മമ്മൂക്കയ്ക്ക് ഇംപോർട്ടൻസ്, പ്രോമിറ്റ് ചെയ്തപ്പോൾ കേട്ടില്ല, മുരളിയേട്ടൻ ചൂടായി, വിട്ടുവീഴ്ച മനോഭാവമില്ല!

നിരവധി മലയാള സിനിമകളുടെ പിന്നണിയിൽ അസോസിയേറ്റായും സംവിധായകനായും പ്രവർത്തിച്ചിട്ടുള്ളയാളാണ് സംവിധായകൻ ശ്രീകണ്ഠൻ വ‍െഞ്ഞാറമൂട്. ഇപ്പോഴിതാ മാസ്റ്റർ ബിന്നിന് നൽകിയ അഭിനമുഖത്തിൽ നടൻ മുരളിയെ കുറിച്ചും സിനിമാ സെറ്റിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് ശ്രീകണ്ഠൻ വ‍െഞ്ഞാറമൂട്. ആയിരം നാവുള്ള അനന്തന്റെ സെറ്റിൽ വെച്ച് മുരളിയുടെ വാശിയും ദേഷ്യവും കാരണം ഷൂട്ടിങ് പോലും നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായിയെന്നും ശ്രീകണ്ഠൻ പറയുന്നു.

ധ്യാനിനെ മിസ് ചെയ്യുന്നുണ്ടായിരുന്നു ഇപ്പോൾ മാധവുണ്ടല്ലോ, ഹരമായി, ഇനി മാധവിന്റെ ഒറ്റപടം ഞാൻ മിസ് ചെയ്യില്ല!
ധ്യാനിനെ മിസ് ചെയ്യുന്നുണ്ടായിരുന്നു ഇപ്പോൾ മാധവുണ്ടല്ലോ, ഹരമായി, ഇനി മാധവിന്റെ ഒറ്റപടം ഞാൻ മിസ് ചെയ്യില്ല!

ആയിരം നാവുള്ള അനന്തന്റെ സമയത്ത് ഒരു പ്രശ്നമുണ്ടായി. സ്വഭാവികമായും എല്ലാവരും ഇംപോർട്ടൻസ് കൂടുതലും മമ്മൂക്കയ്ക്ക് ആയിരിക്കുമല്ലോ കൊടുക്കുക. ലോകത്ത് എവിടെയാണെങ്കിലും വിജയിക്കുന്നവർക്കൊപ്പമായിരിക്കും സമൂഹം. പരാജയപ്പെട്ടവരെ ആരും ശ്രദ്ധിക്കില്ല.

Murali Mammootty

ആയിരം നാവുള്ള അനന്തന്റെ സെറ്റിൽ മമ്മൂക്കയ്ക്ക് ആയിരുന്നു ഇംപോർട്ടൻസ്. അതുകൊണ്ട് തന്നെ ഡയലോ​ഗ് പ്രോമിറ്റ് ചെയ്തപ്പോൾ മുരളി ചേട്ടൻ കേട്ടില്ല. ഉറക്കെ പറഞ്ഞൂടെ ജോർജേയെന്ന് മുരളിയേട്ടൻ ചോദിച്ചു. ഞാൻ പറഞ്ഞല്ലോ മുരളിയേട്ടൻ കേൾക്കാത്തതാണ് എന്ന് ജോർജ്. ചെറിയൊരു ക്ലാഷ് വലിയ പ്രശ്നമായി. ഷൂട്ടിങ് പോലും നിർത്തിവെച്ചു. മുരളിയേട്ടൻ ഭയങ്കരമായി ചൂടായി.

ജോർജിനെ മാറ്റാതെ അഭിനയിക്കില്ലെന്നും പറഞ്ഞു. അതിനിടയിൽ മമ്മൂക്ക ഇടപെട്ടു. അത് വീടൂവെന്ന് പറഞ്ഞ് മുരളിയേട്ടനെ സോപ്പിട്ട് സമാധാനിപ്പിക്കാൻ നോക്കി. അന്ന് അസോസിയേറ്റ് ഡയറക്ടറായിരുന്നു ജോർജ്. പിന്നെ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാ​ഗമായി ജോർജിനെ മാറ്റി. പിന്നെ ഞാനായിരുന്നു ഡയലോ​ഗ് പ്രോമിറ്റിങ് ചെയ്ത് കൊടുത്തത്. മുരളിയേട്ടൻ ശുദ്ധനാണ്.

ആന്റണിയുടെ തീരുമാനമായിരുന്നു അത്! എന്നും സംഭവിക്കുന്നതല്ല! പിറന്നാളിന് ദൃശ്യം 3! മോഹന്‍ലാലിന് പറയാനുള്ളത്‌
ആന്റണിയുടെ തീരുമാനമായിരുന്നു അത്! എന്നും സംഭവിക്കുന്നതല്ല! പിറന്നാളിന് ദൃശ്യം 3! മോഹന്‍ലാലിന് പറയാനുള്ളത്‌

പക്ഷെ അന്ന് കാണിച്ച വാശി ബാലിശമായിരുന്നു. നല്ല ആർട്ടിസ്റ്റുമായിരുന്നു. മമ്മൂക്കയും മുരളിയേട്ടനും തമ്മിൽ മത്സരം ഉണ്ടായിരുന്നുവോയെന്ന് ചോദിച്ചാൽ മനസിൽ ഉണ്ടായിരുന്നിരിക്കാം. നമുക്ക് അത് ഫീൽ ചെയ്തിട്ടില്ല. മുരളിയേട്ടന് വിട്ടുവീഴ്ച മനോഭാവമില്ല. ഒരു താരത്തിനോടും പേടിയോടെ ഇടപെടേണ്ട സാഹചര്യം എനിക്കുണ്ടായിട്ടില്ല.

