മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ

മോഹൻലാലിന് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്. മോഹൻലാൽ- രഞ്ജിത്ത് കൂട്ട്കെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് മോഹൻലാലിന് കരുത്തുറ്റ കഥാപാത്രങ്ങളെയാണ് രഞ്ജിത് നൽകിയത്. അതെല്ലാം വലിയ വിജയവുമായിരുന്നു. ഇപ്പോഴിത ഹിറ്റ് മേക്കേഴ്സ് വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട് . മോഹൻലാലിന്റേയും രഞ്ജിത്തിന്റേയുംചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുളള അഭ്യുഹങ്ങൾ സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിച്ചത്.

mohanlal, fahad, ranjith

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനും രഞ്ജിത്തിനുമൊപ്പം യുവതാരം ഫഹദ് ഫാസിലുമുണ്ട്. ഈ ചിത്രം വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. മലയാളി പ്രേക്ഷകരെ അഭിനയത്തിലൂടെ വിസ്മയിപ്പിക്കുന്ന താരങ്ങളാണ് മോഹൻലാലും ഫാസിലും. മൂവർ സംഘം ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ നല്ല വാർത്തകൾ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ഒരു ഇതിഹാസവും ഇതിഹാസമായി മാറി കൊണ്ടിരിക്കുന്ന താരവും മാസ്റ്റർ റൈറ്ററും എന്ന തലക്കെട്ടൊടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലാലിനെയും ഫഹദിനെയും ചേർത്തു പിടിച്ചിരിക്കുന്ന രഞ്ജിത്തിനെയാണ് ചിത്രത്തിൽ കാണുന്നത്. എന്താായലും ആ ചിത്രം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. മുൻപ് 'റെഡ് വൈൻ' എന്ന ചിത്രത്തിൽ മോഹൻലാലും ഫഹദും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

നിലവിൽ ബി ഉണ്ണികൃഷ്ണ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാറ്റിൻകരയിൽ നിന്ന് ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഷമീര്‍ മുഹമ്മദ് ആണ്.

ശങ്കർ രാമകൃഷ്ണൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

More from Filmibeat

Read more about: mohanlal fahad ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X