For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ അയച്ച വീഡിയോ കാണാൻ നടൻമാർ വരെ ഓടി വന്നു; എന്ത് ബ്യൂട്ടിഫുൾ ആണവർ; രഞ്ജിത്ത് ശങ്കർ

  |

  മലയാള സിനിമയിലെ യുവനടിയാണ് പ്രിയ വാര്യർ. അഡാർ ലൗ എന്ന ഒറ്റ സിനിമയിലൂടെ തരം​ഗമായി മാറിയ പ്രിയ വാര്യരെ പിന്നീട് മലയാള സിനിമയിൽ കണ്ടേയില്ല. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയക്ക് കരിയറിൽ പെട്ടെന്നുള്ള ഉയർച്ച പോലെ തന്നെ താഴ്ചയും ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപക സെെബർ ആക്രമണത്തിനും പ്രിയ ഇരയായി. നാല് വർഷത്തോളമായി മലയാള സിനിമയിൽ പ്രിയയെ കാണാനില്ലായിരുന്നു.

  Also Read: 'വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ കേൾക്കുന്ന ശബ്ദമാണ്, എന്റെ ഭാ​ഗ്യമാണത്'; കെ.എസ് ചിത്രയെക്കുറിച്ച് ജ്യോത്സ്ന!

  അതേസമയം മറുഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് പ്രിയ ഇടവേളയെക്കുറിച്ച് പറഞ്ഞത്. ഫോർ ഇയേർസ് എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് നടി. ഇപ്പോൾ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സിനിമയിൽ സർജാനോ ഖാലിദ് ആണ് നായകൻ. ഇപ്പോഴിതാ പ്രിയ വാര്യരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കർ. പോപ്പർ സ്റ്റോപ്പ് മലയാളത്തോടാണ് പ്രതികരണം.

  'അര മണിക്കൂറിനുള്ളിലാണ് പ്രിയയെ കാണുന്നത്. പ്രിയയെ മീറ്റ് ചെയ്യുമ്പോൾ അവരെ കാസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ട്രയൽ ആവാലോ. ഇനി ശരിയായാലോ എന്ന് വിചാരിച്ചാണ് മീറ്റ് ചെയ്യുന്നത്. പ്രിയയെക്കുറിച്ച് എനിക്ക് വളരെ സ്ട്രേഞ്ച് ആയി തോന്നിയ കാര്യങ്ങളുണ്ട്. പ്രിയക്ക് സംഭവിച്ചത് പോലെ ഒരു പക്ഷെ ഇനി ഒരിക്കലും നടക്കില്ലായിരിക്കും'

  'നമ്മുടെ ഇവിടെയുള്ള ആക്ടേർ‌സിൽ ആദ്യ പാൻ ഇന്ത്യൻ യുവ താരം പ്രിയ ആണ്. അതും ഒരു ഷോട്ട് കൊണ്ട്. ആ ആൾ പിന്നീട് ഒരു മലയാള സിനിമയിലും അഭിനയിച്ചില്ല. അവരെ എല്ലാവർക്കും അറിയാം. അവരെ പറ്റി ഒരുപാട് പേർ കുറ്റം പറയുന്നു. പക്ഷെ അവരുടെ അഭിനയം ആരും കണ്ടിട്ടില്ല'

  Also Read: 'ദുൽഖറിന് കിട്ടാത്ത ഭാഗ്യം അന്ന് എനിക്ക് മമ്മൂക്ക തന്നു, ലാലേട്ടൻ പൊക്കിയപ്പോൾ ഞാൻ അമ്പരന്നു'; ശരത്ത് പ്രകാശ്

  'ഒരുപാട് പ്രശസ്തി കിട്ടി, പിന്നീടത് പോയി. അതിന് ശേഷം സ്വാഭാവികമായി ഉണ്ടാവുന്ന ഡിപ്രഷൻ. അതിൽ നിന്നും സ്വയം മാസ്ക് ഇട്ടൊരു ഫേസ് ഉണ്ടാക്കും. അയാം ബോൾഡ് ആന്റ് കൂൾ എന്ന്. അങ്ങനെ ഒരാളെ ആണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ അവൾ എന്നെ സർപ്രെെസ് ചെയ്തു. പ്രിയയെ എനിക്ക് ഭയങ്കര ഇഷ്ടം ആയി'

  'പക്വതയൊന്നുമല്ല. വളരെ ഹോണസ്റ്റ് ആണ്, റിയൽ ആണ്. എനിക്കവരെ കണ്ടപ്പോൾ തോന്നിയത് ഇവരെ നമുക്ക് തോൽപ്പിക്കാൻ പറ്റില്ല, അവൾ എന്തെങ്കിലും ജീവിതത്തിൽ ചെയ്യും. കാരണം അവർ ഭയങ്കര ഹാപ്പി ആണ്. അവളുടെ ജീവിതം ആസ്വദിക്കുന്നു'

  'ഒരു സീൻ അഭിനയിച്ച് അയച്ച് തരാൻ പറഞ്ഞു. അന്ന് ഞാൻ നടൻമാരൊക്കെയുള്ള സുഹൃദ് വലയത്തിൽ ഇരിക്കുകയായിരുന്നു. വേറെ ആക്ടേർസിന്റെ വീഡിയോയും ഉണ്ട്. അതിൽ ഒരു ആക്ടറുടെ വീഡിയോ വന്നു. എല്ലാവർക്കും അറിയുന്ന ആക്ടറാണ്. അവരുടെ വീഡിയോ വന്നെന്ന് പറഞ്ഞപ്പോൾ ആരും നോക്കുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ പ്രിയയുടെ വീഡിയോ വന്നു'

  'പ്രിയ വാര്യരുടെ വീഡിയോ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ എല്ലാവരും ഓടി വന്നു. ഇതാണവർ. അവർക്ക് അറ്റൻഷൻ ഉണ്ട്. വീഡിയോ കണ്ടപ്പോൾ എന്തൊരു ബ്യൂട്ടിഫുൾ ആണിവർ എന്നാണ് തോന്നിയത്. ഞാനുടനെ ക്യാമറമാനെ വിളിച്ച് പറഞ്ഞു, ഇവർക്കിങ്ങനെ ഷൂട്ട് ചെയ്താൽ മതി മേക്ക് അപ്പൊന്നും വേണ്ടെന്ന്,' രഞ്ജിത്ത് ശങ്കർ പറഞ്ഞു.

  Read more about: priya varrier
  English summary
  Director Ranjith Sankar Praises Priya Varrier; Says She Is The First Pan Indian Young Star From Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X