'ടൊവിനോയെ പോലെ വിചിത്രമായി ഉറങ്ങുന്ന ഒരാളില്ല, വന്ന വഴി മറക്കാറില്ല അവൻ'; സു​ഹൃത്തിനെ കുറിച്ച് മാത്തുകുട്ടി!

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. നിരവധി ഹിറ്റ് സിനിമകളിൽ ടൊവിനോ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മിന്നൽ മുരളി മെഗാ ഹിറ്റായി മാറുകയും പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോ മാറുകയും ചെയ്തതോടെ മലയാളത്തിന് അഭിമാനിക്കാവുന്ന നായക നടനായി താരം മാറി.

ഇന്ന് ടൊവിനോ സിനിമകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയരും. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും ത്യാ​ഗങ്ങൾ സഹിക്കാനും കഠിനാധ്വാനം ചെയ്യാനും ടൊവിനോ തയ്യാറാണ്.

നല്ലൊരു ജോലിയും ശമ്പളവും ഉപേക്ഷിച്ച് സിനിമയ്ക്ക് പിന്നാലെ ഇറങ്ങി തിരിച്ചപ്പോൾ ടൊവിനോയ്ക്ക് മുന്നോട്ട് പോകാൻ കരുത്ത് പകർന്നത് അഭിനയമോഹമായിരുന്നു. ഇന്ന് കാണുന്ന പണവും പ്രശസ്തിയും താരത്തിന്റെ വർഷങ്ങളുടെ അലച്ചിലിന് ലഭിച്ച പ്രതിഫലമാണ്.

അതുകൊണ്ട് തന്നെ യുവതലമുറയുടെ സിനിമാമോഹങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കാൻ ടൊവിനോയ്ക്ക് സാധിക്കുന്നുണ്ട്. സംവിധായകനും അവതാരകനുമായ മാത്തുകുട്ടി ടൊവിനോയുടെ ഉറ്റ ചങ്ങാതിയാണ്.

Tovino Thomas

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ടൊവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ താമസിച്ച് ഒരേ ബെഡിൽ ഉറങ്ങിയ നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. മലയാളത്തിലെ മുൻനിര നായകനായി മാറിയിട്ടും ആ സൗഹൃദം ഇപ്പോഴും ടൊവിനോ കാത്തുസൂക്ഷിക്കുന്നുണ്ട്. അന്നും ഇന്നും ടൊവിനോയ്ക്കുള്ള ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്ന് ഒരു പറ്റം സുഹൃത്തുക്കളാണ്.

ടൊവിനോയെ കുറിച്ചുള്ള കൗതുകകരമായ പല കാര്യങ്ങളും ആരാധകർ അറിയുന്നത് മാത്തുകുട്ടി അടക്കമുള്ള സുഹൃത്തുക്കളുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയും അഭിമുഖങ്ങൾ വഴിയുമാണ്.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ടൊവിനോയുടെ ഉറക്കത്തിൽ ചില വിചിത്രമായ കാര്യങ്ങളുണ്ടെന്ന് പറയുകയാണ് മാത്തുകുട്ടി. ടൊവിനോയെ പോലെ വിചിത്രമായി ഉറങ്ങുന്ന ഒരാളെ താൻ‌ കണ്ടിട്ടില്ലെന്നും അന്നും ഇന്നും ഈ രീതിക്ക് മാറ്റം വന്നിട്ടില്ലെന്നും മാത്തുകുട്ടി പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് കസേരയിൽ കാൽ കയറ്റി വെച്ച് തറയിൽ തലവെച്ച് കിടന്നുറങ്ങുന്ന ടൊവിനോയുടെ ചിത്രം മാത്തുകുട്ടി പകർത്തുകയും പിന്നീട് അത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ആ ചിത്രം പകർത്തിയതിന് പിന്നിലെ സാഹചര്യം ചോദിച്ചപ്പോഴാണ് വിചിത്രമായി കിടന്ന് ഉറങ്ങുന്ന ഒരാളാണ് ടൊവിനോ എന്ന് മാത്തുകുട്ടി വെളിപ്പെടുത്തിയത്.

Tovino Thomas

'ഞാൻ 2016ലാണ് ടൊവിനോ ഉറങ്ങുന്ന വൈറലായ ആ ചിത്രം ഞാൻ പകർത്തിയത്. അന്ന് ​ഗപ്പി കഴിഞ്ഞ് ടൊവിനോ ക്ലീൻ ഷേവ് ചെയ്ത് നിൽക്കുന്ന സമയമാണ്. അന്ന് മെക്സിക്കൻ അപാരതയൊന്നും റിലീസ് ചെയ്തിട്ടില്ല. അന്ന് വേറെ പണിയൊന്നും ഞങ്ങൾക്കില്ല. അവന്റെ ചേട്ടന് കാക്കനാട് ഫ്ലാറ്റുണ്ടായിരുന്നു.'

'ഞങ്ങൾ അവിടെ ഇടയ്ക്ക് പോകാറുണ്ട്. അങ്ങനെ ഒരു ദിവസം ഞാനും രൂപേഷും അവിടെ പോയി. സംസാരിച്ചുകൊണ്ടിരിക്കെ ടൊവിനോ ഉറങ്ങും. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വിചിത്രമായി ഉറങ്ങുന്ന ഒരാൾ ഇവനാണ്. കാരണം കാൽ ഒരിക്കലും നേരെ വെച്ച് ഇവൻ ഉറങ്ങാറില്ല. അത് ആര് ഒപ്പം കിടന്നാലും അങ്ങനെ തന്നെയാണ്.'

'കാൽ പല രീതിയിൽ വെച്ചാണ് ഉറങ്ങുക. ആ സമയത്ത് അതൊക്കെ ഫോട്ടോ എടുത്തുവെക്കുക എന്റെ സ്ഥിരം പരിപാടിയായിരുന്നു. ഒരിക്കലും ടൊവിനോ നേരെ കിടന്ന് ഉറങ്ങുന്നത് കാണാൻ പറ്റില്ല. അവൻ കെട്ടിപിടിച്ച് ഉറങ്ങുന്നത് പ്രോട്ടീൻ പൗ‍ഡറല്ല. ടിൻ‌ മാത്രമാണ് പ്രോട്ടീൻ പൗ‍ഡറിന്റേത് ഉള്ളിൽ ബിസ്ക്കറ്റാണ്. അവന്റെ വളർച്ച കാണുമ്പോൾ സന്തോഷമാണ്. വന്ന വഴി മറക്കാത്തവനാണ് ടൊവിനോയെന്നും', മാത്തുകുട്ടി പറയുന്നു.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X