തണ്ണീര്‍മത്തന്‍ കണ്ടപ്പോള്‍ തന്നെ ഹോമിലെ ചാള്‍സായി നസ്‌ലനെ ഉറപ്പിച്ചു, തുറന്നുപറഞ്ഞ് റോജിന്‍ തോമസ്
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നസ്‌ലെന്‍. ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയില്‍ പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച റോളാണ് നസ്‌ലെന്‍ ചെയ്തത്. മാത്യൂ തോമസ് ചെയ്ത ജെയ്‌സന്‌റെ സുഹൃത്തുക്കളില്‍ ഒരാളായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. തണ്ണീര്‍മത്തന് ശേഷം കുരുതി, ഹോം എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി നടന്‍. ഓണം റിലീസായി എത്തിയ ഹോം സൂപ്പര്‍ഹിറ്റായപ്പോള്‍ നസ്‌ലെന്റെ കഥാപാത്രത്തിനും കൈയ്യടി ലഭിച്ചിരുന്നു.
മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
നല്ല രീതിയില്‍ തന്‌റെ കഥാപാത്രം അവതരിപ്പിക്കാന്‍ നടന് സാധിച്ചിട്ടുണ്ട്. ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജു പിളള, ജോണി ആന്റണി ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം നസ്‌ലെന്റെ പ്രകടനത്തെ കുറിച്ചും പ്രേക്ഷകര്‍ എടുത്തുപറയുന്നു. അതേസമയം ഹോം സിനിമയിലേക്ക് നസ്‌ലെന്‍ വന്നതിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംവിധായകന്‍ റോജിന്‍ തോമസ്. ഡ്യൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

ഫ്രൈഡെ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രമാണ് ഹോം. ഇപ്പോഴത്തെ കാലത്ത് മിക്ക വീടുകളിലും നടക്കുന്ന സംഭവ വികാസങ്ങള്‍ തന്നെയാണ് ഹോമിലും കാണിക്കുന്നത്. അതുകൊണ്ട് തന്നെ കാണുന്നവര്‍ക്ക് എല്ലാം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയാണ് ചിത്രത്തിന്‌റെത്. ഇന്ദ്രന്‍സിന്‌റെ ഒലിവര്‍ ട്വിസ്റ്റ് എന്ന നായകകഥാപാത്രം തന്നെയാണ് സിനിമയില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നത്. ഒപ്പം തന്നെ ഭാര്യയായി എത്തുന്ന മഞ്ജു പിളളയും മക്കളായ ശ്രീനാഥ് ഭാസി, നസ്‌ലെന്‍ തുടങ്ങിയവരുടെയും പ്രകടനവും ശ്രദ്ധേയമാണ്.

ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് രംഗങ്ങള്‍ സിനിമയിലുണ്ട്. ഡാര്‍ക്ക് ത്രില്ലറുകള്‍ കണ്ട് പ്രേക്ഷകര്‍ മടുത്ത സമയത്താണ് ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയ്‌നറായി ഹോം എത്തിയത്. അതേസമയം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഹോമിലെ അനിയന്‍ കഥാപാത്രമായി നസ്‌ലനെ തീരുമാനിച്ചിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. ചാള്‍സ് എന്ന കഥാപാത്രമായിട്ടാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്.

തണ്ണീര്‍മത്തന്‍ സിനിമ കണ്ട അന്നുമുതല്‍ ഞാന്‍ മനസില്‍ കരുതിവെച്ചതാണ് അനിയന്‌റെ കഥാപാത്രം നസ്‌ലെന്‍ ചെയ്യണം എന്നുളളത്. അന്ന് പക്ഷെ കഥാപാത്രമായ ചാള്‍സിന് ആവശ്യമായ പ്രായം അവന്‍ എത്തിയിട്ടുണ്ടായിരുന്നില്ല, റോജിന്‍ പറഞ്ഞു. മലയാള സിനിമയില്‍ തന്‌റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രാപ്തനായ അഭിനേതാവാണ് നസ്‌ലെന്‍ എന്ന് വിജയ് ബാബു മുന്‍പ് പറഞ്ഞിരുന്നു. നസ്‌ലെന്‍ ഇന്നുളള യുവനടന്മാരില്‍ എറ്റവും ഭാവിയുളള അഭിനേതാക്കളിലൊരാളാണ്.
Recommended Video

'കുരുതിയിലും തണ്ണീര്‍മത്തനിലും നമ്മള്‍ അത് കണ്ടു. ഇപ്പോള്‍ ഹോമിലും അത്രയും മികച്ച പെര്‍ഫോമന്‍സാണ് നസ്‌ലെന്‍ നല്‍കിയിരിക്കുന്നത്. മികച്ച ഭാവിയാണ് നസ്‌ലനെ കാത്തിരിക്കുന്നത് എന്നതില്‍ സംശയമില്ല', വിജയ് ബാബു പറഞ്ഞു. അതേസമയം മമ്മൂട്ടിയുടെ മധുരരാജയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് നസ്‌ലന്‍റെ തുടക്കം. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയില്‍ മുഴുനീള വേഷം ചെയ്തു. ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്‌റെ നാഥനാണ് നസ്ലെന്‌റെതായി വരാനിരിക്കുന്ന പുതിയ സിനിമ. വലിയ ആകാംക്ഷകളോടെ ദിലീപ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്.


Click it and Unblock the Notifications