For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല ഓർമ കുറവ് ഉണ്ട്, കൂനും വന്നിട്ടുണ്ട്, നടൻ ടിപി മാധവനെ കണ്ടതിനെ കുറിച്ച് ശാന്തിവിള ദിനേശ്

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ അഭിനേതാവാണ് ടി പി മാധവൻ. ചെറുതും വലുതുമായ 600 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1975 ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് ടിപി വെളളിത്തിരയിൽ എത്തുന്നത്. 1980- 90 കളിൽ പുറത്ത് ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലും മാധവൻ അഭിനയിച്ചിരുന്നു. വലിയ കഥാപാത്രങ്ങളല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ മുഖം പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ കഴിയില്ലായിരുന്നു.‌

  അതീവ സുന്ദരിയായി സീരിയൽ നടി മാൻവി, ചിത്രങ്ങൾ കാണാം

  ലാലേട്ടന് പനിയും ശരീര വേദനയുമായിരുന്നു, എന്നിട്ടും നൃത്തം ചെയ്തു, ഹിറ്റ് ഗാനത്തെ കുറിച്ച് പ്രസന്ന മാസ്റ്റർ

  santhivila dinesh- tp madhvan

  മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച ആ നടൻ ഇന്ന് പത്താനപുരത്തെ ഗാന്ധിഭവനിലാണുള്ളത്. സിനിമയോടുള്ള അടങ്ങാനാവത്ത ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ ശിഥിലമാക്കിയത്. ഒരു സിനിമ കഥയെ വെല്ലുന്ന ജീവിത സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നു വന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശാന്തിവിള ദിനേശിന്റെ പുതിയ വീഡിയോയാണ്. ടിപി മാധവനെ കണ്ടതിനെ കുറിച്ചും അദ്ദേഹത്തിന്റെ മനസ്സിലുളള സങ്കടത്തെ കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞത്. സംവിധായകന്റെ യൂട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയാണ് വെളിപ്പെടുത്തിയത്.

  ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കറൻസി ഉണ്ടാക്കിയത് ഇങ്ങനെ, ഒരു നോട്ട് പുറത്ത് പോയാൽ പ്രശ്നമാകും...

  ഗാന്ധിഭവൻ നൽകിയ അവാർഡ് വാങ്ങാൻ പോയപ്പോഴാണ് മാധവൻ ചേട്ടനെ കണ്ടത്. ആറ് ഏഴ് മാസങ്ങൾക്ക് മുൻപ് കണ്ട മാധവേട്ടനെ ആയിരുന്നില്ല അന്ന് ഞാൻ കണ്ടത്. അൽപം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങിയിരുന്നു. നല്ല ഓർമക്കുറവുമുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല ദുഃഖം ബാധിച്ചിരുന്നു. ഞാൻ ഗാന്ധി ഭവനിലെ സോമരാജൻ സാറിനോട് ഇതിനെ കുറിച്ച് സംസാരിരിച്ചിരുന്നു. അദ്ദേഹത്തിന് തന്നെ ഒഴിവാക്കി പോയ ഭാര്യയേയും മകനേയും കാണാൻ ആഗ്രഹമുണ്ടെന്ന് തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.മോഹൻലാലിനെ കാണാനും മാധവൻ ചേട്ടന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അത് നേരത്തെ വീഡിയോയിൽ പറയുകയും ചെയ്തിരുന്നു. ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്തോ എന്നും അദ്ദേഹത്തിനോട് തിരക്കി. എന്നാൽ ആരും വന്നില്ലെന്നായിരുന്നു സോമരാജൻ സാർ പറഞ്ഞത്.

