twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ വിജയമാകുമെന്ന് കരുതി, പിഴവ് പറ്റിയ ചിത്രങ്ങളെക്കുറിച്ച് രഞ്ജിത്ത്

    |

    പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. കഥ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വൻ വിജയമാണ്. ഇപ്പോഴിത താൻ തിരക്കഥ എഴുതിയ രണ്ട് സൂപ്പർ സ്റ്റാർ ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് രഞ്ജിത്, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ റോക്ക് ആന്‍ഡ് റോള്‍. ജോഷിയുടെ തിരക്കഥയില്‍ രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രമായിരുന്നു 'നസ്രാണി' എന്നീ ചിത്രങ്ങളാണ് പരാജയപ്പെട്ടത്. വിജയ പ്രതീക്ഷയിൽ കണ്ട് കൊണ്ട് ചെയ്ത ചിത്രങ്ങളായിരുന്നു ഇത്.

    mohanlal

    Recommended Video

    Dulquer Salman is not only an actor but business man too

    ഒരു ഫണ്‍ ഫിലിം എന്ന രീതിയില്‍ 'റോക്ക് ആന്‍ഡ് റോള്‍' പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നുവെന്നും 'നസ്രാണി' മമ്മൂട്ടിയ്ക്കും ജോഷിയ്ക്കും പൂര്‍ണ്ണ തൃപ്തി നല്‍കിയ സിനിമയായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളുടെ പരാജയത്തെ കുറിച്ച് രഞ്ജിത് പറഞ്ഞത് ഇങ്ങനെ...'റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമ ചെയ്യുമ്പോള്‍ അത് വിജയിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. എനിക്ക് മാത്രമല്ല അതില്‍ അഭിനയിച്ച ആളുകള്‍ക്കും ചിത്രം ഓടുമെന്ന് ശുഭ പ്രതീക്ഷയുണ്ടായിരുന്നു. ഇതൊരു ഫണ്‍ ഫിലിം ആയിട്ട് ആളുകള്‍ കാണുമെന്നാണ് കരുതിയത് .

    എന്നാൽ 'നസ്രാണി' പൂര്‍ണമായി ഒരു തിരക്കഥ എഴുതി ജോഷി വായിച്ചു കേട്ടു. പിന്നീട് മമ്മൂട്ടി വായിച്ചു. ജോഷിക്ക് അത് വളരെ തൃപ്തിയായ തിരക്കഥയായിരുന്നുവെന്നാണ് പറഞ്ഞത്. വലിയ പ്രതീക്ഷ നല്‍കുന്ന ഇത്തരം സിനിമകള്‍ എന്ത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നതെന്ന് ചോദിച്ചാല്‍ അതിന് കറകറ്റ്‌ ഒരു ഉത്തരം പറയാന്‍ കഴിയില്ല'-അദ്ദേഹം പറഞ്ഞു.

    അഭിയത്തിലൂടെയാണ് രഞ്ജിത്ത് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഒരു മെയ് മാസപുലരിയിൽ എന്ന ചിത്രത്തിലാണ് ആദ്യമായി രഞ്ജിത്ത് കഥ എഴുതുന്നത്.കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സം‌വിധായകർക്കു വേണ്ടി തിരക്കഥകൾ എഴുതി. ഇവയെല്ലാം വൻ വിജയവുമായിരുന്നു. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടേത്. ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് - മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിം‌ഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. പിന്നീട് 2000 ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു നിർമ്മിക്കുകയായിരുന്നു. രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ചിത്രമായിരുന്നു ഇത്. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു

    Read more about: mammootty mohanlal
    English summary
    Director Renjith About HisMohanlal Mammootty Box office flop Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X