'മലയാളത്തിലേത് പോലെ അല്ല ഹിന്ദിയില്‍'; സംഗീത് ശിവന്‍ വിടവാങ്ങുന്നത് ആ രണ്ട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി'

മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ സിനിമകള്‍ സംവിധാനം ചെയ്ത പ്രശസ്തനായ സംവിധായകനായിരുന്നു സംഗീത് ശിവന്‍. യോദ്ധയടക്കം നിരവധി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത് ശിവന്‍ ലോകത്തോട് വിട പറഞ്ഞത് ചികിത്സയിലിരിക്കെയാണ്.

ഇപ്പോഴിതാ രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹം സഫലമാക്കാതെയാണ് സംഗീത് ശിവന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച് ഹിറ്റ് നേടിയ യോദ്ധയുടെ രണ്ടാം ഭാഗം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം രോമാഞ്ചത്തിന്റെ ഹിന്ദി റീമേക്കിന്റെ പണിപ്പുരിയിലായിരുന്നു സംഗീത് ശിവന്‍.

sangeeth

തന്റെ അടുത്ത ചലച്ചിത്ര സംരംഭങ്ങളെക്കുറിച്ച് സംഗീത് ശിവന്‍ കൗമുദി ടിവിയ്ക്ക് ഒരു വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യോദ്ധയുടെ രണ്ടാം ഭാഗത്തിന് കോണ്‍സപ്റ്റ് കിട്ടി. അന്ന് ഇതിന്റെ കൂടെ വര്‍ക്ക് ചെയ്തവരൊക്കെ വലിയ ടെക്‌നീഷ്യന്‍സ് ആയിരുന്നു. അപ്പോള്‍ അതുപോലെ ഒരു ത്രില്‍ കിട്ടിയാലല്ലേ ചെയ്യാന്‍ കഴിയുകയുള്ളു. ഒരു കോണ്‍സപ്റ്റില്‍ വര്‍ക്ക് ചെയ്ത് വന്നപ്പോഴാണ് അമ്പിളിച്ചേട്ടന് അപകടം പറ്റിയത്. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു വേറെ ഒരു രീതിയില്‍ ചിന്തിക്കാമെന്ന്.

അതുവരെ വന്നാല്‍ വന്നു എന്നായിരുന്നു. പിന്നെ അതില്‍ കോണ്‍ഷ്യസ് ആയി സെക്കന്‍ഡ് പാര്‍ട്ട് വന്നാല്‍ എന്തായിരിക്കാം എന്നൊക്കെ ചിന്തിച്ചു. ഒരു ജനറേഷന്‍ കഴിഞ്ഞില്ലേ. ഇനി അടുത്ത തലമുറയല്ലേ ഉള്ളത്. ഇനി അടുത്ത തലമുറയ്ക്ക് അത് കൈമാറാം എന്ന രീതിയിലാണ് ആലോചിച്ചത്. എത്ര വേഗം പറ്റുന്നോ അത്രയും വേഗം ചെയ്യണമെന്നാണ് കരുതുന്നതെന്നും സംഗീത് ശിവന്‍ പറഞ്ഞു.

കണ്‍സപ്റ്റ് ഓക്കെയായെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നും സംഗീത് ശിവന്‍ പറഞ്ഞിരുന്നു. പഴമയും പുതുമയും ചേര്‍ന്നുള്ള ഒരു സിനിമയായിരിക്കും ഉറപ്പായും സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടാകും.

യോദ്ധയ്ക്ക് ഇപ്പോഴും കിട്ടുന്ന ജനപ്രീതി വളരെ നല്ലതാണ്. അന്ന് എടുത്ത സമയത്തൊന്നും ഇതുപോലെ ഒരു ജനപ്രീതി കിട്ടുമെന്ന് കരുതിയതല്ല എന്നും സംഗീത് ശിവന്‍ അന്നത്തെ അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തില്‍ നമുക്ക് എന്തും ചെയ്യാം. പക്ഷെ അതിന് കൃത്യമായ ലോജിക്ക് വേണം. എന്നെങ്കിലേ ആളുകള്‍ അത് സ്വീകരിക്കൂ എന്നും സംഗീത് ശിവന്‍ പറയുന്നു. ജിതു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും അതിന്റെ റൈറ്റ്‌സ് ഹിന്ദിയില്‍ താനും കൂ ചേര്‍ന്നാണ് വാങ്ങിയതെന്നും സംഗീത് ശിവന്‍ പറഞ്ഞു. പ്രൊഡക്ഷനും ഡയറക്ഷനും ചെയ്യുന്നുണ്ട്.

sangeeth

ആ സിനിമയുടെ ഭംഗി എന്ന് പറയുന്നത് ആ കുട്ടികളുടെ സ്വഭാവ സവിശേഷതയാണ്. ആരാണ് അതില്‍ ഹീറോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുണ്ട്. ഇതിന് പറ്റിയ ആര്‍ടിസ്റ്റുകളെ നോക്കിക്കൊണ്ടിരിക്കുകയാാണ്. എഴുത്ത നടന്നുകൊണ്ടിരിക്കുകയാണ്. കഥ അതേപോലെയല്ല, അഡാപ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഗീത് ശിവന്‍ പറഞ്ഞിരുന്നു.

എന്നാല്‍ കപ്കപി എന്ന് പേരിട്ടിരിക്കുന്ന രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സംഗീത് ശിവന്റെ മരണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.

More from Filmibeat

Read more about: sangeeth sivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X