ദിലീപ് കേസില്‍ കുടുങ്ങി നിന്ന സമയത്തും വാരിയത് കോടികള്‍! ഇതിന്റെ പേരിലൊന്നും അദ്ദേഹത്തെ തകര്‍ക്കാന്‍ പറ്റില്ല

ജനപ്രിയ നടന്‍ എന്ന ലേബലില്‍ മലയാളത്തില്‍ നിറഞ്ഞ് നിന്നിരുന്ന നടനാണ് ദിലീപ്. കൊച്ച് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ദിലീപിന്റെ ആരാധകരാണ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി വലിയ നഷ്ടമാണ് താരത്തിന്റെ ജീവിതത്തിലുണ്ടായത്. ഇത് സിനിമയെയും അനുബന്ധ മേഖലെയും കാര്യമായി ബാധിച്ചു.

ഇങ്ങനൊരു കേസില്‍ അകപ്പെട്ടത് കൊണ്ട് ദിലീപിന്റെ സിനിമകള്‍ പരാജയപ്പെട്ട് പോകുമെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്ന് പറയുകയാണ് സംവിധായകന്‍ സാബു സര്‍ഗം. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dileep

മലയാള സിനിമയില്‍ അല്ലാതെ വേറേത് ഭാഷ എടുത്ത് നോക്കിയാലും തിരക്കഥയും സാങ്കേതിക മികവും മോശമായത് കൊണ്ട് സിനിമ പരാജയപ്പെട്ട് പോയേക്കാം. പണ്ട് മുതല്‍ സിനിമാ തിയേറ്ററിന് പുറത്ത് കപ്പലണ്ടി വിറ്റ് നടന്നിരുന്ന ആളുകള്‍ക്ക് പോലും ഇന്ന് സിനിമയുടെ ടെക്‌നിക് അറിയാമെന്നാണ് പറയുന്നത്. കാരണം സിനിമ അത്രയും ജനകീയമായി.

ഒരു സിനിമ പരാജയപ്പെടാന്‍ കാരണം അതിലെ നടന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. രാമലീല ദിലീപേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ്. അതും പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്താണ് റിലീസ് ചെയ്യുന്നത്. കേസിന്റെ കാരണങ്ങള്‍ കൊണ്ട് സ്ത്രീകളടക്കമുള്ളവരെ സ്വാധീനിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം കുറഞ്ഞ് സിനിമ പരാജയപ്പെടുമെന്നും എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉണ്ടാവില്ല.

മുപ്പത് കോടിയിലധികം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന പടത്തിന്റെ ബിസിനസ് നടന്നത്. എന്നാലും കുഞ്ഞിക്കൂനന്‍, സിഐഡി മൂസ തുടങ്ങിയ സിനിമകളുടെ കൂടെ അതൊരു ഗംഭീരചിത്രമായി കാണാന്‍ പറ്റില്ല. എങ്കിലും ആറ് വയസുള്ള കുട്ടി മുതല്‍ തൊണ്ണൂറ് വയസാവര്‍ വരെ ദിലീപ് എന്ന നടനില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്. അവര്‍ക്ക് ചിരിക്കാന്‍ സാധിക്കുന്നുണ്ട്.

ആദ്യ കാലങ്ങളില്‍ മലയാളത്തിലെ കുറച്ച് സ്ത്രീകള്‍ ഈ കേസുമായി ബന്ധപ്പെട്ട് നടിയുടെ ഒപ്പം നിന്നിട്ടുണ്ടെങ്കിലും ദിലീപ് എന്ന നടനെ ആരും കൈ വിട്ടിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. സിനിമകള്‍ പരാജയപ്പെട്ട് പോയിട്ടുണ്ടെങ്കില്‍ അതിന് വേറെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായത് കൊണ്ടാവാം. ഒന്നുകില്‍ സ്‌ക്രീപ്റ്റ് മോശമായിരിക്കും.

dileep

തോക്കും ആക്ഷന്‍ സിനിമകളൊന്നും ദിലീപില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കില്ല. എല്ലാവരും ചിരിക്കാനുള്ളത് ഉണ്ടോന്നാണ് ദിലീപില്‍ നിന്നും പ്രതീക്ഷിക്കുക. സൂപ്പര്‍താരങ്ങളാണ് ഇന്‍ഡ്‌സ്ട്രി ഭരിക്കുന്നതെന്ന് പറഞ്ഞാലും ഒരു കാലത്ത് ദിലീപും അങ്ങനെയായിരുന്നു. അന്നത്തെ പരിശോധിച്ച് നോക്കിയാല്‍ സാറ്റ്‌ലൈറ്റ് മൂല്യം അനുസരിച്ച് അദ്ദേഹം മുന്നിലായിരുന്നു.

എല്ലാ കാലത്തും എല്ലാവര്‍ക്കും ഹിറ്റുകള്‍ കിട്ടില്ല. പക്ഷേ ദിലീപേട്ടനെ ആവറേജിന് മുകളിലുള്ള പടം വിറ്റ് പോവുമായിരുന്നു. ഞാന്‍ കേട്ടിട്ടുള്ളത് സാറ്റ്‌ലൈറ്റ് വാല്യൂവും ഓവര്‍സീസ് വാല്യൂവും ഏറ്റവും കൂടുതലുള്ള ഒരു നടന്‍ ദിലീപായിരുന്നു.

എന്തോ ആകസ്മികമായി ഒരു കേസും അനുബന്ധമായ പ്രശ്‌നങ്ങളും വന്ന് അതിനൊരു ഇടിവ് ഉണ്ടായി എന്ന് പറയുന്നത് സത്യമാണ്. സിനിമയെ ബാധിക്കാത്ത തരത്തില്‍ പുറത്തുള്ള ചില സംവിധാനങ്ങളുണ്ട്. ഒടിടി ഓക്കെ ഒരു ടീമിന്റെ കൈയ്യിലാണ്. മറ്റേ പടം ഹിറ്റാണെങ്കിലും അതിങ്ങനെ പോവില്ലട്ടോ, അതുകൊണ്ട് കുറച്ച് പടം എടുക്കേണ്ടെന്ന് പറയും. അതൊരു ടീമാണ്. സാറ്റ്‌ലൈറ്റ് എന്ന് പറയുന്നതും ഒരു ടീം ചേര്‍ന്നാണ് തീരുമാനിക്കുന്നത്. അതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടാവാം. എന്നാലും ജനങ്ങളുടെ മനസില്‍ എന്നും ദിലീപ് ഉണ്ട്. അദ്ദേഹം ഒറ്റപ്പെട്ടു എന്ന് പറയാന്‍ സാധിക്കില്ല.

More from Filmibeat

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X