  ഉച്ചയൂണിന് ശേഷം മാധവേട്ടനോട് വീണ്ടും ഞാൻ സംസാരിച്ചിരുന്നു. എന്തെങ്കിലും അലട്ടുന്നുണ്ടോ എന്ന് തിരക്കി. ഇല്ലെന്നായിരുന്നു മറുപടി. മോഹൻലാൽ വിളിച്ചോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. ''വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കിൽ വരട്ടെ. അതൊന്നും ഇപ്പോൾ ആഗ്രഹിക്കുന്നില്ല. വന്നില്ല എന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് ഒരു പരാതിയുമില്ലെന്ന്'' അദ്ദേഹം പറഞ്ഞു. മോഹൻലാലിനോട് ഈ ആവശ്യം പറയണമെന്ന് നടനും അമ്മയുടെ സെക്രട്ടറിയുമായി ഇടവേള ബാബുവിനോട് ശാന്തിവിള ദിനേശ് ഈ പരിപാടിയിലൂടെ പറഞ്ഞുണ്ട്. മോഹൻലാലിനെ പോലെ വിശാലമായി ചിന്തിക്കുന്നയാൾ ഗാന്ധി ഭവനിൽ പോയി മാധവേട്ടനെ കാണണമെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

  ഭാര്യയേയും മകനേയും കാണാൻ ആഗ്രഹമുണ്ടോ എന്നും ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടെന്താണ് കാര്യം. അവർക്ക് ആഗ്രഹം വേണ്ടേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് മകനേയും ഭാര്യയേയും കാണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും ശാന്തിവിളി ദിനേശൻ വീഡിയോയിൽ പറയുന്നുണ്ട്. തനിക്ക് നേരിൽ സംസരിച്ചപ്പോൾ തേന്നിയതാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഗിരിജ മേനോനാണ് ടിപി മാധവന്റെ ഭാര്യ. ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണ മേനോൻ ആണ് മകൻ. ബോളിവുഡിലെ പ്രമുഖയുവസംവിധായകനാണ് രാജകൃഷ്ണ മേനോൻ. നാല് സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇവ നാലും വലിയ വിജയമായിരുന്നു.

  ശാന്തിവിള ദിനേശിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഗാന്ധി ഭവൻ നടക്കുന്ന സോമരാജൻ സാറിനും കുടുംബത്തിനും വലിയ സല്യൂട്ട്...അവിടെ സർവ്വീസ് ചെയ്യുന്നവർക്കും ഗാന്ധഭവൻ അഭ്യുതികാംഷികർക്കും ദിനേശനും കൂപ്പുകൈ,പണവും പദവിയും സ്വാധീനവും ഉള്ള സമയത്ത് ചിലർക്ക് ആരും വേണ്ട എന്ന മനോഭാവം എക്പെയർ ആകാൻ സമയത്താണ് കഴിഞ്ഞ പോയ കാലത്തെ തെറ്റുകളും കുറ്റങ്ങളും മനസ്സിലാക്കുന്നത് എന്നാൽ വൈകി വരുന്ന വിവേകം ഒന്നിനും പരിഹാരമാകില്ല. ഇത് കണ്ടെങ്കിലും പലരും മനസ്സിലാക്കുക,ചേട്ടൻ ഭാര്യയോടും മക്കളോടും ബന്ധുമിത്രാതികളാടും അഭ്യർത്ഥിച്ചപ്പോൾ കൂടെ ഹോട്ടലിൽ ചീട്ടുകളിച്ച കൊച്ചമ്മമാരോടും അഭ്യർത്ഥിയ്‌ക്കാമായിരുന്നു, TP മാധവൻ എന്ന പക്കത ഏറെ നിറഞ്ഞ മലയാള നടൻ , ഏറെ ഇഷ്ടം.നല്ല ജീവിത പാഠങ്ങൾ ഞങ്ങൾക്ക് നൽകുന്ന ദിനേശ് സാറിന് നന്മകൾ നേരുന്നു. You are also a mentor, ഈ എപ്പിസോഡ് അത് കൂടിയാണ്.നന്ദി... തുടങ്ങിയ കമന്ഡറുകളാണ് ലഭിക്കുന്നത്.

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  കടപ്പാട്, ശാന്തിവിഴ ദിനേശൻ യുട്യൂബ് ചാനൽ

  Read more about: santhivila dinesh tp madhavan
  English summary
  Director Santhivila Dinesh About Actor Tp Madhavan Health Condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X