twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥ പറഞ്ഞപ്പോൾ ആര് ചെയ്യുമെന്ന് മമ്മൂട്ടി ചോദിച്ചു, എന്റെ ഉത്തരം കേട്ടപ്പോള്‍ ഒരൊറ്റ ചിരിയായിരുന്നു

    |

    ദിലീപ് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പാസഞ്ചർ. 2009 ൽ പുറത്ത് വന്ന ചിത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. രഞ്ജിത് ശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും സം‌വിധാനവും ചെയ്തത്.തമ്മിലറിയാത്ത രണ്ട് കഥാപാത്രങ്ങൾ ഒരു പാസഞ്ചർ തീവണ്ടിയിൽ ആകസ്മികമായി കണ്ടുമുട്ടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

    സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളിലൂടെയായിരുന്നു പാസഞ്ചർ പിറന്നത്. പാസഞ്ചർ തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് 11 വർഷം പൂർത്തിയാവുകയാണ്. യാതൊരു മുൻ പരിചയവുമില്ലാതെയായിരുന്നു രഞ്ജിത് ശങ്കർ സിനിമയിൽ എത്തിയത്.2003ലാണ് ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. സിനിമയാകുമെന്ന് തനിയ്ക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു. എന്നാൽ മമ്മൂട്ടിയെ കൊണ്ട് സിനിമ ചെയ്യണമെന്നൊരു മോഹമുണ്ടായിരുന്നു. തനിയ്ക്ക് മൂന്ന് വർഷം വേണ്ടി വന്നു മമ്മൂട്ടിയിലേയ്ക്ക് എത്താൻ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമ ജീവിത്തിലെ സംഭവ ബഹുലമായ കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

    മമ്മൂട്ടിയിലേയ്ക്ക് എത്തിയത്

    അന്തരിച്ച രവി വള്ളത്തോൾ വഴിയാണ് താൻ മമ്മൂട്ടിയിലേയ്ക്ക് എത്തിയത് ബ്ലൈസി ചിത്രമായ പളുങ്കിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ചായിരുന്നു മമ്മൂട്ടിയെ കാണുന്നത്.ജീവിതത്തില്‍ ഒരു സിനിമാ ചിത്രീകരണം കാണുന്നത് തന്നെ അന്നാദ്യം. ലൈറ്റും ക്യാമറയും റിഫ്ലക്ടറുമെല്ലാം കണ്ട് ആകെ പരിഭ്രമമായി. മമ്മൂക്ക ഒരു ഓട്ടോയില്‍ വന്നിറങ്ങി വീട്ടിലേയ്ക്ക് കയറിപ്പോകുന്ന രംഗമാണ് ചിത്രീകരിക്കുന്നത്.സ്‌ക്രീനില്‍ ഒന്നു മിന്നിമാഞ്ഞുപോകുന്ന ആ ഒരൊറ്റ സീൻ ഒരു ദിവസം മുഴുവനെടുത്താണ് ചിത്രീകരിച്ചത്.

      ആകെ തളർന്നു പോയി

    ഞാൻ ആകെ തളർന്നു പോയി.. ബ്ലെസ്സിയെപോലൊരാള്‍ ഇങ്ങനയാണെങ്കില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത എന്റെ കാര്യം എന്താവും. ഇതാണ് ഞാന്‍ മമ്മൂട്ടിയെ വച്ച് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ വച്ചെടുക്കാന്‍ ആലോചിക്കുന്നത്. ഓര്‍ത്തപ്പോള്‍ എന്റെ ആത്മവിശ്വാസമെല്ലാം അപ്പടി ചോര്‍ന്നുപോയി. പിന്നെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു ഇങ്ങനെ തളരേണ്ട. എനിയ്ക്ക് കഴിയുമെന്ന്. അങ്ങനെ കഷ്ടപ്പെട്ട് ആത്മവിശ്വാസം വീണ്ടെടുത്തുനില്‍ക്കുമ്പോഴാണ് രാത്രി ജോര്‍ജിന്റെ വിളി വരുന്നത്.

       രണ്ട് മണിക്കൂർ കൊണ്ട്  കഥ  പറഞ്ഞു

    നോമ്പുതുറ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു മമ്മൂക്ക. രണ്ട് മണിക്കൂര്‍ നേരമിരുന്ന് വിശദമായി കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് കഥ ഇഷ്ടപ്പെട്ടു.കഥ കൊള്ളാം. പക്ഷേ, ഇതാരെ വച്ച് ചെയ്യും' എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.ഞാന്‍ പറഞ്ഞു: ഒരാള്‍ക്കേ പറ്റു. അതാരാണെന്ന് മമ്മൂക്ക. ഞാനെന്ന് പറയാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. ഉച്ചത്തിൽ അദ്ദേഹം ഒരു ചിരി ചിരിക്കുകയായിരുന്നു. പിന്നെ അദ്ദേഹം ബ്ലെസ്സിയെ വിളിക്കുകയായിരുന്നു. ഇയാള്‍ക്ക് എക്‌സ്പീരിയന്‍സ് കൊടുക്കണം. ഇനിയുള്ള ഷൂട്ടിങ്ങിന് വന്ന് നിന്നോട്ടെ. അതിന് ജോലിയൊന്നും രാജിവയ്‌ക്കേണ്ട- മമ്മൂക്ക പറഞ്ഞു. പളുങ്ക് കഴിഞ്ഞു. കറുത്ത പക്ഷികളും പോത്തന്‍വാവയും ഭാര്‍ഗവചരിതവും പ്രജാപതിയുമെല്ലാം കഴിഞ്ഞു കൊല്ലം അര ഡസനോളം ചിത്രങ്ങള്‍. തിരക്കിനിടയില്‍ രഞ്ജിത്തിനു നീക്കി വെയ്ക്കാൻ സമയം ഉണ്ടായില്ല.

    ശ്രീനിവാസൻ


    അങ്ങനെയിരിക്കെ ഒരു ഹർത്താൽ ദിവസം തിരക്കഥയുമായിശ്രീനിവാസനെ തേടി എത്തുന്നത്.ആലുവയില്‍ ദിലീപിന്റെ വീട്ടിലായിരുന്നു ശ്രീനിയേട്ടന്‍. ദിലീപ് അന്ന് വീട്ടിലില്ല. തിരക്കഥ മുഴുവന്‍ വായിച്ചുകഴിഞ്ഞപ്പോള്‍ മുഖത്ത് ഒരു ചിരിവിരിഞ്ഞു. 'പുതിയ ആൾക്കാർ വരുന്നത് പുതിയ സിനിമയുമായിട്ടാകണം. ഇതിൽ പുതുമയുണ്ട്. കൂടെ നിൽക്കാമെന്ന് അദ്ദേഹം പറ‍ഞ്ഞു.അതൊരു രണ്ടാം ജന്മമായിരുന്നു. രഞ്ജിത് ശങ്കർ പറഞ്ഞു.

    English summary
    Director renjith Sankar says about Mammootty passenger movie Incident,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X