ഇരട്ടക്കുട്ടികളുടെ അച്ഛനായി സജി സുരേന്ദ്രന്‍, പതിനാറ് വര്‍ഷത്തെ കാത്തിരിപ്പ്, സന്തോഷം പങ്കുവെച്ച് സംവിധായകന്‍
ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് സജി സുരേന്ദ്രന്‍. ആദ്യ ചിത്രത്തിന് ശേഷം ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ ഉള്‍പ്പെടെയുളള സിനിമകളും സംവിധായകന്‌റെതായി പുറത്തിറങ്ങി. സിനിമയ്ക്ക് മുന്‍പ് സീരിയലുകള്‍ ഒരുക്കിയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു സംവിധായകന്‍. അതേസമയം ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുളള സജി സുരേന്ദ്രന്‌റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇരട്ടകുട്ടികളുടെ അച്ഛനായ സന്തോഷ വിവരം പങ്കുവെച്ചാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളാണ് സജി സുരേന്ദ്രന്‌റെയും ഭാര്യ സംഗീതയുടെയും ജീവിതത്തിലേക്ക് എത്തിയത്. രണ്ട് ആണ്‍കുട്ടികള്‍, അതുകൊണ്ടുതന്നെ അത്ഭുതവും സന്തോഷവും ഇരട്ടിയാണ് എന്ന കുറിപ്പോടെയാണ് സജി സുരേന്ദ്രന്‍ എത്തിയത്. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് മക്കള്‍ എത്തിയത്.
സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം
2005ലാണ് സജി സുരേന്ദ്രനും അവതാരകയായ സംഗീതയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇവരുടെ വിവാഹം. അതേസമയം ടെലിവിഷന്‍ രംഗത്ത് ഒരുകാലത്ത് സജീവമായിരുന്നു സജി സുരേന്ദ്രന്‍. മേഘം, മാനസം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരമ്പരകള്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്തു. ആംഗ്രി ബേബീസ് ഇന്‍ ലവ്, ഷീ ടാക്‌സി തുടങ്ങിയവയാണ് സംവിധായകന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍.
Recommended Video
ഇപ്പോള്‍ മനസിനക്കരെ എന്ന പരമ്പരയുടെ സംവിധായകനാണ് സജി സുരേന്ദ്രന്‍. തിരുവനന്തപുരം സ്വദേശിയായ സജി സുരേന്ദ്രന്‍ സഹസംവിധായകനായിട്ടാണ് മിനിസ്‌ക്രീനിലൂടെ തുടങ്ങിയത്. പിന്നീട് സ്വതന്ത്ര സംവിധായകനായ ശേഷമാണ് സിനിമാരംഗത്തേക്കും എത്തുന്നത്. ജയസൂര്യ, ജയറാം, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം സജി സുരേന്ദ്രന്‍റെ സിനിമകളില്‍ നായകന്മാരായിട്ടുണ്ട്.


Click it and Unblock the Notifications











