പരാജയപ്പെട്ട തന്റെ ചില സിനിമകള്‍ പ്രിയപ്പെട്ട ചിത്രം, ചാക്കോച്ചൻ ചിത്രത്തെ കുറിച്ച് റോഷൻ ആൻഡ്രൂസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. 2005 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ഉദയനാണ് താരത്തിലൂടെയാണ് റോഷൻ ആൻഡ്രൂസ് വെള്ളിത്തിരയിൽ എത്തുന്നത്. മോഹൻലാൽ, മീന, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, മുകേഷ്, സലിം കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വൻ വിജയമായിരുന്നു. ഇതിന് ശേഷം മികച്ച ചിത്രങ്ങളുമായി സംവിധായകൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു.

2016 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്കൂൾ ബസ് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും മികച്ച നിരൂപക ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അപർണ്ണ ഗോപിനാഥ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പുറത്ത് ഇറങ്ങിയിട്ട് 5 വർഷം പൂർത്തിയാവുകയാണ്. ഇപ്പാഴിത ചിത്രത്തിനെ കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ വൈറലാകുകയാണ്. ഞാന്‍ ചെയ്തതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് 'സ്കൂള്‍ ബസ്'... എന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...
"ഞാന്‍ ചെയ്തതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് 'സ്കൂള്‍ ബസ്'. എനിക്ക് ഒരുപാട് അഭിനന്ദനം ലഭിച്ച സിനിമയാണത്. പക്ഷേ കാശ് കിട്ടാതെ പോയ സിനിമയാണ്. ബോക്സ് ഓഫീസ് വിജയത്തിനപ്പുറം ചില സിനിമകള്‍ക്ക് ഒരു ലൈഫ് ഉണ്ടാകും. എന്നും അത് ചര്‍ച്ച ചെയ്യപ്പെടും. 'സ്കൂള്‍ ബസ്' ഇറങ്ങി കഴിഞ്ഞു ഒരുപാട് പേര്‍ ആ സിനിമ മികച്ചതാണ് എന്ന രീതിയില്‍ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ ചിത്രം ബിസിനസ് പരമായി നിര്‍മ്മാതാവിന് നേട്ടം ഉണ്ടാക്കി കൊടുത്ത സിനിമയല്ല. ഞാന്‍ ചെയ്തു ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട ചുരുക്കം ചില സിനിമകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിലൊന്നാണ് സ്കൂള്‍ ബസ്". റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.
Recommended Video
പ്രതിപൂവൻകോഴിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം. മഞ്ജുവാര്യർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് ആണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്


Click it and Unblock the Notifications











