'ദിലീപ് ജയിലിലായ 85 ദിവസം ആ കുടുംബത്തിന്റെ വരുമാനം നിലച്ചു, വാഹനവും ഓടാതെയായി'; ശാന്തിവിള ദിനേശ് പറഞ്ഞത്!
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേസും വിവാദവുമെല്ലാമായി എപ്പോഴും തലക്കെട്ടുകളിൽ നിറയുന്ന നടനാണ് ദിലീപ്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ജനപ്രിയ നായകൻ എന്ന ടാഗ് ലൈൻ മലയാളികൾ ദിലീപിൽ നിന്നും തിരികെ എടുത്തിട്ടില്ല.
താനായിരുന്നു ദിലീപ് കടന്നുപോകുന്ന സാഹചര്യത്തിലൂടെ സഞ്ചരിക്കുന്നതെങ്കിൽ മാനസീകമായി തകർന്നുപോയേനെ എന്നാണ് താരത്തിന്റെ ഉറ്റ ചങ്ങാതിയായ നടൻ നാദിർഷ ഒരിക്കൽ പറഞ്ഞത്. ദിലീപിന്റെ ഒരോ സിനിമ റിലീസിന് വരുമ്പോഴും അഭിമുഖങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴുമെല്ലാം ഹേറ്റ് നിറഞ്ഞ കമന്റുകളാണ് ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്.
എന്നാൽ ഒന്നിനോടും മോശമായി പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല ദിലീപ്. ഇത്രയേറെ വിവാദങ്ങളിൽ പെട്ട നടനായിരുന്നിട്ടും പോലും വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർ കുടുംബസമേതമാണ് തിയേറ്ററുകളിലേക്ക് എത്തിയത്.
ഒരു കാലത്ത് ഫെസ്റ്റിവൽ സീസണുകളിൽ ആളുകൾ തിയേറ്ററിലേക്ക് ഒഴുകി എത്തിയിരുന്നതും ദിലീപ് സിനിമകൾ കാണാൻ വേണ്ടി മാത്രമാണ്. സ്റ്റാർഡം ഉള്ള നടൻ എന്നതിലുപരിയായി സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമാണ് ദിലീപ്.

വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന പഴഞ്ചൊല്ല് അന്വർഥമാക്കുന്ന തരത്തിൽ പബ്ലിസിറ്റിയൊന്നും ഇല്ലാതെയാണ് ദിലീപ് ആളുകളിലേക്ക് സഹായമെത്തിക്കുന്നത്. അത്തരത്തിൽ താരത്തിന്റെ സഹായം ലഭിച്ചിട്ടുള്ളവർ പുറത്ത് പറയുമ്പോഴാണ് ദിലീപ് ചെയ്ത് നല്ല കാര്യങ്ങൾ സമൂഹം അറിയുന്നത് പോലും.
അത്തരത്തിലുള്ള താരത്തിന്റെ പ്രവർത്തികൾ കൂടി പരിഗണിച്ചാണ് ജനപ്രിയ നടൻ എന്ന പട്ടം താരത്തിന് പ്രേക്ഷകർ ചാർത്തി കൊടുത്തത്. ദിലീപ് ജയിലിലായ 85ദിവസം വരുമാനം നിലച്ച് ദുരിതം അനുഭവിച്ച ഒരു കുടുംബത്തെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
'ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇക്കാര്യം ഞാൻ അറിഞ്ഞത്. ഞാനും മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദും വയനാട് വരെ പോകാൻ സെറ്റിൽ നിന്നും ഒരു കാറിൽ കയറി. ഒരു ഇന്നോവ കാർ ആയിരുന്നു അത്. കയറിയതും കാറിന്റെ ഡ്രൈവർ സംസാരം ആരംഭിച്ചു. കാർ ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്.'
'സെറ്റുകളിൽ ഓടിക്കിട്ടുന്നതാണ് വരുമാനം. ഒരു ദിവസം മുഴുവൻ ഓടി കഴിയുമ്പോൾ കിട്ടുന്ന ആ വരുമാനം ചെന്നെത്തുന്നത് മറ്റൊരു നടന്റെ കുടുംബത്തിലേക്കാണ്. നടൻ കൊച്ചിൻ ഹനീഫയുടെ വീട്ടിലേക്കാണ് ആ പണം എത്തുക. വർഷങ്ങളായി തുടരുന്ന കീഴ്വഴക്കമാണിത്. ദിലീപ് കേസിന്റെ പേരിൽ ജയിലിലായ 85 ദിവസവും ആ കാർ ഓടിയില്ല.'

'അത്രയും നാൾ ആ വീട്ടിൽ വരുമാനം എത്തിയില്ലെന്ന് ഡ്രൈവർ പറഞ്ഞു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് മൂന്ന് ലക്ഷത്തോളം രൂപ ചിലവിട്ട് ആ കാർ നന്നാക്കിയെടുത്തു. കാർ ഓടിത്തുടങ്ങി. കൊച്ചിൻ ഹനീഫയുടേത് ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബമാണെന്നും', ശാന്തിവിള ദിനേശ് പറയുന്നു.
അടുത്തിടെ നടി ശാന്തകുമാരി ദിലീപിൽ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താമസിക്കാൻ ഒരു വീട് പോലും ഇല്ലാതെ വിഷമിച്ചിരുന്ന ശാന്തകുമാരി ഇന്ന് ദിലീപ് അടക്കമുള്ള താരങ്ങളുടെ സഹായത്താൽ നിർമിച്ച വീട്ടിലാണ് അന്തിയുറങ്ങുന്നത്.
ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിൽക്കുകയും ഇപ്പോൾ വാർധക്യ സഹജമായ അസുഖങ്ങൾ മൂലം അഭിനയിക്കാൻ സാധിക്കാതെ വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒട്ടേറെ താരങ്ങളെ ദീലിപ് സംരക്ഷിക്കുന്നുണ്ട്. മഴത്തുള്ളിക്കിലുക്കം, സി.ഐ.ഡി മൂസ, പട്ടണത്തിൽ സുന്ദരൻ, ഈ പറക്കും തളിക, പഞ്ചാബി ഹൗസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ ദിലീപും കൊച്ചിൻ ഹനീഫയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications