'നടനെന്ന നിലയ്ക്ക് രക്ഷപ്പെടില്ല, ​​ഗോകുലിന് സുരേഷ്​ ​ഗോപി വേറെ ജോലി വാങ്ങി കൊടുക്കുന്നതാണ് നല്ലത്'; ദിനേശ്!

സിനിമ മേഖലയുമായി ബന്ധപ്പെട്ട് പല തുറന്ന് പറച്ചിലുകളും നടത്തുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ പല തുറന്ന് പറച്ചിലുകളും വിവാദമാകാറുണ്ട്. അടുത്തിടെ ​ദിലീപിനെ താൻ അനുകൂലിക്കുന്നുവെന്ന തരത്തിൽ ശാന്തിവിള ​ദിനേശ് സംസാരിച്ചപ്പോൾ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു.

ഇപ്പോഴിതാ മാസ്റ്റർ‌ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ നടന്മാരുടെ മക്കൾ അഭിനയത്തിലേക്ക് എത്തിയപ്പോൾ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ​

ഗോകുൽ സുരേഷിന് അഭിനയം വശമില്ലെന്നും നടന്റെ അച്ഛൻ സുരേഷ് ​ഗോപി ​ഗോകുലിന് പുതിയ ജോലി കണ്ടെത്തി കൊടുക്കുന്നതാണ് നല്ലതെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്. പാപ്പൻ സിനിമ കണ്ടശേഷം ​​ഗോകുലിന്റെ അഭിനയത്തിൽ തനിക്ക് താൽപര്യം തോന്നിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Suresh Gopi

'ശ്രീനിവാസന്റെ രണ്ട് മക്കളും സിനിമയിൽ വന്നു. അവർ രണ്ടുപേരും രണ്ട് വഴിക്ക് പോയി. വിനീത് ശ്രീനിവാസന് മാർക്കറ്റ് വാല്യുവുണ്ട്. വിനീത് ശ്രീനിവാസൻ ഒരു സിനിമ ഡയറക്ട് ചെയ്താൽ അത് ഒരു പരമ ബോറ് സിനിമയാണെങ്കിൽ കൂടിയും എങ്ങനെ പോയാലും ഒരു നാല്, അഞ്ച് കോടി രൂപ ലാഭം കിട്ടും. അത് അയാളുടെ കഴിവുകൊണ്ട് ഉണ്ടാക്കിയെടുത്തതാണ്.'

'എന്നാൽ ശ്രീനിവാസന്റെ ഇളയ പയ്യന് മാർക്കറ്റ് വാല്യു ഉണ്ടാകുന്നില്ല. അദ്ദേഹവും സംവിധായകനും നടനുമൊക്കയാണല്ലോ. നന്നായി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയല്ലേ. എന്നിട്ടും ക്ലച്ച് പിടിക്കുന്നില്ലല്ലോ. അതാണ് പറഞ്ഞത് സിനിമയിൽ ഒന്നും അങ്ങനെ നടക്കില്ല.'

'അതുപോലെ തന്നെ എം.ജി സോമൻ മകനെ സിനിമയിലേക്ക് കൊണ്ടുവന്നു. അയാളെ ഇന്ന് കാണാൻ പോലും ഇല്ല. അതേസമയം സുകുമാരന്റെ രണ്ട് മക്കളും സിനിമയിൽ വന്നു. രണ്ടുപേരും ഒന്നിനൊന്ന് മെച്ചമാണ്. അതുപോലെ തന്നെ മണിയൻ പിള്ള രാജുവിന്റെ മകൻ അഭിനയത്തിലേക്ക് വന്നു. പക്ഷെ ഒരു ചലനവും ഉണ്ടാക്കിയില്ലല്ലോ.'

'എന്നാൽ കുതിരവട്ടം പപ്പുവിന്റെ മകൻ വന്നു ഭയങ്കരമായി സിനിമയിൽ ക്ലിക്കായി. ഹരിശ്രീ അശോകന്റെ മകൻ അർജുൻ വന്നപ്പോൾ ആളുകൾ വളരെ അധികം ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ ഞാൻ ജോഷി സാറിന്റെ പാപ്പൻ പടം കണ്ടു. അതിൽ ​ഗോകുൽ സുരേഷ് എന്തിനാണെന്ന് പോലും എനിക്ക് സംശയം തോന്നി.'

suresh gopi

'സുരേഷ് ​ഗോപി എത്രയും പെട്ടന്ന് ആ കുട്ടികളെ ബിസിനസിലേക്കോ അല്ലെങ്കിൽ വിദേശത്ത് അയച്ച് എന്തെങ്കിലും വലിയ ജോലിയൊക്കെ വാങ്ങി കൊടുക്കുന്നതായിരിക്കും നല്ലത്. അല്ലാതെ നടൻ എന്ന നിലയ്ക്കൊന്നും രക്ഷപ്പെടില്ലെന്നും', ശാന്തിവിള ദിനേശ് പറഞ്ഞു. അച്ഛൻ സുരേഷ് ​ഗോപിയുടെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് ​ഗോകുലാണ്.

29കാരനായ ​ഗോകുൽ 2016മുതൽ അഭിനയത്തിൽ സജീവമാണ്. മുദ്ദു​ഗൗ ആയിരുന്നു ആദ്യ ചിത്രം. അർത്തനയുടെ നായക വേഷമാണ് താരം ചെയ്തത്. പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സായാഹ്ന വാർത്തകൾ പോലുള്ള സിനിമകളിൽ അഭിനയിച്ചു. കിങ് ഓഫ് കൊത്തയിലും ഒരു സുപ്രധാന കഥാപാത്രം ​ഗോകുൽ ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X