക്കലി ഡിസേബിള്‍ഡ് ആയ ഒരാളെ ഈ ഓഫീസിനകത്തേക്ക് കൊണ്ടുവരാന്‍ കഴിയില്ല. ഇവിടെ എന്നല്ല, എവിടെയും കഴിയില്ല. ഒരു സിനിമ പോലും കാണാന്‍ കഴിയില്ല.

മേരിക്കുട്ടി ഒക്കെ ചെയ്തപ്പോള്‍ ഞാന്‍ കുറേക്കൂടി നല്ല മനുഷ്യന്‍ ആയെന്ന് എനിക്ക് തോന്നി. എന്റെ കാഴ്ചപ്പാടുകള്‍ മാറി. ട്രാന്‍സ് ജെന്‍ഡേഴ്‌സിനോട് മാത്രമല്ല. അവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് അവരോട് സിംപതി ആണ് തോന്നുന്നതെങ്കില്‍ നിങ്ങളുടെ കാഴ്ചപ്പാട് ശരിയല്ല എന്നാണ് അതിന്റെ അര്‍ത്ഥം. ഇവരെ തുല്യരായി കണ്ടു കൊണ്ടാണ് സമൂഹം വളരുന്നത്. അവരെ ചീത്ത പറയാനും അഭിനന്ദിക്കാനും പറ്റണം. അവര്‍ തെറ്റ് ചെയ്ത് കഴിഞ്ഞാല്‍ അയ്യോ പാവം എന്ന് കരുതുന്നതാണ് ക്രൂരതയെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.

jayasurya

മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഉണ്ണിമുകുന്ദന്‍ അഭിനയിച്ച ചിത്രമാണ് ജയ് ഗണേഷ്. മാളികപ്പുറം റിലീസ് ആയതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ വലിയ ആക്രമണം തന്നെ നടന്നിരുന്നു. മാളികപ്പുറം ഒരു പ്രൊപഗാണ്ട സിനിമയാണെന്നും ഉണ്ണിമുകുന്ദന്‍ പ്രൊപഗാണ്ട നടനാണെന്നുമുള്ള ആരോപണങ്ങള്‍ വന്നു. അക്കാലത്ത് ഉണ്ണി മുകുന്ദന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റുകളും അതിന് ആക്കം കൂട്ടി.

അതിന് ശേഷം ജയ് ഗണേഷ് എന്ന ടൈറ്റില്‍ പുറത്തുവിട്ടതോട് കൂടി സിനിമയുടെ പേര് വെച്ച് തന്നെ വീണ്ടും സമാനമായ ആരോപണങ്ങളുണ്ടായി. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ വന്നതിന് ശേഷമാണ് അത്തരത്തിലുള്ള ആരോപണങ്ങള്‍ ഒഴിവായത്. അതേസമയം ഉണ്ണിമുകുന്ദന്റെ രാഷ്ട്രീയം അടക്കമുള്ള ചര്‍ച്ചകള്‍ സിനിമയുടെ പ്രമോഷനിലടക്കം സജീവമാണ്.

More from Filmibeat

Read more about: jayasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X