രണ്ട് പെൺമക്കളുടെ അച്ഛനല്ലേ, അപഹാസ്യമായ പണിയായിപ്പോയി, താനാരാണിത് പറയാനെന്ന് ചോദിക്കേണ്ട: ശാന്തിവിള ദിനേശ്

നടൻ സലിം കുമാറിന്റെ മരണ ശേഷം ദിലീപ് അന്ത്യോപചാരം അറിയിക്കാൻ എത്തിയപ്പോൾ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമയിലെ പ്രശസ്തരായ ആര് മരിച്ചാലും അവിടെയൊക്കെ ചെല്ലുന്ന ആളാണ് ദിലീപ്. സലിം കുമാർ മരിച്ച വിവരം അറിഞ്ഞയുടനെ തന്നെ ദിലീപ് അമൃതയിലെത്തി. മരിക്കുമെന്നുറപ്പായ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ദിലീപ് അവിടെ ചെന്നിരുന്നെന്ന് പിന്നെ ഞാൻ അറിഞ്ഞു. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടപ്പോൾ പരസ്യമായി ദിലീപിന് വേണ്ടി സംസാരിച്ച ആളായിരുന്നു സലിം കുമാർ. യാദൃശ്ചികമായി എവിടെയോ വെച്ച് എന്നെ കണ്ടപ്പോഴും നന്നായി, താങ്കളെങ്കിലും പരസ്യമായി അയാൾക്ക് വേണ്ടി പറയാനുണ്ടല്ലോ എന്ന് എന്നെ പ്രശംസിക്കുകയും ചെയ്തു.

അവർ ഒരു പാവം സ്ത്രീ, എല്ലാം തികഞ്ഞവർ ഈ ലോകത്തില്ല, രേണുവിനെ വിളിച്ചില്ല... കോൺടാക്ട് ഇല്ല; ഷിയാസ് കരീം!
അവർ ഒരു പാവം സ്ത്രീ, എല്ലാം തികഞ്ഞവർ ഈ ലോകത്തില്ല, രേണുവിനെ വിളിച്ചില്ല... കോൺടാക്ട് ഇല്ല; ഷിയാസ് കരീം!

പറവൂർ ടൗൺ ഹാളിൽ ദിലീപ് നിൽക്കുമ്പോൾ ഒരു വലിയ മനുഷ്യൻ അടുത്ത് വന്ന് കുശലം പറഞ്ഞു. ദിലീപ് അവിടെ നിന്നും മാറണമായിരുന്നു. എന്നാൽ ദിലീപ് അവിടെ നിന്നും വർത്തമാനം പറഞ്ഞു. പെട്ടെന്ന് മഴ ചാറിയപ്പോൾ ഭരണം മാറിയത് കൊണ്ടും ആയിരിക്കാം, ഒരു പൊലീസുകാരൻ ദിലീപിനും ദിലീപിന് അടുത്ത് നിന്ന വലിയ മനുഷ്യനും കുട പിടിച്ച് കൊടുക്കുന്നത് കണ്ടു. ദിലീപ് ആ വലിയ മനുഷ്യനൊപ്പം ഒരു കാറിൽ തിരിച്ച് പോകുന്നതും കണ്ടു. ആരാണ് ആ വലിയ മനുഷ്യൻ എന്ന് നിങ്ങൾക്ക് മനസിലായിക്കാണും.

Santhivila Dinesh  Dileep

​ഓരോരോ പെൺപിള്ളേരെ പ്രേമിക്കുകയും ​ഗർഭിണിയാക്കുകയും പ്രേമം ഉറപ്പിക്കാൻ ​ഗർഭഛിദ്രം നടത്തുകയും ചെയ്യുന്ന ​ഗാന്ധിയനായ ഹിംസാവാദിയാണ് ദിലീപിനടുത്ത് നിന്ന ഈ വലിയ മനുഷ്യൻ. രണ്ട് പെൺകുട്ടികളുള്ള ദിലീപ്. നല്ലൊരു ശതമാനം മലയാളികൾ കോടതി വിധി നിരപരാധിയാക്കിയിട്ടും അം​ഗീകരിക്കാത്ത ഘട്ടത്തിൽ ഇങ്ങനെ ഒരു നൊട്ടോറിയസ് ക്രിമിനലുമായി ജനക്കൂട്ടത്തിന് മുന്നിൽ നിന്നത് തുറന്ന് പറഞ്ഞാൽ അപഹാസ്യമായ പണിയായിപ്പോയി.

പുണ്ണില്ലാതെ തന്നെ ചൊറിയുന്ന ഒരാൾ പിത്തം പിടിച്ചവനെ കെട്ടിപ്പിടിക്കണമായിരുന്നോ എന്നതാണ് പ്രശ്നം. സമയം കിട്ടുമ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് താഴെ നൂറ് കണക്കിന് മലയാളികൾ എഴുതി വിട്ടത് വായിക്കുന്നത് ദിലീപിന് നല്ലതായിരിക്കും. താനാരാ ഇതൊക്കെ പറയാൻ എന്ന് ചോദിക്കേണ്ട. ഞാനിതൊക്കെ പറയുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ദിലീപിന് വേണ്ടി എപ്പോഴും സംസാരിക്കുന്നയാളാണ് ശാന്തിവിള ദിനേശ്. നടി ആക്രമിക്കപ്പട്ട കേസിൽ ദിലീപ് പ്രതി ചേർക്കപ്പെട്ടപ്പോൾ ദിലീപിന് വേണ്ടി നിരന്തരം ശാന്തിവിള ദിനേശ് സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചു. ഞാൻ സംസാരിച്ച് തുടങ്ങുമ്പോൾ ദിലീപ് ജയിലിലാണ്. എനിക്കയാളെ പരിചയവുമില്ല. എന്റെ ബാല്യം പോലെ കഠിനമായ ജീവിതാനുഭവങ്ങളിലൂടെ ജീവിച്ച് സ്വന്തം അധ്വാനത്തിലൂടെയും ബുദ്ധിയിലൂടെയും ഭാ​ഗ്യത്തിലൂടെയും പടി പടിയായി വളർന്ന് വന്ന യുവാവിനെ ആസൂത്രിതമായി കുടുക്കാൻ ഒരു സംഘം ശ്രമിച്ചതാണെന്നാണ് ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായത്. കോടതി വിധിയിൽ നിരവധി പേർ അതൃപ്തി പ്രകടിപ്പിച്ചു.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X