ഒരു കാലത്ത് ജീവനോളം സ്നേഹിച്ചു, വീഡിയോ തെളിവോടെ ദിലീപ് പിടിച്ചു; പിന്നിലൊരാളുണ്ടെന്ന് ശാന്തിവിള ദിനേശ്

ന‌ടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി നിരന്തരം സംസാരിക്കുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപിനെ കുറ്റ വിമുക്തനാക്കിയുള്ള കോടതി വിധിയെ ശാന്തിവിള ദിനേശ് സ്വാ​ഗതം ചെയ്യുന്നു. ദിലീപിനെ ചിലർ കുടുക്കിയതാണെന്നാണ് സംവിധായകന്റെ വാദം. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. ദിലീപിന് വേണ്ടി താൻ സംസാരിക്കുന്നതിന് കാരണമുണ്ടെന്ന് ഇയാൾ പറയുന്നു.

നീ എന്തിനാണ് വേണ്ടാത്ത പുകിൽ പിടിക്കുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും എന്നോട് ചോദിക്കാറുണ്ട്. എന്റെ ബാല്യം പോലെ കഠിനമായ ജീവിതാനുഭവങ്ങളിലൂടെ ജീവിച്ച് സ്വന്തം അധ്വാനത്തിലൂടെയും ബുദ്ധിയിലൂടെയും ഭാ​ഗ്യത്തിലൂടെയും പടി പടിയായി വളർന്ന് വന്ന യുവാവിനെ ആസൂത്രിതമായി കുടുക്കാൻ ഒരു സംഘം പെണ്ണുങ്ങൾ ഇറങ്ങി. അവർക്ക് പിന്തുണയുമായി പ്രൊഫഷണൽ പകയുള്ള ഒരുപിടി മീശ വെച്ചവൻമാർ കൂടെ കൂടുകയും ചെയ്യുന്നത് കണ്ടപ്പോൾ, പാല് കൊടുത്ത കെെയ്ക്ക് കൊത്തുന്ന നാ​ഗ യക്ഷിമാരുടെ ചെയ്തികൾ കണ്ടപ്പോൾ ഇതല്ലല്ലോ ശരിയെന്ന സ്വയം ബോധ്യത്തിൽ നിന്നാണ് ഞാൻ ദിലീപ് തെറ്റുകാരനല്ല എന്ന് വാദിച്ച് തുടങ്ങിയത്.

Santhivila Dinesh  Dileep

ഞാൻ സംസാരിച്ച് തുടങ്ങുമ്പോൾ ദിലീപ് ജയിലിലാണ്. എനിക്കയാളെ പരിചയവുമില്ല. എന്നാൽ ആ നടി എനിക്ക് പ്രിയപ്പെട്ടവളുമായിരുന്നു. അന്ന് അവർക്ക് ദിലീപ് ഈ കേസിൽ ഉൾപ്പെട്ടവനും ആയിരുന്നില്ല. മൂന്ന് മാസത്തിന് ശേഷം ദിലീപിനെ ഒരു കാലത്ത് ജീവനോളം സ്നേഹിക്കുകയും പിന്നീട് കള്ളത്തരങ്ങൾ വീഡിയോ തെളിവുകളോടെ ദിലീപ് പിടിക്കുകയും ചെയ്തപ്പോൾ ശത്രുവാകുകയും ചെയ്ത ഒരു വിചിത്ര ജന്മം ഈ നടിയോടൊപ്പം കൂടെ കൂടി. എല്ലാം ദിലീപിന്റെ തലയിൽ വെച്ച് കൊടുത്തതാണല്ലോ കേസ്. കേസിൽ ദിലീപിനെ ഒഴിവാക്കിയിട്ടും ചാനലുകാരും അവർക്ക് പ്രിയപ്പെട്ടവരും ചേർന്ന് പുലയാട്ട് നടത്തുകയാണ് ഇപ്പോഴും.

ഇതിന്റെ സൂത്രധാരക ഫാൻസി ഡ്രസിട്ട് 50 വയസായിട്ടും 20 വയസുകാർ കാണിക്കുന്നത് പോലെ ബെെക്കിന്റെ പുറത്ത് കയറി വിദേശരാജ്യത്ത് മഞ്ഞ് മലയിൽ ഓടിക്കുന്നത് വാർത്തകളിൽ കാണിക്കുന്നു. ക്രൂരയാണ് ഇവരെന്നും ശാന്തിവിള ​ദിനേശ് പറയുന്നു. ആളുടെ പേരെടുത്ത് പറഞ്ഞിട്ടില്ല. യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്സും ഓഫ് ആണ്.

2025 ഡിസംബർ എട്ടിനാണ് ന‌ടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നത്. എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനായി. ആറ് പേർ കേസിൽ ശിക്ഷിക്കപ്പെട്ടത്. 20 വർഷം തടവ് ശിക്ഷയാണ് ഓരോരുത്തർക്കും. കോടതി വിധിയിൽ അതിജീവിത അതൃപ്തി പ്രകടിപ്പിച്ചു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്ന് താൻ മനസിലാക്കിയെന്ന് അതിജീവിത തുറന്നടിച്ചു. വിധിക്കെതിരെ ഹെെക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. കോടതി വിധി കേട്ട് ദിലീപ് ദിലീപ് ഏറെക്കാലത്തിന് മാധ്യമങ്ങൾക്ക് മുമ്പിൽ വലിയ ആത്മവിശ്വാസത്തോടെ സംസാരിച്ചു. ന

ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഡാലോചന കേസ് ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥനും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് അത് പ്രചരിപ്പിച്ചു. ഈ കേസിൽ യഥാർത്ഥ ഗൂഡാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. എന്റെ കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. എനിക്ക് വേണ്ടി ആത്മാർത്ഥമായി ഡിഫൻസ് ചെയ്ത അഭിഭാഷകരോടുള്ള ആത്മാർത്ഥമായ നന്ദി പറയുന്നു എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X