'കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗം'; ദിനേശ്!

സിനിമാ കഥകളും സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ലൊക്കേഷൻ കഥകളും ആരാധകരിലേക്ക് കൂടുതലായി എത്തി തുടങ്ങിയത് സോഷ്യൽമീഡിയയുടെ ഉപയോ​ഗം ആളുകൾക്കിടയിൽ വർധിച്ചതോടെയാണ്. പണ്ടൊക്കെ വല്ലപ്പോഴും വാരികകളിൽ അച്ചടിച്ച് വരുന്ന അഭിമുഖങ്ങൾ വായിച്ചാണ് സിനിമാ ലോകത്ത് നടക്കുന്നതിനെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞിരുന്നത്. മുകേഷ്, ദിനേശ് പണിക്കർ തുടങ്ങിയവർ ഇപ്പോൾ സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.

എന്നാൽ മിക്കപ്പോഴും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിച്ച് വിവാദങ്ങളിൽ ഉൾപ്പെടുന്ന ഒരാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളെ കുറിച്ച് അടക്കം മോശമായി സംസാരിക്കുന്നുവെന്നതിന്റെ പേരിൽ ശാന്തിവിള ദിനേശ് എപ്പോഴും വിമർശിക്കപ്പെടാറുണ്ട്. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് ശാന്തിവിള ദിനേശ് സിനിമാക്കാർക്കെതിരെ തുറന്നടിക്കാറുള്ളത്.

Santhivila Dinesh

സിനിമാ താരങ്ങൾക്കിടയിൽ ലഹരി ഉപയോ​ഗം വർധിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ മുഖം നോക്കാതെ പല നടന്മാർക്കെതിരേയും ശാന്തിവിള ദിനേശ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. മോഹൻലാലിനെ കുറിച്ച് അടുത്തിടെ ശ്രീനിവാസൻ മോശം പരാമർശം നടത്തിയപ്പോഴും ശ്രീനിവാസനെതിരെ ശാന്തിവിള ദിനേശ് രം​ഗത്തെത്തിയിരുന്നു.

തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ തനിക്ക് മടിയില്ലാത്തത് കൊണ്ടാണ് ശ്രീനിവാസനുമായി സൗഹൃദമുണ്ടായിട്ടും അദ്ദേഹത്തിനെതിരെ സംസാരിച്ചതെന്നാണ് ശാന്തിവിള ദിനേശ് മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'മലയാള സിനിമയിൽ ഞാൻ അഭിമാനത്തോടെ അം​ഗീകരിക്കുന്ന അഞ്ചുപേരെ എടുത്താൽ അതിൽ‌ ഒരാൾ ശ്രീനിച്ചേട്ടനായിരിക്കും. പക്ഷെ മോഹൻലാലിന്റെ കാര്യത്തിൽ ആ പറഞ്ഞ കമന്റുകൾ പറയാൻ പാടില്ലായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്ന് രണ്ടുപേർ കൂടി വെള്ളമടിച്ചുകൊണ്ടിരിക്കുമ്പോൾ പലതും പറയും. അങ്ങനെ ഏതോ ഒരു ദിവസം മോഹൻലാൽ നസീർ സാറിനെ കുറിച്ച് പറഞ്ഞതായിരിക്കാം.'

'പക്ഷെ ഞാൻ നൂറ് ശതമാനം ഉറപ്പിച്ച് പറയുന്നു... അദ്ദേഹത്തിന്റെ ബന്ധു താജ് ബഷീർ അടക്കം പറഞ്ഞ കമന്റ് വെച്ചാണ് ഞാൻ പറയുന്നത്... നസീർ സാർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മോഹൻലാൽ ആ സിനിമ ചെയ്യുമായിരുന്നു' ശാന്തിവിള ദിനേശ് പറഞ്ഞു.

Santhivila Dinesh

നസീർ മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്യേണ്ട സിനിമയുടെ കഥ ശ്രീനിവാസൻ കണ്ടെത്താത്തത് മോഹൻലാൽ പറഞ്ഞ് കൊണ്ട് കൂടിയാണ് ശ്രീനിവാസനെ ബാധിച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നടി ഹണി റോസിനെ കുറിച്ചും അവരുടെ വസ്ത്രധാരണത്തെ വിമർശിച്ചും പരിഹ​സിച്ചും വരുന്ന കമന്റുകളെ കുറിച്ചും ശാന്തിവിള ദിനേശ് നിലപാട് വെളിപ്പെടുത്തി.

ഹണി റോസിന്റെ ഭാ​ഗത്തും തെറ്റുകളുണ്ടെന്ന തരത്തിലാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. കൃത്രിമത്വമുള്ള സാധനങ്ങൾ ശരീരത്തിൽ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗമെന്നാണ് നടിയെ കുറ്റപ്പെടുത്തി ശാന്തിവിള ദിനേശ് പറഞ്ഞത്.

'യുട്യൂബിലൊക്കെ ഹണിയെ കുറിച്ച് വരുന്ന കമന്റുകൾ കാണുമ്പോൾ ഭയങ്കര സങ്കടം തോന്നും. അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുമ്പോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുത്. വീട്ടിൽ‌ നിന്ന് പേരയ്ക്കയോ എന്തോ പറിക്കുന്ന വിഷ്വലിൽ ഒരു മെലിഞ്ഞ കൊച്ചാണുള്ളത്.... സാധാരണ ഒരു പെൺകുട്ടി. ഉദ്ഘാടനത്തിന് വരുമ്പോൾ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച് ഇരിക്കുന്നു.'

'ഇത് കാണുമ്പോഴാണ് ആളുകൾ കൂവുകയും കമന്റ് പറയുകയും ചെയ്യുക. നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല. ശരീരത്തിൽ കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗം. അവർ നടിയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് അതിൽ കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്' ശാന്തിവിള ദിനേശ് പറഞ്ഞു.

Read more about: santhivila dinesh honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X