മിസ്റ്റർ ബ്രഹ്മചാരിയുടെ സെറ്റും അടിപൊളിയായിരുന്നു. ആ സിനിമയുടെ സെറ്റിൽ ലാലേട്ടനായിരിക്കുമ്പോഴാണ് അ​ദ്ദേഹത്തിന്റെ പിതാവിന് അപകടം സംഭവിക്കുന്നത്. തലയിടിച്ച് വീണതാണ്. രണ്ട് ദിവസം അവധി തരണമെന്ന് എന്നെ വിളിച്ചാണ് ലാലേട്ടൻ പറഞ്ഞത്. റീചാർട്ട് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. അത്രത്തോളം വലിയൊരു നടനാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് ഓർക്കണം. നേരിട്ട് പ്രൊഡ്യൂസറെ വിളിച്ച് ചോദിച്ചാൽ മതി അദ്ദേഹത്തിന്.

Murali Mammootty

പക്ഷെ അതിന് മുതിരാതെ എന്നെ വിളിച്ച് റീച്ചാർട്ടിന് ഓപ്ഷനുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്. ആ സംഭവം ഇന്നും എന്റെ മനസിലുണ്ട്. ലാലേട്ടനെപ്പോലെ ഇങ്ങനെയൊക്കെ ചെയ്യുന്ന മറ്റൊരു നടൻ മലയാളത്തിലുണ്ടെന്ന് തോന്നുന്നില്ല. പിന്നെ തോന്നിയതുപോലെ സെറ്റിൽ വരികയും അഭിനയിക്കുകയും ചെയ്ത് മടങ്ങുന്ന താരങ്ങളുമുണ്ട്. മിസ്റ്റർ ബ്രഹ്മചാരിയിൽ അങ്ങനൊരു സംഭവമുണ്ടായി. തിരുവനന്തപുരത്തുള്ള ഒരു നടനെ ഞങ്ങൾ വിളിച്ച് വരുത്തി.

രണ്ട് ദിവസത്തെ ഷൂട്ടാണുള്ളത് പിന്നെ പുള്ളിക്ക് പോകാം. മറ്റൊരു അഭിനേതാവ് പിന്മാറിയതുകൊണ്ടാണ് തന്നെ വിളിച്ചതെന്ന അറിവ് പുള്ളിക്കുണ്ട്. അതുകൊണ്ട് തന്നെ സംവിധായകന്റെ അടുത്തും മറ്റ് അണിയറപ്രവർത്തകരുടെ അടുത്തുമെല്ലാം വല്ലാതെ മൊട കാണിച്ചു. ഒരു വിധത്തിലും അടുക്കുന്നില്ലായിരുന്നു. ഇന്ന് വേണമെങ്കിൽ ഞാൻ അഭിനയിക്കും വേണമെങ്കിൽ നിങ്ങൾ എന്നെ എടുത്താൽ മതിയെന്ന് പറഞ്ഞു.

അവൻ എന്താ എന്റെ മൂത്തമോനോ?; കുടുംബത്തിന് ഒപ്പം പോകുമ്പോഴാണ് ചോ​ദ്യം, ചില നേരത്തൊക്കെ ഭ്രാന്ത് വരും; ടൊവിനോ!
അവൻ എന്താ എന്റെ മൂത്തമോനോ?; കുടുംബത്തിന് ഒപ്പം പോകുമ്പോഴാണ് ചോ​ദ്യം, ചില നേരത്തൊക്കെ ഭ്രാന്ത് വരും; ടൊവിനോ!

ഇക്കാര്യം ഞാൻ സംവിധായകനോട് പറഞ്ഞു. ഉടനെ അദ്ദേഹം ഷൂട്ടിങ് നിർത്തി പാക്കപ്പ് പറഞ്ഞു. അത് പുള്ളിക്കൊരു എട്ടിന്റെ പണിയായിരുന്നു. ​ഗംഭീര വേഷമായിരുന്നില്ല ഞങ്ങൾ പുള്ളിക്കായി വെച്ചിരുന്നതെന്നും ശ്രീകണ്ഠൻ പറഞ്ഞു. മമ്മൂട്ടിക്ക് ഏറ്റവും അടുപ്പമുള്ള നടനായിരുന്നു മുരളി. പക്ഷെ ഒരു ഘട്ടം എത്തിയപ്പോൾ ഇരുവരും പരസ്പരം മിണ്ടാതെയായി. അത് പലപ്പോഴും നിറഞ്ഞ മിഴികളോടെ മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Read more about: murali mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X